കാനിൽ തിളങ്ങാൻ കനി കുസൃതിയും ദിവ്യപ്രഭയും; 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' ട്രെയ്‌ലർ പുറത്തിറങ്ങി

കാനിൽ തിളങ്ങാൻ കനി കുസൃതിയും ദിവ്യപ്രഭയും; 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' ട്രെയ്‌ലർ പുറത്തിറങ്ങി

കനി കുസൃതി, ദിവ്യപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ മുബൈ നഗരത്തിലെത്തുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് പറയുന്നത്

പായൽ കപാഡിയ സംവിധാനം ചെയ്യുന്ന 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കാൻ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിൽ 30 വർഷത്തിനുശേഷം പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമ എന്ന നിലയിൽ നേരത്തെ തന്നെ ചിത്രം ചർച്ചചെയ്യപ്പെട്ടിരുന്നു. കനി കുസൃതി, ദിവ്യപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ മുബൈ നഗരത്തിലെത്തുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് പറയുന്നത്.

കനി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ ഛായ കദം, ഹൃധു ഹാറൂൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലക്സ്ബോക്സാണ് സിനിമയെ ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. ഇത്രയും വർഷങ്ങൾക്കുശേഷം ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് കാനിൽ എത്തുന്ന ചിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് മലയാളികളായ അഭിനേത്രികളാണെന്നതും കൗതുകകരമായ കാര്യമാണ്.

കാനിൽ തിളങ്ങാൻ കനി കുസൃതിയും ദിവ്യപ്രഭയും; 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' ട്രെയ്‌ലർ പുറത്തിറങ്ങി
ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം; ഇന്ത്യന്‍ എന്‍ട്രി മൂന്ന് പതിറ്റാണ്ടിന് ശേഷം

പായൽ കപാഡിയ ചെയ്ത 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്' എന്ന ഡോക്യുമെന്ററി 2021ലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും 'ഗോൾഡൻ ഐ' പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സർവകലാശാല വിദ്യാർത്ഥികളുടെ ജീവിതം അവതരിപ്പിക്കുന്ന ഡോക്യൂമെന്ററിയാണ് 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്'.

'ഡയറക്‌ടേഴ്‌സ് ഫോർട്ട്നൈറ്റ്' എന്ന വിഭാഗത്തിലാണ് ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇത്തവണ പായൽ ചെയ്ത സിനിമ 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' മത്സര വിഭാഗമായ 'പാം ദിയോറി'ലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ പായൽ കപാഡിയയുടെ ആദ്യ സിനിമ 'വാട്ടർ മിലൺ, ഫിഷ് ആൻഡ് ഹാഫ് ഗോസ്റ്റ്' പുറത്തിറങ്ങുന്നത് 2014 ലാണ്.

കാനിൽ തിളങ്ങാൻ കനി കുസൃതിയും ദിവ്യപ്രഭയും; 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' ട്രെയ്‌ലർ പുറത്തിറങ്ങി
ബോളിവുഡ് അരങ്ങേറ്റം 27 വര്‍ഷം മുന്‍പ്, പിന്നീടൊരു അവസരം തേടിയെത്തിയില്ല; കാരണം പറഞ്ഞ് ജ്യോതിക
logo
The Fourth
www.thefourthnews.in