നടൻ ശരത്കുമാറിനെതിരെ പരാതിയുമായി ധനുഷിന്റെ അമ്മ ഹൈക്കോടതിയിൽ

നടൻ ശരത്കുമാറിനെതിരെ പരാതിയുമായി ധനുഷിന്റെ അമ്മ ഹൈക്കോടതിയിൽ

നേരത്തെ ചെന്നൈ കോർപറേഷനിൽ വിജയലക്ഷ്മിയും അപ്പാർട്ട്മെന്റിലെ ചില താമസക്കാരും പരാതി നൽകിയിരുന്നു

തമിഴ്‌താരം ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിന്റെ അമ്മ വിജയലക്ഷ്മി. താമസസ്ഥലത്തെ അപ്പാർട്ട്‌മെന്റിലെ മുകളിലത്തെ നില ശരത്കുമാർ കൈവശപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുവെന്നാണ് വിജയലക്ഷ്മിയുടെയും അപ്പാർട്ട്‌മെന്റിലെ മറ്റു താമസക്കാരുടെയും പരാതി. ചെന്നൈ ഹൈക്കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്.

നടൻ ശരത്കുമാറിനെതിരെ പരാതിയുമായി ധനുഷിന്റെ അമ്മ ഹൈക്കോടതിയിൽ
എനിക്ക് അദ്ദേഹത്തിന്റെ ആരാധകരെ പേടിയാണ്; ഷാരുഖ്ഖാനുമായി സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്

ധനുഷിന്റെ അച്ഛനും അമ്മയും ചെന്നൈ ത്യാഗരാജ നഗറിലെ രാജമന്നാർ സ്ട്രീറ്റിലെ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. ശരത്കുമാറും ഇതേ അപാർട്‌മെന്റിലാണ് താമസം. ഈ അപാർട്‌മെന്റിലെ മുകൾ നില ശരത്കുമാർ കൈയ്യേറിയെന്നാണ് ആരോപണം. നേരത്തെ ചെന്നൈ കോർപ്പറേഷനിൽ വിജയലക്ഷ്മിയും അപ്പാർട്ട്മെന്റിലെ ചില താമസക്കാരും പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടിയെടുക്കാത്തിതിനെ തുടർന്ന് താമസക്കാർ ചെന്നൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ വിശദീകരണം നൽകാൻ ശരത്കുമാറിനോടും ചെന്നൈ കോർപറേഷനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ തമിഴ് സിനിമ ഗ്രുപ്പുകളിൽ ധനുഷിന്റെയും ശരത്കുമാറിന്റെയും ആരാധകർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

ധനുഷും ശരത്കുമാറും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ ശരത്കുമാറിന്റെ ഭാര്യ രാധിക ധനുഷിനൊപ്പം 'തങ്കമഗൻ' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in