മോദി ഭക്തനല്ലെന്ന് അക്ഷയ് കുമാർ; കോണ്‍ഗ്രസിന്റെ കാലത്തും സിനിമകള്‍ ചെയ്തിട്ടുണ്ട്

മോദി ഭക്തനല്ലെന്ന് അക്ഷയ് കുമാർ; കോണ്‍ഗ്രസിന്റെ കാലത്തും സിനിമകള്‍ ചെയ്തിട്ടുണ്ട്

ടോയ്‌ലറ്റ് ഏക് പ്രേംകഥ എന്ന സിനിമ ചെയ്തതിലൂടെ ഞാന്‍ സ്വച്ഛ് ഭാരതിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി

മോദി ഭക്തനല്ലെന്നും രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും ബോളിവുഡ് താരം അക്ഷയ് കുമാർ. കോണ്‍ഗ്രസിന്റെ കാലത്തും സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു. ബിജെപി അനുകൂല രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി

മോദി ഭക്തനല്ലെന്ന് അക്ഷയ് കുമാർ; കോണ്‍ഗ്രസിന്റെ കാലത്തും സിനിമകള്‍ ചെയ്തിട്ടുണ്ട്
വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു; മാനസികാരോഗ്യദിനത്തില്‍ തുറന്ന് പറഞ്ഞ് ആമിര്‍ ഖാനും മകളും

പക്ഷപാതപരമായല്ല സിനിമകളെ സമീപിക്കുന്നത്. അത്തരം ആരോപണങ്ങൾ ശരിയല്ല. വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി സിനിമകള്‍ ചെയ്തിട്ടുണ്ട്. ടോയ്‌ലറ്റ് ഏക് പ്രേംകഥ എന്ന സിനിമ ചെയ്തതിലൂടെ സ്വച്ഛ് ഭാരതിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നവർ പാഡ് മാൻ പോലുള്ള ചിത്രങ്ങളും താൻ ചെയ്തിട്ടുണ്ടെന്ന് ഓർക്കണം

മോദി ഭക്തനല്ലെന്ന് അക്ഷയ് കുമാർ; കോണ്‍ഗ്രസിന്റെ കാലത്തും സിനിമകള്‍ ചെയ്തിട്ടുണ്ട്
'യുവതിയുടെ മാനസിക, സാമ്പത്തിക നില പ്രധാനം'; ആറ് മാസം പിന്നിട്ട ഗർഭം അലസിപ്പിക്കാൻ വിവാഹിതയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ അഭിമുഖത്തെക്കുറിച്ചും അക്ഷയ്കുമാര്‍ തുറന്നു പറഞ്ഞു. അന്ന് പ്രധാനമന്ത്രിയോട് ഉന്നയിച്ച ചോദ്യങ്ങളിലൊന്നും അദ്ദേഹത്തിന്റെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായി കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്തുകൊണ്ടാണ് വാച്ച് തലതിരിച്ചു കെട്ടുന്നത്? ബാങ്കില്‍ എത്ര ബാലന്‍സുണ്ട്? തുടങ്ങിയ കാര്യങ്ങള്‍ അറിയാനായിരുന്നു താല്‍പര്യം. രാഷ്ട്രീയ താൽപര്യങ്ങളില്ലാത്ത തനിക്ക് അദ്ദേഹത്തിന്റെ നയങ്ങളെക്കുറിച്ചൊന്നും അറിയാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in