ദീപാവലിക്ക് അല്ല അതിന് മുമ്പേ എത്തും; ദളപതി വിജയ്‌യുടെ 'ദ ഗോട്ട്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദീപാവലിക്ക് അല്ല അതിന് മുമ്പേ എത്തും; ദളപതി വിജയ്‌യുടെ 'ദ ഗോട്ട്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം എത്തുന്ന ഗോട്ട് എറെ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്

ദളപതി വിജയ് നായകനായി എത്തുന്ന വെങ്കട്ട് പ്രഭു ചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയിൽ എത്തുക. ദീപാവലി റിലീസ് ആയിട്ടായിരിക്കും എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നേരത്തെതന്നെ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

ഒക്‌ടോബർ 31 നാണ് ദീപാവലി. വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം എത്തുന്ന ഗോട്ട് എറെ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയ് ചിത്രങ്ങൾ തമിഴ്നാട്ടിലെ തീയേറ്റർ ഉടമകൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.

തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ആദ്യ 20 എണ്ണത്തിൽ 6 ചിത്രങ്ങൾ വിജയ്‍യുടേതാണ്. കാര്യങ്ങൾ ഇത്തരത്തിൽ ആണെങ്കിലും രണ്ട് ചിത്രങ്ങൾ കൂടി കഴിഞ്ഞാൽ താൻ അഭിനയം പൂർണമായി നിർത്തുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദീപാവലിക്ക് അല്ല അതിന് മുമ്പേ എത്തും; ദളപതി വിജയ്‌യുടെ 'ദ ഗോട്ട്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
'മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത് സ്വന്തം മകനെ പോലെ'; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ആരാധകരെ കണ്ട് വിജയ്

കേരളമടക്കമുള്ള സ്ഥലങ്ങളിൽ ചിത്രീകരിച്ച ഗോട്ട് സിനിമ ഹോളിവുഡ് ചിത്രം ജെമിനിമാന്റെ റീമേക്ക് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജെമിനി മാനിൽ വിൽ സ്മിത്ത് ആയിരുന്നു നായകനായത്.

രണ്ട് ഗെറ്റപ്പിലാണ് വിജയ് ഗോട്ടിൽ അഭിനയിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

logo
The Fourth
www.thefourthnews.in