'ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ'; പരാതികളോട് പ്രതികരിച്ച് എ ആർ റഹ്മാൻ

'ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ'; പരാതികളോട് പ്രതികരിച്ച് എ ആർ റഹ്മാൻ

മറക്കുമാ നെഞ്ചം പരിപാടിയുടെ ടിക്കറ്റുകൾ അയയ്ക്കാൻ ആരാധകരോട് എ ആർ റഹ്മാൻ

മറക്കുമാ നെഞ്ചം പരിപാടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് എ ആർ റഹ്മാൻ. ഷോയ്ക്കായി ടിക്കറ്റെടുത്തവർ അതിന്റെ പകർപ്പ് ഈ മെയിൽ സന്ദേശമായി അയയ്ക്കാനാണ് നിർദേശം. പകർപ്പ് ലഭിച്ചാൽ ഇതുമായി ബന്ധപ്പെട്ട പരാതികളോട് വേണ്ടപ്പെട്ടവർ എത്രയും വേഗം പ്രതികരിക്കുമെന്ന് എ ആർ റഹ്മാൻ എക്സിൽ കുറിച്ചു

'ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ'; പരാതികളോട് പ്രതികരിച്ച് എ ആർ റഹ്മാൻ
സംഘാടനത്തിൽ ഗുരുതര പിഴവ്; എ ആർ റഹ്മാൻ ഷോയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകർ

ഇന്നലെ ആദിത്യറാം പാലസ് സിറ്റിയിലെ പൊതു മൈതാനത്ത് നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്ത നിരവധി പേർക്ക് ഷോയിൽ പ്രവേശിക്കാൻ പോലും സാധിച്ചില്ലെന്നും പ്രവേശിച്ചവർക്കാകട്ടെ മോശം ശബ്ദ സംവിധാനമടക്കമുള്ള പ്രശ്നങ്ങളാൽ ഷോ ആസ്വദിക്കാനുമായില്ലെന്നായിരുന്നു പരാതി

പരിപാടിക്കെത്തിയ ആരാധകർ വേദിക്ക് അകത്ത് നിന്ന് പുറത്ത് നിന്നും പ്രശ്നങ്ങളും വിഷമങ്ങളും വിവരിച്ച് നിരവധി വീഡിയോകളാണ് എക്സിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ എ ആർ റഹ്മാനെയും ടാഗ് ചെയ്തിരിന്നു. പ്രശ്നം ട്വിറ്ററിൽ ട്രെൻഡിങ്ങ് ആയതോടെയാണ് എ ആർ റഹ്മാൻ തന്നെ വിഷയത്തോട് പ്രതികരിച്ചിരിക്കുന്നത്

logo
The Fourth
www.thefourthnews.in