സംഘാടനത്തിൽ ഗുരുതര പിഴവ്; എ ആർ റഹ്മാൻ ഷോയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകർ

സംഘാടനത്തിൽ ഗുരുതര പിഴവ്; എ ആർ റഹ്മാൻ ഷോയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകർ

2000 രൂപ മുടക്കി ടിക്കറ്റെടുത്ത നിരവധി പേർക്ക് ഷോ കാണാൻ അവസരം ലഭിച്ചില്ല

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എ ആർ റഹ്മാൻ ഷോയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ച. ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്ത നിരവധി പേർക്ക് ഷോയിൽ പ്രവേശിക്കാൻ പോലും സാധിച്ചില്ല. പ്രവേശിച്ചവർക്കാകട്ടെ മോശം ശബ്ദ സംവിധാനമടക്കമുള്ള പ്രശ്നങ്ങളാൽ ഷോ ആസ്വദിക്കാനുമായില്ലെന്നാണ് പരാതി

ആദിത്യറാം പാലസ് സിറ്റിയിലെ പൊതു മൈതാനത്ത് നടത്തിയ മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിക്ക് ടിക്കറ്റെടുത്ത ആരാധകർക്കാണ് ഈ ദുർഗതിയുണ്ടായത്.

2000 രൂപ മുതൽ 10000 വരെ നിരക്കിലാണ് ടിക്കറ്റ് വിറ്റത്. എന്നാൽ വേദിയുടെ സ്ഥലപരിമിതി പരിഗണിക്കാതെ സംഘാടകർ കൂടുതൽ ടിക്കറ്റുകൾ വിറ്റെന്ന പരാതിയും ഉയരുന്നുണ്ട്. തിരക്കിൽ പെട്ട് ദുരിതത്തിലായ ആരാധകർ എക്സിലൂടെ എ ആർ റഹ്മാനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്

റഹ്മാൻ ഇതിന് മറുപടി പറയണമെന്നും ടിക്കറ്റിന്റെ പണം തിരികെ വേണമെന്നുമാണ് പ്രധാനമായും ഉയരുന്ന ആവശ്യം. എന്നാൽ പരിപാടി വൻ വിജയമാണെന്നാണ് സംഘാടകരുടെ അവകാശവാദം. ഓഗസ്റ്റ് 12 ന് നടക്കേണ്ടിയിരുന്ന ഷോ മഴമൂലമാണ് സെപ്റ്റംബർ പത്തിലേക്ക് മാറ്റിയത്. ആരാധകരുടെ വിഷമങ്ങളോടും പരാതികളോടും റഹ്മാൻ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് സംഗീത പ്രേമികൾ

സംഘാടനത്തിൽ ഗുരുതര പിഴവ്; എ ആർ റഹ്മാൻ ഷോയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകർ
'ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ'; പരാതികളോട് പ്രതികരിച്ച് എ ആർ റഹ്മാൻ
logo
The Fourth
www.thefourthnews.in