എ ആർ റഹ്മാൻ സംഗീതനിശ : മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

എ ആർ റഹ്മാൻ സംഗീതനിശ : മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിസിപി ദീപ സത്യനെ സ്ഥലം മാറ്റി

ചെന്നൈയിലെ എ ആർ റഹ്മാന്റെ മറക്കുമാ നെഞ്ചം സംഗീത ഷോ അലങ്കോലപ്പെട്ട സംഭവത്തിൽ ചെന്നൈ ഡിസിപി ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ ഗുരുതരമായ വീഴ്ച നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിസിപി ദീപ സത്യ, ദിശാ മിത്തൽ ഐപിഎസ്, ആദർശ് പച്ചേര ഐപിഎസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. തമിഴ്‌നാട് പോലീസിന്റെ അന്വേഷണ നടപടിയുടെ ഭാഗമായാണ് ഇവരെ സ്ഥലം മാറ്റുകയും ബാക്കിയുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി മാറ്റി നിർത്തുകയും ചെയ്തിരിക്കുന്നത്. ഷോ അലങ്കോലമായ പേരിൽ ആരാധകർക്കുണ്ടായ നഷ്ടത്തിൽ എ ആർ റഹ്മാൻ ഇന്നലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു തമിഴ്നാട് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

ആദിത്യറാം പാലസ് സിറ്റിയിലെ മൈതാനത്ത് നടത്തിയ 'മറക്കുമാ നെഞ്ചം' എന്ന സംഗീത ഷോയുടെ സംഘാടനത്തിൽ ഗുരുതരമായ വീഴ്ച വന്നതിനെ തുടർന്ന് ടിക്കെറ്റെടുത്ത ആയിരങ്ങൾക്ക് ഷോയിൽ പ്രവേശിക്കാൻ പോലും സാധിച്ചില്ല. അകത്ത് കേറിയവർക്ക് ഷോയിൽ പ്രവേശിക്കാൻ പോലും സാധിച്ചില്ല. പ്രവേശിച്ചവർക്കാകട്ടെ മോശം ശബ്ദ സംവിധാനമടക്കമുള്ള പ്രശ്നങ്ങളാൽ പരിപാടി ആസ്വദിക്കാനും സാധിച്ചിരുന്നില്ല. 2000 രൂപ മുതൽ 10000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്.

എ ആർ റഹ്മാൻ സംഗീതനിശ : മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
എ ആർ റഹ്മാന്റെ 'മറക്കുമാ നെഞ്ചം' ഷോയുടെ സംഘാടനത്തിലെ പിഴവ്, അന്വേഷണം ആരംഭിച്ച് തമിഴ്നാട് പോലീസ്

എന്നാൽ വേദിയുടെ സ്ഥലപരിമിതി പരിഗണിക്കാതെ സംഘാടകർ കൂടുതൽ ടിക്കറ്റുകൾ വിറ്റെന്ന പരാതിയുമുണ്ട്. തിരക്കിൽ പെട്ട ആരാധകർ എക്സിലൂടെ എ ആർ റഹ്മാനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. റഹ്മാൻ പണം തിരികെ നൽകണമെന്നും ടിക്കറ്റ് എടുത്തവർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പരിപാടി വൻ വിജയമാണെന്നാണ് സംഘാടകരുടെ അവകാശവാദം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോകളില്‍ ഒന്നാണ് 'മറക്കുമാ നെഞ്ചം'.

logo
The Fourth
www.thefourthnews.in