'വിഷാദം നിങ്ങൾ തിരിച്ചറിയില്ല, ഞാൻ മയക്കുമരുന്നിന് അടിമയാണെന്നായിരുന്നു പ്രചാരണം'; കടന്നുപോയ അവസ്ഥയെക്കുറിച്ച് ഇമ്രാൻഖാൻ

'വിഷാദം നിങ്ങൾ തിരിച്ചറിയില്ല, ഞാൻ മയക്കുമരുന്നിന് അടിമയാണെന്നായിരുന്നു പ്രചാരണം'; കടന്നുപോയ അവസ്ഥയെക്കുറിച്ച് ഇമ്രാൻഖാൻ

2015 ൽ കട്ടി ബട്ടി എന്ന ചിത്രത്തോടെയാണ് ഇമ്രാൻ സിനിമയിൽനിന്ന് മാറി നിന്നത്

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിൽ ചർച്ചാവിഷയമായ നടനായിരുന്നു ഇമ്രാൻ ഖാൻ. ആരംഭഘട്ടത്തിൽ തന്നെ മികച്ച സിനിമകൾ ചെയ്ത ഇമ്രാന് ആരാധകർ അനവധിയായിരുന്നു. ടൈപ്പ് കാസ്റ്റ് കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്തതോടെ ചിത്രങ്ങൾ പരാജയപ്പെടുകയും താരം വിഷാദരോഗത്തിന് അടിമപ്പെടുകയും ചെയ്തിരുന്നു.

സിനിമയിൽനിന്ന് ഇമ്രാൻ ഖാൻ ബ്രേക്ക് എടുക്കാനുള്ള കാരണങ്ങളിലൊന്ന് ഇതായിരുന്നു. ഇതിനിടെ താരത്തിന്റെ ദാമ്പത്യജീവിതത്തിലും താളപ്പിഴകൾ സംഭവിച്ചു. വിഷാദരോഗകാലത്ത് താൻ കടന്നുപോയ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ. പത്ത് വർഷത്തോളം അഭിനയത്തിൽനിന്ന് മാറിനിന്ന ഇമ്രാൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

'വിഷാദം നിങ്ങൾ തിരിച്ചറിയില്ല, ഞാൻ മയക്കുമരുന്നിന് അടിമയാണെന്നായിരുന്നു പ്രചാരണം'; കടന്നുപോയ അവസ്ഥയെക്കുറിച്ച് ഇമ്രാൻഖാൻ
മഞ്ഞുമ്മല്‍ ബോയ്‌സിനെതിരേ ഇളയരാജ; 'കണ്‍മണി'ക്ക് പകര്‍പ്പകവാശമില്ലെന്ന് ആരോപണം

2015 ൽ കട്ടി ബട്ടി എന്ന ചിത്രത്തോടെയാണ് ഇമ്രാൻ സിനിമയിൽനിന്ന് മാറിനിന്നത്. ഇടയ്ക്ക് 2018 ൽ മിഷൻ മംഗൾയാൻ എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. വിഷാദ രോഗം ബാധിച്ചതോടെ തനിക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് ഇമ്രാൻ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''വിഷാദം, ഉത്കണ്ഠ എന്നിവയെല്ലാം നിങ്ങൾക്കു ചില സൂചനകൾ തരും. എന്നാൽ നിങ്ങൾ അത് തിരച്ചറിയുന്നില്ല. അർധരാത്രിയിൽ ഉറങ്ങാൻ കഴിയാതെ പുലർച്ചെ നാലരയ്ക്ക് എഴുന്നേൽക്കുമ്പോഴൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട് ഇതാണോ ആകുലത എന്ന്. അത് ഞാൻ ശരിക്കും പരിഗണിച്ചിരുന്നില്ല. ശരിക്കും ശ്രദ്ധിക്കാൻ സാധിക്കുന്ന തരത്തിൽ അത് എന്നെ ബാധിച്ചിരുന്നില്ല. 2016 ന്റെ അവസാനത്തോടെയാണ് എനിക്ക് ഇത് ശരിക്കും മനസിലായി തുടങ്ങിയത്,'' ഇമ്രാൻ പറയുന്നു.

പെട്ടന്നുള്ള പ്രശസ്തിയും തന്നെ ബാധിച്ചിരുന്നെന്നും താരം പറയുന്നു. തന്റെ ആദ്യ സിനിമയായ 'ജാനേ തു യാ ജാനേ നാ' റിലീസിനു മുമ്പുള്ള ആഴ്ച, താൻ തെരുവിലൂടെ നടന്നാൽ ആർക്കും തന്നെ അറിയുക കൂടി ഉണ്ടായിരുന്നില്ല. പക്ഷേ ചിത്രത്തിന്റെ റിലീസിനു പിന്നാലെ പെട്ടെന്ന് ആളുകൾ എന്റെ കാറിനെ പിന്തുടരുന്നതടക്കം തുടങ്ങിയെന്നും ഇമ്രാൻ പറഞ്ഞു.

'വിഷാദം നിങ്ങൾ തിരിച്ചറിയില്ല, ഞാൻ മയക്കുമരുന്നിന് അടിമയാണെന്നായിരുന്നു പ്രചാരണം'; കടന്നുപോയ അവസ്ഥയെക്കുറിച്ച് ഇമ്രാൻഖാൻ
'വിവാഹം എപ്പോഴും പുനർവിചിന്തനത്തിന് വിധേയം'; ആമിറിനെ പങ്കാളിയാക്കിയത് മാതാപിതാക്കളുടെ സമ്മർദം മൂലമെന്ന് കിരണ്‍ റാവു

ജീവിതത്തിലെ വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം തന്റെ പ്രൊഫഷണൽ ജീവിതം മോശപ്പെട്ടെന്നും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം ചില സിനിമകളിൽനിന്ന് താൻ പിന്മാറിയെന്നും താരം പറഞ്ഞു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറപ്പി തന്റെ ഹൃദയവുമായി ബന്ധപ്പെടാൻ സഹായിച്ചതായി വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞു. 2017-ൽ ആണ് ഇമ്രാൻ തെറപ്പിക്കു പോയിത്തുടങ്ങിയത്, ആഴ്ചയിൽ നാല് തവണ തെറാപ്പിസ്റ്റിനെ സന്ദർശിക്കാറുണ്ടായിരുന്നെന്നും ഇമ്രാൻ പറയുന്നു.

വിവാഹമോചനത്തിനു പിന്നാലെ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്റെ ബംഗ്ലാവ് ഉപേക്ഷിച്ച ഇമ്രാൻ മുംബൈയിലെ ഒരു അപ്പാർട്‌മെന്റിലേക്ക് താമസം മാറ്റിയിരുന്നു. തന്റെ അടിസ്ഥാനപരമായ അവശ്യങ്ങൾ മുൻനിർത്തിയുള്ള സാധനങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്നും ഇമ്രാൻ വെളിപ്പെടുത്തിയിരുന്നു.

'വിഷാദം നിങ്ങൾ തിരിച്ചറിയില്ല, ഞാൻ മയക്കുമരുന്നിന് അടിമയാണെന്നായിരുന്നു പ്രചാരണം'; കടന്നുപോയ അവസ്ഥയെക്കുറിച്ച് ഇമ്രാൻഖാൻ
'പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക്' അനുശോചനം നേര്‍ന്ന് 'എയറിലായി'; ഒടുവില്‍ പോസ്റ്റ് മുക്കി രാജീവ് ചന്ദ്രശേഖര്‍

വിഷാദരോഗം ചികിത്സിക്കുന്നതിനിടെ ഇമ്രാൻ ഖാന്റെ ശരീരഭാരം കുറഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ ചില പ്രൊഫൈലുകൾ ഇമ്രാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കൊണ്ടാണിതെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയും ഇമ്രാൻ പ്രതികരിച്ചിരുന്നു.

''കഴിഞ്ഞ വർഷങ്ങളിൽ, ഞാൻ വിഷാദരോഗത്തോട് പോരാടുകയും ജോലി ചെയ്യുന്നത് നിർത്തുകയും ചെയ്തപ്പോൾ, എന്നത്തേക്കാളും മെലിഞ്ഞു. എന്റെ ഫോട്ടോ എടുത്തപ്പോൾ, അത് എന്റെ സൗഖ്യത്തെക്കുറിച്ചും മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ചും ഒരു മാധ്യമചർച്ചയ്ക്ക് തുടക്കമിട്ടു! ഈ അവസ്ഥയിൽ ആൾക്കാരെ കാണുന്നതിൽ എനിക്ക് ലജ്ജ തോന്നി. അതിനാൽ ഞാൻ കൂടുതൽ ഉൾവലിയുകയായിരുന്നു,'' എന്നും ഇമ്രാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

logo
The Fourth
www.thefourthnews.in