വേഷപ്പകർന്നാട്ടത്തിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ്; ആടുജീവിതം ട്രെയ്‌ലർ പുറത്ത്

വേഷപ്പകർന്നാട്ടത്തിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ്; ആടുജീവിതം ട്രെയ്‌ലർ പുറത്ത്

ചിത്രം മാർച്ച് 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും

ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ആടുജീവിതത്തിന്റെ’ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. വിഷ്വൽ റൊമാൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ചിത്രം മാർച്ച് 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

വേഷപ്പകർന്നാട്ടത്തിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ്; ആടുജീവിതം ട്രെയ്‌ലർ പുറത്ത്
ബ്ലെസി മലയാളത്തിൽ ഒരുക്കിയത് മറ്റൊരു 'ലോറൻസ് ഓഫ് അറേബ്യ'; ആടുജീവിതം വെബ്സൈറ്റ് ലോഞ്ച് ചെയ്ത് എ ആർ റഹ്‌മാൻ

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫെസ്റ്റിവൽ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ഫെസ്റ്റിവൽ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ലീക്കായ സാഹചര്യത്തിൽ നടൻ പൃഥ്വിരാജ് തന്നെ ഔദ്യോഗികമായി വീഡിയോ പുറത്തുവിടുകയായിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ട്രെയ്‌ലർ ഔദ്യോഗികമല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

മലയാളി സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് അഞ്ച് വര്‍ഷത്തോളം എടുത്താണ് പൂര്‍ത്തിയാക്കിയത്. സൗദി അറേബ്യയിലേക്ക് ജോലി അന്വേഷിച്ച് കുടിയേറുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമല പോൾ, ശോഭ മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേഷപ്പകർന്നാട്ടത്തിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ്; ആടുജീവിതം ട്രെയ്‌ലർ പുറത്ത്
'ആടുജീവിതം അറിയുന്നതിനായി സഞ്ചരിച്ചത് ഒന്നരവർഷം, സിനിമയ്ക്കായി കാത്തിരിക്കുന്നു'; നോവല്‍ ഉണ്ടായ കഥ പറഞ്ഞ് ബെന്യാമിൻ

മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 20നാണ് പ്രഖ്യാപിച്ചിരുന്നത്. എ ആർ റഹ്മാൻ സംഗീതം ചെയ്യുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

logo
The Fourth
www.thefourthnews.in