മലയാളത്തിന് ഇത് നല്ലകാലം, തിരിച്ചടിയിൽ തമിഴ് സിനിമ; രക്ഷകനാവാൻ ഇനിയാര് ?

മലയാളത്തിന് ഇത് നല്ലകാലം, തിരിച്ചടിയിൽ തമിഴ് സിനിമ; രക്ഷകനാവാൻ ഇനിയാര് ?

മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു തുടങ്ങിയ മലയാള ചിത്രങ്ങളാണ് തമിഴ്‌നാട്ടിലെ തീയേറ്റർ ഉടമകളെ ഇക്കാലത്ത് പിടിച്ചുനിർത്തിയത്

മൂന്ന് മാസങ്ങൾക്കിടെ മലയാളത്തിൽ ബാക്ക് ടു ബാക്ക് ഹിറ്റ് ചിത്രങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. നിരൂപക പ്രശംസയും അതേസമയം ബോക്‌സോഫീസ് പവറ് കൊണ്ടും മലയാള സിനിമ അതിശയിപ്പിക്കുകയാണ്. ഭ്രമയുഗം, പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്‌സ്, ആടുജീവിതം തുടങ്ങി കോടി ക്ലബ്ബിൽ അക്കൗണ്ട് തുറന്നത് നിരവധി സിനിമകളാണ്.

വിഷു - പെരുന്നാൾ സീസണിലും പ്രതീക്ഷകൾ ഏറെയുള്ള ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് വരുന്നത്. വർഷങ്ങൾക്ക് ശേഷം, ആവേശം, ജയ് ഗണേഷ്, മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങിയ ചിത്രങ്ങൾ വിഷു - പെരുന്നാൾ ചിത്രങ്ങളായി എത്തും. മലയാളത്തിന്റെ കാര്യം ഇത്തരത്തിൽ ആണെങ്കിലും തമിഴ് സിനിമയുടെ കാര്യം അത്ര സന്തോഷകരമല്ല.

2024 ൽ ഇറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഒന്നിന് പോലും ബോക്‌സോഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായിട്ടില്ല. മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു തുടങ്ങിയ മലയാള ചിത്രങ്ങളാണ് തമിഴ്‌നാട്ടിലെ തീയേറ്റർ ഉടമകളെ ഇക്കാലത്ത് പിടിച്ചുനിർത്തിയത്. മൂന്ന് മാസത്തിനിടെ 68 സിനിമകളാണ് ഇതിനോടകം തമിഴിൽ റിലീസ് ചെയ്തത്. എന്നാൽ ഇതിൽ ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലർ മാത്രമാണ് നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കാനായത്.

മലയാളത്തിന് ഇത് നല്ലകാലം, തിരിച്ചടിയിൽ തമിഴ് സിനിമ; രക്ഷകനാവാൻ ഇനിയാര് ?
'ഏതാണീ പയ്യൻ, മണിരത്നം സാർ കാസ്റ്റ് ചെയ്തത് കൊണ്ട് നല്ല നടനായിരിക്കും'; രാവണനിലെ ഓർമകള്‍ പങ്കുവെച്ച് പൃഥ്വിരാജ്

സാധാരണ നിലയിൽ പൊങ്കലിന് എത്താറുണ്ടായിരുന്ന സൂപ്പർ താര ചിത്രങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. പൊങ്കൽ സമയത്ത് എത്തിയ രജിനികാന്ത് അതിഥി താരമായി എത്തിയ ലാൽ സലാം എന്ന ചിത്രത്തിന് പോലും തമിഴ് ബോക്‌സോഫീസിനെ ഉയർത്താനായില്ല.

ക്യാപ്റ്റൻ മില്ലർ (104.79 കോടി രൂപ), ശിവകാർത്തികേയൻ നായകനായ അയലാൻ (98 കോടി രൂപ). രജിനി അതിഥി വേഷത്തിൽ എത്തിയ ലാൽ സലാം (36.1 കോടി രുപ), വിജയ് സേതുപതി നായകനായ മേരി ക്രിസ്മസ് (26.02 കോടി രൂപ) അരുൺ വിജയ് നായകനായ ചാപ്റ്റർ 1 (23 കോടി രൂപ) എന്നിവയാണ് തമിഴ് സിനിമയിൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ.

മലയാളത്തിന് ഇത് നല്ലകാലം, തിരിച്ചടിയിൽ തമിഴ് സിനിമ; രക്ഷകനാവാൻ ഇനിയാര് ?
'പ്രണയത്തിലെ റോൾ ലാലേട്ടൻ ചോദിച്ചു വാങ്ങുകയായിരുന്നു'; വെളിപ്പെടുത്തി സംവിധായകൻ ബ്ലെസി

തമിഴ്‌സിനിമയിൽ ഇനിയെന്ത് ?

കമൽഹാസൻ നായകനായ ഇന്ത്യൻ 2 വാണ് നിലവിൽ തമിഴ്‌സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രം പക്ഷെ ജൂൺ മാസത്തിൽ മാത്രമാണ് റിലീസ് ചെയ്യുക. ഇതിന് പുറമെ സൂര്യ നായകനായ കങ്കുവ, വിക്രമിന്റെ തങ്കലാൻ, ധ്രുവനച്ചിത്തിരം എന്നിവയും പ്രതീക്ഷകൾ ഉയർത്തുന്ന ചിത്രമാണ്.

ഇതിന് പുറമെ വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം എത്തുന്ന ഗോട്ട്, അജിത്തിന്റെ വിടാമുയർച്ചി, രജിനികാന്ത് നായകനായി എത്തുന്ന വേട്ടയാൻ എന്നിവയാണ് ബോക്‌സോഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള തമിഴ് ചിത്രങ്ങൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയ് ചിത്രങ്ങൾ തമിഴ്‌നാട്ടിലെ തീയേറ്റർ ഉടമകൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.

മലയാളത്തിന് ഇത് നല്ലകാലം, തിരിച്ചടിയിൽ തമിഴ് സിനിമ; രക്ഷകനാവാൻ ഇനിയാര് ?
'വധഭീഷണിയും മോഷണവും'; സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുൽഖർ സൽമാൻ ചിത്രത്തിന്റെ സംവിധായകൻ

തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ആദ്യ 20 എണ്ണത്തിൽ 6 ചിത്രങ്ങൾ വിജയ്‌യുടെതാണ്. കാര്യങ്ങൾ ഇത്തരത്തിൽ ആണെങ്കിലും രണ്ട് ചിത്രങ്ങൾ കൂടി കഴിഞ്ഞാൽ താൻ അഭിനയം പൂർണമായി നിർത്തുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധകർക്കൊപ്പം തമിഴ് തീയേറ്റർ ഉടമകളും ഈ പ്രഖ്യാപനം ആശങ്കയോടെയാണ് നോക്കികാണുന്നത്. വിജയ് മാറി നിൽക്കുന്നതോടെ ബോക്‌സോഫീസിൽ വിജയം ഉറപ്പായ മറ്റൊരു താരം നിലവിൽ തമിഴിൽ ഇല്ല എന്നതാണ് സത്യം. വിജയുടെ ബോക്‌സോഫീസ് എതിരാളിയായ അജിത്തിന്റെ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം സമീപകാലത്ത് നേടിയിട്ടില്ല. സാക്ഷാൽ രജനിയുടെ അണ്ണാത്തെ അടക്കമുള്ള ചിത്രങ്ങൾ ബോക്‌സോഫീസിൽ തകരുന്നത് പ്രേക്ഷകർ ഞെട്ടലോടെ കണ്ടതുമാണ്.

2024 ൽ തമിഴ് സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് തമിഴ് ബോക്‌സോഫീസിന്റെ രക്ഷകനായി ആര് എത്തുമെന്നത് കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്.

logo
The Fourth
www.thefourthnews.in