'വൈദഗ്ധ്യം തിരിച്ചറിയൂ', ലോകം ശ്രദ്ധിച്ച ഇന്ത്യന്‍ സിനിമാ സംഗീതത്തിന് അക്കാദമി മ്യൂസിയത്തിന്റെ ആദരം

'വൈദഗ്ധ്യം തിരിച്ചറിയൂ', ലോകം ശ്രദ്ധിച്ച ഇന്ത്യന്‍ സിനിമാ സംഗീതത്തിന് അക്കാദമി മ്യൂസിയത്തിന്റെ ആദരം

ശനിയാഴ്ച വൈകിട്ട് 6:30 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന പരിപാടിയിൽ മൂന്ന് സിനിമകളിലെയും സംഗീതത്തിനു പുറമെ തത്സമയ തബല വാദനവും നൃത്തപരിപാടിയും ഒരുക്കിയിട്ടുണ്ട്

ഇന്ത്യൻ സിനിമയിൽനിന്ന് ആഗോളശ്രദ്ധ നേടിയ ഗാനങ്ങള്‍ക്കു പാട്ടുകൾക്ക് ആദരം അർപ്പിക്കാൻ കാലിഫോർണിയയിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സ്. ഓസ്കർ അവാർഡുകൾ നേടിയ 'ആർആർആർ', 'സ്ലംഡോഗ് മില്യണയര്‍', ആമിർ ഖാൻ ചിത്രം ലഗാൻ എന്നിവയിലെ പാട്ടുകൾക്കാൻ ആദരം. സമൂഹമാധ്യമത്തിലൂടെയാണ് മ്യൂസിയം അധികൃതർ ഇക്കാര്യം അറിയിച്ചത്. മേയ് പതിനെട്ടിനാണ് പരിപാടി.

ഇന്ത്യൻ സിനിമയിലെ സംഗീത വൈദഗ്ധ്യം അനുഭവിക്കാൻ തയാറെടുക്കുവെന്ന അടിക്കുറിപ്പോടെയാണ് മൂന്ന് ചിത്രങ്ങളുടെ പോസ്റ്ററുകൾ ഉൾപ്പെടെ അക്കാദമി മ്യൂസിയം പോസ്റ്റ് ചെയ്തത്. "ഒപ്പം ലഗാൻ പോലുള്ള ഐതിഹാസിക ചിത്രങ്ങളുടെ സൗണ്ട് സ്‌കേപ്പ് അനുഭവിക്കൂ," എന്നും പോസ്റ്റിൽ പറയുന്നു. ശനിയാഴ്ച വൈകുന്നേരം 6:30 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന പരിപാടിയിൽ മൂന്ന് സിനിമകളിലെയും സംഗീതത്തിന് പുറമെ തത്സമയ തബല വാദനവും ബോളിപോപ്പ്, സാബുദാസ് എന്നിവർ ചേർന്നൊരുക്കുന്ന നൃത്ത പരിപാടിയും ഒരുക്കിയിട്ടുണ്ട്.

2023ൽ ഓസ്കർ അവാർഡ് നേടിയ ഗാനമായിരുന്നു ആർ ആർ ആറിലെ 'നാട്ടു നാട്ടു'. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ രാം ചരണും ജൂനിയർ എൻ ടി ആറും സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിലായിരുന്നു എത്തിയത്. 1920 കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയുടെ കഥാപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

'വൈദഗ്ധ്യം തിരിച്ചറിയൂ', ലോകം ശ്രദ്ധിച്ച ഇന്ത്യന്‍ സിനിമാ സംഗീതത്തിന് അക്കാദമി മ്യൂസിയത്തിന്റെ ആദരം
കാനിൽ തിളങ്ങാൻ കനി കുസൃതിയും ദിവ്യപ്രഭയും; 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' ട്രെയ്‌ലർ പുറത്തിറങ്ങി

വരൾച്ചയ്ക്കും ബ്രിട്ടീഷ് ചൂഷണങ്ങൾക്കുമെതിരെ പോരാടുന്ന ഇന്ത്യൻ ഗ്രാമത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ലഗാൻ. ഗ്രാമവാസികള്‍ക്കുമേല്‍ ചുമത്തിയിരുന്ന കനത്ത നികുതി ഒഴിവാകാൻ കിട്ടിയ അവസരം ഉപയോഗിക്കുന്നതെങ്ങനെയെന്നതാണ് ചിത്രം കാണിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ഭുവന്റെ വേഷത്തിലേറ്റിയത് ആമിർഖാൻ ആയിരുന്നു. ഒട്ടേറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ലഗാൻ.

ഇന്ത്യ പശ്ചാത്തലമായി എടുത്തിരിക്കുന്ന ചിത്രത്തിൽ അന്തരിച്ച നടൻ ഇർഫാൻ ഖാൻ, ദേവ് പട്ടേൽ, ഫ്രീദ പിന്റോ എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 'ക്യൂ ആൻഡ് എ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഓൺസ്ക്രീൻ അഡാപ്റ്റേഷനായിരുന്നു ചിത്രം. 2009-ൽ ചിത്രം ഓസ്‌കർ വാരിക്കൂട്ടി. മികച്ച സംവിധായകൻ- ഡാനി ബോയ്ൽ, മികച്ച ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച ഫിലിം എഡിറ്റിങ്, മികച്ച ശബ്ദ എഡിറ്റിങ്, മികച്ച ശബ്ദ മിശ്രണം ( റസൂൽ പൂക്കുട്ടി) മികച്ച ഒറിജിനൽ സ്‌കോറും മികച്ച ഒറിജിനൽ ഗാനം എആർ റഹ്‌മാൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഓസ്കർ നേടിയിരുന്നു.

logo
The Fourth
www.thefourthnews.in