നടൻ ചേതൻ ചന്ദ്രക്കെതിരെ ആൾക്കൂട്ട ആക്രമണം; കേസെടുത്ത് പോലീസ്

നടൻ ചേതൻ ചന്ദ്രക്കെതിരെ ആൾക്കൂട്ട ആക്രമണം; കേസെടുത്ത് പോലീസ്

ചേതൻ തന്നെയാണ് തനിക്കു നേരിട്ട ദുരനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പുറത്തുവിട്ടത്

കന്നഡ താരം ചേതൻ ചന്ദ്രയ്ക്കും കുടുംബത്തിനുമെതിരെ ആൾകൂട്ട ആക്രമണം. ബെംഗളൂരുവിൽ ക്ഷേത്രത്തിൽ പോയി തിരികെ വരികയായിരുന്ന ചേതനെ 20 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ചേതൻ തന്നെയാണ് ആക്രമണ വിവരം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പുറത്തുവിട്ടത്.

ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ചേതന്റെ മൂക്കിന് പരുക്കേറ്റിട്ടുണ്ട്. ചോരയൊലിക്കുന്ന മൂക്കുമായിട്ടാണ് ചേതൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.

ബെംഗളൂരുവിലെ കഗ്ഗലിപുരയിൽ ക്ഷേത്രദർശനം കഴിഞ്ഞ തിരികെയിറങ്ങുമ്പോൾ, മദ്യപിച്ച ഒരാൾ തങ്ങളുടെ കാറിൽനിന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതും കാറിന് കേടുപാടുകൾ വരുത്തിയതായും കണ്ടു. തുടർന്ന് അയാളുടെ അടുത്തേക്ക് ചെന്ന് അയാളെ പറഞ്ഞയച്ചെന്നും ചേതൻ പറയുന്നു.

നടൻ ചേതൻ ചന്ദ്രക്കെതിരെ ആൾക്കൂട്ട ആക്രമണം; കേസെടുത്ത് പോലീസ്
നയൻതാര രണ്ടാം സ്ഥാനത്ത്; തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 9 നായികമാർ

എന്നാൽ ഏതാനും മിനുറ്റുകൾക്കകം 20 പേരടങ്ങുന്ന സംഘമെത്തുകയും ആക്രമിക്കുകയുമായിരുന്നെന്ന് ചേതൻ വീഡിയോയിൽ പറഞ്ഞു. ''അവർ എന്നെ ആക്രമിച്ച് എന്റെ മൂക്ക് തകർത്തു. എന്റെ കാറിനു വീണ്ടും കേടുപാടുകൾ വരുത്തി. ഇത് ഭയംജനിപ്പിക്കുന്ന അനുഭവമായിരുന്നു,'' ചേതൻ പറഞ്ഞു.

സംഭവത്തിന്റെ കുടുതൽ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. കഗ്ഗലിപുര പോലീസ് കേസെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. 'സത്യം ശിവം സുന്ദരം' എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രശസ്തനായ ചേതൻ കന്നഡയിൽ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in