ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം;  ഇന്ത്യന്‍ എന്‍ട്രി മൂന്ന് പതിറ്റാണ്ടിന് ശേഷം

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം; ഇന്ത്യന്‍ എന്‍ട്രി മൂന്ന് പതിറ്റാണ്ടിന് ശേഷം

കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുള്ളത്

മൂന്ന് പതിറ്റാണ്ടിന് ശേഷം ശേഷം കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ഒരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രമാണ് കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പായലിന്റെ ആദ്യ സംവിധാന സംഭരമാണ് ഈ ചിത്രം. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കാൻ ചലച്ചിത്ര മേളയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം;  ഇന്ത്യന്‍ എന്‍ട്രി മൂന്ന് പതിറ്റാണ്ടിന് ശേഷം
ദീപാവലിക്ക് അല്ല അതിന് മുമ്പേ എത്തും; ദളപതി വിജയ്‌യുടെ 'ദ ഗോട്ട്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മെയ് 14 മുതൽ 25 വരെയാണ് 77-ാമത് കാൻ ചലച്ചിത്ര മേള നടക്കുക. 1994-ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ സ്വം എന്ന ചിത്രമാണ് അവസാനമായി പാം ഡിയോർ പുരസ്‌കാരത്തിനായി കാൻ ചലച്ചിത്ര മേളയിൽ മാറ്റുരച്ചത്. ലോക സിനിമയിലെ ഏറ്റവും വലിയ താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങളുമായാണ് കപാഡിയയുടെ ഫീച്ചർ ചിത്രം മത്സരിക്കും. ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ മെഗാലോപോളിസ്, സീൻ ബേക്കറുടെ അനോറ, യോർഗോസ് ലാന്തിമോസിൻ്റെ കൈൻഡ്സ് ഓഫ് ദയ, പോൾ ഷ്രാഡറിൻ്റെ ഓ കാനഡ, മാഗ്നസ് വോൺ ഹോണിൻ്റെ ദി ഗേൾ വിത്ത് ദ നീഡിൽ, പൗലോ സോറൻ്റീനോയുടെ പാർഥെനോപ്പ് എന്നിവയും ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലേഡിബേർഡ് ആൻഡ് ബാർബിയുടെ ഡയറക്ടർ ഗ്രെറ്റ ഗെർവിഗ് ജൂറി അധ്യക്ഷയാകും.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. ചോക്ക് ആൻഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനർ പെറ്റിറ്റ് ചാവോസും സഹ നിർമ്മാണം നടത്തിയ ചിത്രമാണിത്. മുംബൈ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് കുടിയേറിയ രണ്ട് നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം;  ഇന്ത്യന്‍ എന്‍ട്രി മൂന്ന് പതിറ്റാണ്ടിന് ശേഷം
പ്രൊമോഷനുകളിൽ വിശ്വാസമില്ല, ആവേശം ജിത്തുവിനൊപ്പം നടത്തുന്ന പരീക്ഷണം: ഫഹദ് ഫാസില്‍

ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ പായൽ കപാഡിയക്ക് കാൻ ചലച്ചിത്ര വേദി അപരിചിതമല്ല. പായൽ സംവിധാനംചെയ്ത എ നൈറ്റ് നോയിങ് നത്തിങ് എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ​ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു.

ബ്രിട്ടീഷ് ഇന്ത്യൻ സംവിധായകൻ സന്ധ്യാ സൂരിയുടെ സന്തോഷ് എന്ന ചിത്രം കാനിലെ അൺ സേർട്ടൻ റി​ഗാർഡ് എന്ന വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in