എ ആർ റഹ്മാന്റെ  'മറക്കുമാ നെഞ്ചം' ഷോയുടെ സംഘാടനത്തിലെ പിഴവ്,
അന്വേഷണം ആരംഭിച്ച് 
തമിഴ്നാട് പോലീസ്

എ ആർ റഹ്മാന്റെ 'മറക്കുമാ നെഞ്ചം' ഷോയുടെ സംഘാടനത്തിലെ പിഴവ്, അന്വേഷണം ആരംഭിച്ച് തമിഴ്നാട് പോലീസ്

ചെന്നൈയിലെ ആദിത്യറാം പാലസ് സിറ്റിയിലാണ് എ ആർ റഹ്മാന്റെ സം​ഗീത പരിപാടി സംഘടിപ്പിച്ചത്

ചെന്നൈയിലെ എ ആർ റഹ്മാന്റെ സം​ഗീത ഷോയുടെ സംഘാടനത്തിൽ സംഭവിച്ച വീഴ്ച അന്വേഷിക്കാനൊരുങ്ങി തമിഴ്നാട് പോലീസ് . ചെന്നൈയിൽ നടന്ന ' മറക്കുമാ നെഞ്ചം' എന്ന സം​ഗീത പരിപാടി സംഘാടക പിഴവുമൂലം അലങ്കോലപ്പെട്ടതിനെ തുടർന്ന് ആരാധകർക്കുണ്ടായ നഷ്ടത്തിൽ എ ആർ റഹ്മാൻ മാപ്പ് പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് നടപടി.

ചെന്നൈയിലെ ആദിത്യറാം പാലസ് സിറ്റിയിലാണ് എ ആർ റഹ്മാന്റെ സം​ഗീത പരിപാടി സംഘടിപ്പിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്ക് വേദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. പാർക്കിം​ഗിന് സ്ഥലമില്ലാത്തതാണ് ഗതാ​ഗത കുരുക്കിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം, തിക്കിലും തിരക്കിനുമിടയിൽ സ്ത്രീകൾക്കെതിരെ അതിക്രമമുണ്ടായെന്ന പരാതിയും ഉയർന്നിരുന്നു.

എ ആർ റഹ്മാന്റെ  'മറക്കുമാ നെഞ്ചം' ഷോയുടെ സംഘാടനത്തിലെ പിഴവ്,
അന്വേഷണം ആരംഭിച്ച് 
തമിഴ്നാട് പോലീസ്
സംഘാടനത്തിൽ ഗുരുതര പിഴവ്; എ ആർ റഹ്മാൻ ഷോയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകർ

വേദിയിലേക്ക് കയറാനായി നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. ആളുകൾ കൂടിയതോട തിക്കും തിരക്കുമായി. പലര്‍ക്കും ശ്വസിക്കാന്‍ പോലും കഴിയാതെയായി . ചിലർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടെന്നും ദൃക്സാക്ഷികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരിപ്പിടത്തിലേക്ക് കടക്കാനായി ചിലർക്ക് ക്യൂ പാലിച്ചുവെങ്കിലും സീറ്റ് കിട്ടിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ടിക്കറ്റ് വാങ്ങിയിട്ടും വേദിയിൽ പ്രവേശിക്കാൻ കഴിയാത്തവരോട് തന്റെ ടീമുമായി ബന്ധപ്പെടാനുമായിരുന്നു നിർദേശം

''നിരവധിയാളുകൾ പരിപാടിയെ കുറിച്ച് പരാതിപ്പെടുന്നത് കണ്ടു. എന്തുകൊണ്ടാണ് ടിക്കറ്റ് എടുത്തിട്ടും പലരേയും പ്രവേശിപ്പിക്കാതിരുന്നത് , അന്വേഷിക്കുന്നുണ്ട് ?'' എന്നായിരുന്നു വിഷയത്തിൽ താംബാരം പോലീസ് കമ്മീഷണർ എ അമൽ രാജിന്റെ പ്രതികരണം. എന്തുകൊണ്ട് ടിക്കറ്റ് എടുത്തവർക്ക് പരിപാടിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടി നടക്കുന്ന വേദിക്ക് 25000 പേരെ ഉൾക്കൊള്ളാൻ സാധിക്കുകയെങ്കിൽ 20000 ടിക്കറ്റുകൾ മാത്രമാണ് വിൽക്കാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ പരിപാടി സംഘടിപ്പിക്കുന്ന ഇവന്റ് സ്ഥാപനം വേദിയിൽ 46000 ത്തിലധികം കസേരകൾ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു എ ആർ റഹ്മാൻ ദി ഹിന്ദുവിനോട് പറഞ്ഞത്.

എ ആർ റഹ്മാന്റെ  'മറക്കുമാ നെഞ്ചം' ഷോയുടെ സംഘാടനത്തിലെ പിഴവ്,
അന്വേഷണം ആരംഭിച്ച് 
തമിഴ്നാട് പോലീസ്
'സംഭവിച്ചത് ഗുരുതരമായ പിഴവ്, അത്ഭുതത്തിന് കാത്തിരിക്കുക': 'മറക്കുമാ നെഞ്ചം' മുടങ്ങിയതില്‍ എ ആർ റഹ്‌മാൻ

ചില ആളുകൾ പ്രത്യേക വശത്തെ സീറ്റിനായി തിക്കിതിരക്കിയിരുന്നു. സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന പരിപാടിയായതിനാൽ സുരക്ഷയ്ക്കാണ് പ്രാഥമിക പരി​ഗണന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ സംഗീതവും കലകളും ആസ്വദിക്കുന്ന ജനങ്ങളുടെ എണ്ണം കൂടി വരുകയാണെന്നത് എല്ലാവരും മനസിലാക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വിഷയവുമായി ബന്ധപ്പെട്ട് ആരേയും കുറ്റപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ലെന്നും ടിക്കറ്റ് വാങ്ങിയിട്ടും വേദിയിൽ പ്രവേശിക്കാൻ കഴിയാത്തവരോട് തന്റെ ടീമുമായി ബന്ധപ്പെടാനുമായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ചെന്നൈയിൽ‌ നടന്ന എ ആർ റഹ്മാൻ ഷോ വമ്പിച്ച വിജയമാണെന്നായിരുന്നു സംഘാടകരുടെ അഭിപ്രായം. അതേ സമയം പണം മുടക്കി ടിക്കറ്റെടുത്തിട്ടും ഷോയിൽ പങ്കെടുക്കാൻ സാധിക്കാൻ കഴിയാത്തവരോട് മാപ്പ് പറയുകയായിരുന്നു സംഘാടകർ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോകളില്‍ ഒന്നാണ് 'മറക്കുമാ നെഞ്ചം'. എന്നാല്‍ കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന ഷോയില്‍ ടിക്കറ്റെടുത്തവര്‍ക്ക് പോലും പ്രവേശിക്കാൻ സാധിച്ചില്ല. മോശം ശബ്ദ സംവിധാനം കാരണം ഷോ ആസ്വദിക്കാൻ പോലുമായില്ലെന്നാണ് പരാതി. ആദിത്യറാം പാലസ് സിറ്റിയിലെ പൊതു മൈതാനത്ത് നടത്തിയ സംഗീതപരിപാടിക്ക് ടിക്കറ്റെടുത്ത ആരാധകർക്കാണ് ഈ അവസ്ഥയുണ്ടായത്.

logo
The Fourth
www.thefourthnews.in