രൂപവും ഭാവവും മാറി സി എ പരീക്ഷ; ഭരണഘടനയും മനഃശാസ്ത്രവും പാഠ്യവിഷയങ്ങൾ 

രൂപവും ഭാവവും മാറി സി എ പരീക്ഷ; ഭരണഘടനയും മനഃശാസ്ത്രവും പാഠ്യവിഷയങ്ങൾ 

മേയ് മുതൽ ചാർട്ടേഡ് അക്കൗണ്ടൻസി പാഠ്യ വിഷയങ്ങളിലും പരീക്ഷ ഘടനയിലും കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്  ഐ സി എ ഐ

പ്രൊഫഷണൽ കോഴ്സുകളിൽ തന്നെ ഏറ്റവും പ്രയാസമേറിയ  പരീക്ഷകളിലൊന്നാണ് സി എ അഥവാ ചാർട്ടേർഡ് അക്കൗണ്ടൻസി. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇൻ ഇന്ത്യ (ഐ സി എ ഐ) നടത്തുന്ന സി എ പരീക്ഷയിൽ വിജയിക്കാൻ രാജ്യത്തെ സാമ്പത്തിക മേഖലയെപ്പറ്റിയുള്ള ഉത്തമ ബോധവും അതിലുപരി കഠിനാധ്വാനവും അനിവാര്യമാണ്. ബിസിനസ് മേഖലയെ ഒന്നടങ്കം സ്വാധീനിക്കുന്ന, വിശാലമായ തൊഴിൽ സാധ്യതകളും ഉയർന്ന വരുമാനവും ലഭിക്കുന്ന ഈ രംഗത്തേക്ക് കടന്നുവരാൻ ലക്ഷക്കണക്കിനു വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2024 മേയ് മുതൽ പുതിയ പരീക്ഷാ ഫോർമാറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഐ സി എ ഐ. വിജയനിരക്ക് കൂട്ടുന്നതിനോടൊപ്പം പ്രായോഗിക തലത്തിൽ വിദ്യാർത്ഥികളെ പ്രഗത്ഭരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.

മാറ്റങ്ങൾ എന്തൊക്കെ? 

നിലവിലുള്ള പരീക്ഷാഘടനയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ സി എ ഇൻ്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളിലെ വിഷയങ്ങളുടെ എണ്ണം എട്ടിൽനിന്ന് ആറായി ചുരുങ്ങുകയും  ഇൻ്റർമീഡിയറ്റ് പരീക്ഷയ്ക്കുശേഷം ഫൈനൽ പരീക്ഷ ആരംഭിക്കുന്നതിനു മുമ്പ് നാല് മൊഡ്യൂളുകൾക്കായി സെൽഫ്-പേസ്ഡ് ഓൺലൈൻ മൊഡ്യൂൾ (എസ് പി ഒ എം) അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാലു വിഷയങ്ങളിൽ മൂന്നെണ്ണം ഫിനാൻസുമായും നാലാമത്തേത് ഇന്ത്യൻ ഭരണഘടന, ഫിലോസഫി, സൈക്കോളജി എന്നീ വിഷയങ്ങളുമായും ബന്ധപ്പെട്ടതാണ്.

അതിനാൽ ഈ വിഷയങ്ങൾ പഠിക്കുന്നതു വഴി ഫിനാൻഷ്യൽ മേഖലയെക്കുറിച്ചുള്ള അറിവുകൾക്കുപരി സമൂഹത്തെക്കുറിച്ച് കൂടുതൽ അറിയാനും അതിലേക്ക് ഇറങ്ങിച്ചെല്ലാനും വിദ്യാർത്ഥികൾക്കു സാധിക്കുന്നു. ഇതുവരെ  സിലബസിൽ പാർട്ട്‌ ക്വാളിഫിക്കേഷൻ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ നിലവിൽ, സി എ ഫൈനൽ ഒഴികെ ഇന്റർമീഡിയറ്റ്, ആർട്ടിക്കിൾഷിപ്പ് തുടങ്ങിയ മറ്റ് സി എ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവർക്കു 'ബിസിനസ്‌ അക്കൗണ്ടിങ് അസ്സോസിയേറ്റ്' എന്ന പാർട്ട്‌ ക്വാളിഫിക്കേഷൻ ലഭിക്കും.

രൂപവും ഭാവവും മാറി സി എ പരീക്ഷ; ഭരണഘടനയും മനഃശാസ്ത്രവും പാഠ്യവിഷയങ്ങൾ 
ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; തീരുമാനം നാല് വർഷ യുജി പ്രോഗ്രാമിൻ്റെ ഭാഗമായി

അനുദിനം വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. അതോടൊപ്പം എല്ലാ മേഖലകളും വളരേണ്ടത് അനിവാര്യമാണ്. അതിനാൽ വിദ്യാർത്ഥികൾ സാഹചര്യം മനസിലാക്കുകയും വിശകലനം ചെയ്യുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. മാത്രമല്ല, കൂടുതൽ പ്രായോഗികത നിറഞ്ഞതും നിത്യജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുമുള്ള ചോദ്യങ്ങളും പരീക്ഷകളിൽ ഉൾപ്പെടുത്തും. കോഴ്‌സ് പൂർത്തിയാക്കുമ്പോൾ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, സമീപകാല പരിഷ്കാരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് തുടങ്ങി നിരവധി മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രായോഗിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും സമീപിക്കാനും വിദ്യാർത്ഥികൾക്കു കഴിയണം. ചോദ്യപ്പേപ്പറിൽ ‘എന്ത്’, ‘എങ്ങനെ’ എന്നുള്ള ചോദ്യങ്ങൾക്ക് അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ മാർക്കാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിൽ എങ്ങനെ അത് ജീവിതത്തിൽ പ്രയോഗികമാക്കാം എന്നതിനാകും 90 ശതമാനം മാർക്കും ലഭിക്കുക. അതുകൊണ്ടു തന്നെ വിദ്യാർത്ഥികൾ എന്ത് ചിന്തിക്കുന്നുവെന്നതിന് പ്രധാന്യം നൽകിയിട്ടുണ്ട്. 

സി എ പരിശീലന സ്ഥാപനങ്ങൾ അക്കൗണ്ടിങ്ങിനു മാത്രം പ്രാധാന്യം നൽകാതെ എല്ലാ മേഖലകളെക്കുറിച്ചും അവബോധം നൽകുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. നിലവിൽ എന്തൊക്കെയാണ് അക്കൗണ്ടിങ് മേഖലയിൽ നടക്കുന്നത്, എങ്ങനെ ഒരു ഫിനാൻഷ്യൽ കൺസൾട്ടൻ്റ് ആകാം, എങ്ങനെ കോസ്റ്റ് കൺസൾട്ടൻ്റ് ആകാം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകുന്നുണ്ട്. അക്കൗണ്ടിങ്ങിനൊപ്പം ഓഡിറ്റിങ് ആംഗിളിനും മുൻഗണന നൽകിയിട്ടുണ്ട്. പുതുക്കിയ സിലബസ് തിയറിറ്റിക്കൽ നോളജിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. കാരണം വിദ്യാർത്ഥികൾ അക്കൗണ്ടിങ് മാനദണ്ഡങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

മുമ്പ്, ഒരു കൂട്ടം ബിസിനസുകളുടെ അക്കൗണ്ടിങ് എങ്ങനെ ചെയ്യണമെന്നാണ് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നത്.  ഉദാഹരണത്തിന്, ഒരു പങ്കാളിത്ത സ്ഥാപനം എങ്ങനെ ബിസിനസ് ചെയ്യുന്നു, അല്ലെങ്കിൽ ഒരു പങ്കാളിത്തമോ കമ്പനിയോ പ്രവർത്തിക്കുന്നത് നിർത്തുമ്പോൾ അക്കൗണ്ടിങ് എങ്ങനെ ചെയ്യണം, മുതലായവ. ഇപ്പോൾ അതിൽനിന്നു വ്യത്യസ്തമായി അക്കൗണ്ടിങ് സ്റ്റാൻഡേർഡ്സ് പാലിക്കുന്ന പാഠ്യപദ്ധതിയാണ് സ്വീകരിച്ചിരിക്കുന്നത്. ചെറിയ ആശയങ്ങളിൽനിന്നു പ്രായോഗിക തലത്തിലുള്ള പ്രധാനപ്പെട്ട ആശയങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതാണ് നല്ലത്. അക്കൗണ്ടിങ് മാനദണ്ഡങ്ങൾ കേന്ദ്രീകരിച്ച് പാഠ്യപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. 

രൂപവും ഭാവവും മാറി സി എ പരീക്ഷ; ഭരണഘടനയും മനഃശാസ്ത്രവും പാഠ്യവിഷയങ്ങൾ 
പി എച്ച് ഡി പ്രവേശനം ഇനി നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ; പുതിയ നയവുമായി യുജിസി

എങ്ങനെ പഠിക്കാം?

വിഷയങ്ങളുടെ എണ്ണം കുറയുന്നതിനാൽ, വിദ്യാർത്ഥികൾക്ക് അവരുടെ പഠന സമയം കുറയ്ക്കാൻ കഴിയുമെന്നു പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും അവർ ഒരു വിഷയത്തിനായി നിക്ഷേപിക്കുന്ന പഠന സമയം വർധിപ്പിക്കേണ്ടി വരും. ആപ്ലിക്കേഷൻ ഓറിയൻ്റഡായി ചിന്താ പ്രക്രിയ പുനക്രമീകരിക്കണം. 

സി എ പരീക്ഷയുടെ യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റമില്ല. പക്ഷേ മുൻകാലങ്ങളിൽ സി എ  ഇൻ്റർമീഡിയറ്റിനു മുമ്പ്, ബിരുദധാരികൾക്കും രജിസ്റ്റർ ചെയ്യാമായിരുന്നെങ്കിലും  അവർക്കു പരീക്ഷ എഴുതണമെങ്കിൽ ഒമ്പത് മാസത്തെ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കണമായിരുന്നു. എന്നാൽ ഇന്ന്  സി എ ഇൻ്റർമീഡിയറ്റിനു വരുന്ന ഒരു ബിരുദധാരിക്ക് എട്ട് മാസത്തെ പഠന കാലയളവിനുശേഷം നേരിട്ട് പരീക്ഷ എഴുതാനാകും. 

മൂല്യനിർണയം 

പാസിങ് സ്‌കോറിൽ മാറ്റമില്ല. ഫൗണ്ടേഷൻ പരീക്ഷയിൽ 40 ശതമാനം മാർക്ക് നേടിയാലേ ജയിക്കാൻ സാധിക്കുകയുള്ളൂ. 100 മാർക്കിന്റെ നാല് വിഷയങ്ങളാണുള്ളത്. നാല് പരീക്ഷ ജയിക്കാൻ 200 മാർക്ക് നേടണം. സി എ ഇന്റർമീഡിയറി പരീക്ഷയ്ക്ക് ആറ് വിഷയങ്ങളുണ്ടാകും. മുമ്പത്തേതിലും വ്യത്യാസമായി ഗ്രൂപ്പ് ഒന്നിലും രണ്ടിലുമായി മൂന്ന് വിഷയങ്ങളുമുണ്ടാകും. മുൻപ് ഇത് നാല് ആയിരുന്നു. ഒരു ഗ്രൂപ്പ് ജയിക്കാൻ വിദ്യാർത്ഥികൾ 150 മാർക്ക് നേടണം. എന്നാൽ ഗ്രൂപ്പ്‌ ഒന്നും രണ്ടും ജയിക്കാനായി 300 മാർക്ക്‌ ആവശ്യമാണ്. അവസാന പരീക്ഷയ്ക്കും ഇതേ രീതിയിലാണ് മാർക്ക്‌ നൽകുക. സി എ ഇൻ്റർ, ഫൈനൽ പരീക്ഷകളിലും മാറ്റമുണ്ട്. ഒരു വിദ്യാർത്ഥിക്ക് ഒരു വിഷയത്തിൽ 60 മാർക്കിന് മുകളിൽ ലഭിക്കുകയാണെങ്കിൽ, ആ വിഷയം അടുത്ത മൂന്ന് ശ്രമങ്ങളില്‍ എഴുതേണ്ടതില്ല.

പരീക്ഷാ തീയതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ, സി എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് പരീക്ഷകൾ ജനുവരി, മേയ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കും. സി എ ഫൈനൽ പരീക്ഷ പഴയ പോലെ മേയ്, നവംബർ മാസങ്ങളിൽ നടക്കും. 

logo
The Fourth
www.thefourthnews.in