'ആവേശ'ത്തിൽ ആർത്തിരമ്പി തിയേറ്ററുകൾ; രണ്ടു ദിവസത്തിൽ 6.65 കോടി കളക്ഷൻ

'ആവേശ'ത്തിൽ ആർത്തിരമ്പി തിയേറ്ററുകൾ; രണ്ടു ദിവസത്തിൽ 6.65 കോടി കളക്ഷൻ

നിലവിലെ അവസ്ഥയിൽ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്ത് 'ആവേശം' തന്നെയാണ്

രണ്ട ദിവസങ്ങൾക്കിടയിൽ 6.65 കോടി രൂപ കളക്ട് ചെയ്ത് ഫഹദ് ഫാസിലിന്റെ ആക്ഷൻ ത്രില്ലർ ചിത്രം 'ആവേശം.' നിലവിൽ തിയേറ്ററുകളിൽ ആവേശത്തോട് മത്സരിക്കുന്ന വിനീത് ശ്രീനിവാൻ ചിത്രം 'വർഷങ്ങൾക്ക് ശേഷം' രണ്ട് ദിവസം കൊണ്ട് ചെയ്തത് 5.5 കോടിരൂപയാണ്. നിലവിലെ അവസ്ഥയിൽ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്ത് 'ആവേശം' തന്നെയാണ്.

'ആവേശ'ത്തിൽ ആർത്തിരമ്പി തിയേറ്ററുകൾ; രണ്ടു ദിവസത്തിൽ 6.65 കോടി കളക്ഷൻ
പ്രൊമോഷനുകളിൽ വിശ്വാസമില്ല, ആവേശം ജിത്തുവിനൊപ്പം നടത്തുന്ന പരീക്ഷണം: ഫഹദ് ഫാസില്‍

പുറത്തുവരുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ആവേശം റിലീസ്ചെയ്ത് രണ്ടാം ദിവസം തന്നെ കളക്ഷൻ മൂന്നുകോടിയിലെത്തിയിരുന്നു. ആദ്യദിവസം ഇന്ത്യയിലെ മുഴുവൻ തിയേറ്ററുകളിലുമായി ആവേശം സിനിമ കാണാൻ വലിയ ജനത്തിരക്കായിരുന്നു. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷമുള്ള ഷോകളിൽ വലിയ ജനസാന്നിധ്യമുണ്ടായിരുന്നു.

മൂന്നു ചെറുപ്പക്കാർ ബെംഗളുരുവിലേക്ക് പഠിക്കാനായിപോകുന്നതും അവർ പല പ്രശ്നങ്ങളിൽ ചെന്നുപെടുന്നതും, സഹായത്തിനായി ഒരു പ്രാദേശിക റൗഡിയുടെ സഹായം തേടുന്നതും പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കഥ.

ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയിൽ രംഗ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെ ക്യാമറയിൽ ചിത്രം അസാമാന്യമായി ദൃശ്യപരമായ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിലരംഗങ്ങളിലെ തീവ്രത കൃത്യമായി ആളുകളിലേക്കെത്തുന്നത് സമീർ താഹിറിന്റെ ക്യാമറയുടെ ചലനത്തിലൂടെയാണ്. കൃത്യമായി കൊറിയോഗ്രാഫി ചെയ്ത ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

'ആവേശ'ത്തിൽ ആർത്തിരമ്പി തിയേറ്ററുകൾ; രണ്ടു ദിവസത്തിൽ 6.65 കോടി കളക്ഷൻ
'മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല'; അരൂർ സ്വദേശിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

മാസ് എന്റർടൈനറായതുകൊണ്ടു തന്നെ ചിത്രത്തിൽ പാട്ടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. സുഷിൻ ശ്യാം ഒരുക്കിയ പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചമാണെന്ന് തന്നെ പറയേണ്ടതുണ്ട്. ഫഹദ് ഫാസിലിൽ നിന്ന് ഇതുവരെ കാണാത്ത തരം കഥാപാത്രമായതിനാൽതന്നെ കാണികളെ ഇളക്കിമറിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in