'എന്റെ 'എമ്പുരാന്'  പിറന്നാൾ ആശംസകൾ'; പൃഥ്വിരാജിന് ആശംസകൾ നേർന്ന്, വീഡിയോ പങ്കുവച്ച്‌ മോഹൻലാലും സംഘവും

'എന്റെ 'എമ്പുരാന്' പിറന്നാൾ ആശംസകൾ'; പൃഥ്വിരാജിന് ആശംസകൾ നേർന്ന്, വീഡിയോ പങ്കുവച്ച്‌ മോഹൻലാലും സംഘവും

ഷൂട്ടിങ്ങിനിടെയുണ്ടായ പരുക്ക് മൂലം മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ്ങിനായി എത്തിയത്

ഇന്ന് 41-ാം ജന്മദിനം ആഘോഷിക്കുകയാണ് നടൻ പൃഥ്വിരാജ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഇപ്പോൾ പൃഥ്വി. ഷൂട്ടിങ്ങിനിടെയുണ്ടായ പരുക്ക് മൂലം മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ്ങിനായി എത്തിയത്.

'എന്റെ 'എമ്പുരാന്'  പിറന്നാൾ ആശംസകൾ'; പൃഥ്വിരാജിന് ആശംസകൾ നേർന്ന്, വീഡിയോ പങ്കുവച്ച്‌ മോഹൻലാലും സംഘവും
ഇന്ന് പൃഥ്വിരാജിന്റെ ജന്മദിനം; സലാർ മുതൽ ആടുജീവിതം വരെ, ആരാധകർ കാത്തിരിക്കുന്ന എട്ട് ചിത്രങ്ങൾ

പൃഥ്വിക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർ. ആശംസകള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് എമ്പുരാന്‍ അണിയറ ടീം പൃഥ്വിക്ക് സമ്മാനിച്ചിരിക്കുന്നത്.

ദീപക് ദേവ്, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി, സൂജിത്ത് വാസുദേവ് തുടങ്ങി സിനിമയിലെ അണിയറ പ്രവർത്തകർ എല്ലാം തന്നെ വീഡിയോയിൽ ആശംസകളുമായി എത്തുന്നുണ്ട്. സംഗീത സംവിധാനത്തിൽ തന്റെ 'ഗുരു' വാണ് പൃഥ്വിയെന്നാണ് ദീപക് ദേവ് പറഞ്ഞത്.

പ്രിയ സഹോദരൻ, എന്റെ ' എമ്പുരാൻ' പൃഥ്വിരാജിന് ആശംസകൾ എന്നാണ് മോഹൻലാൽ വീഡിയോയിൽ പറഞ്ഞത്. പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനും നടി നസ്രിയയും ആശംസകളുമായി എത്തി.

''കാൽമുട്ടിനേറ്റ പരുക്കും അതിനെ തുടർന്നുണ്ടായ വിശ്രമവുമായി കഴിഞ്ഞ രണ്ട് മാസം ഏറെ കഠിനമായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്തു സിനിമ സെറ്റിൽ നിങ്ങളെ വീണ്ടും കാണുന്നതിൽ സന്തോഷമുണ്ട്. ജന്മദിനാശംസകൾ പി, ഈ വർഷം മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതൽ സലാർ വരെ, ബിഎംസിഎം (ബഡേ മിയാൻ ചോട്ടെ മിയാൻ) തുടങ്ങി നിങ്ങളുടെ സിനിമകളെല്ലാം കാണാൻ പ്രക്ഷേകർ കാത്തിരിക്കുകയാണ്!'' എന്നാണ് പൃഥ്വിക്ക് ആശംസയേകി സോഷ്യൽ മീഡിയയിൽ സുപ്രിയ എഴുതിയ കുറിപ്പ്.

'പ്രിയ സഹോദരന് ആശംസകൾ,' എന്നായിരുന്നു നസ്രിയയുടെ പോസ്റ്റ്. പൃഥ്വിക്ക് ആശംസകൾ നേർന്ന് ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുടെ ടീം പുതിയ പോസ്റ്ററും പുറത്തിറക്കി. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമൽ, അനശ്വര രാജൻ, തമിഴ് നടൻ യോഗി ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഉത്തരേന്ത്യയിലാണ് എമ്പുരാന്റെ ചിത്രീകരണം ഇപ്പോൾ നടക്കുന്നത്. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. ചിത്രം 2024 അവസാനത്തോടെയോ 2025 ആദ്യത്തോടെയോ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

logo
The Fourth
www.thefourthnews.in