'താരം' സിനിമയിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് നിവിൻ പോളി; ചിത്രീകരണം മാറ്റി വച്ചത് മേക്ക് ഓവറിനായി

'താരം' സിനിമയിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് നിവിൻ പോളി; ചിത്രീകരണം മാറ്റി വച്ചത് മേക്ക് ഓവറിനായി

മണാലിയിലെ കാലാവസ്ഥ അനുകൂലമായാൽ ചിത്രീകരണം തുടങ്ങും

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം എന്ന ചിത്രത്തിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് നിവിൻ പോളി. സൂപ്പർസ്റ്റാറിന്റെ കഥ പറയുന്ന ചിത്രത്തിലെ കഥാപാത്രത്തിന് ആവശ്യമായ മേക്ക് ഓവറിന് വേണ്ടിയാണ് ചിത്രീകരണം മാറ്റിവച്ചത്. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിവിൻ പോളി ദ ഫോർത്തിനോട് പറഞ്ഞു

നിലവിൽ ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നത്. അത് പൂർത്തിയായാൽ ഉടൻ താരത്തിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ മണാലിയിലെ കാലാവസ്ഥയും കൂടി പരിഗണിച്ച ശേഷം മാത്രമേ ഷൂട്ടിംഗ് ആരംഭിക്കാനാകൂയെന്നും നിവിൻ പറയുന്നു

'താരം' സിനിമയിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് നിവിൻ പോളി; ചിത്രീകരണം മാറ്റി വച്ചത് മേക്ക് ഓവറിനായി
ഷൂട്ടിംഗ് ഉപേക്ഷിച്ച് നിവിൻ പോളി; പാതിയിൽ നിർത്താൻ ശ്രമിച്ച് ഫഹദ്; സെറ്റിൽ അലമ്പുണ്ടാക്കി ഷെയ്ൻ

നവംബറിൽ മണാലിയിൽ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഒരു ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഷൂട്ട് നിർത്തിവച്ചിരുന്നു. ചിത്രത്തിലെ കാസ്റ്റ് ആന്റ് ക്രൂവിൽ മാറ്റം വരുത്തണമെന്ന നിവിന്റെ ആവശ്യത്തെ തുടർന്നാണ് ചിത്രീകരണം മുടങ്ങിയെന്നായിരുന്നു പ്രചാരണം. എന്നാൽ കാസ്റ്റ് ആന്റ് ക്രൂവിൽ മാറ്റം വരുത്തില്ലെന്നും ചിത്രീകരിച്ച ഭാഗത്തിന്റെ തുടർച്ചയായി തന്നെയാകും ഷൂട്ട് പുനരാരംഭിക്കുകയെന്നും നിവിൻ വ്യക്തമാക്കി . നിവിൻ പോളിയുടെ, പോളി ജൂനിയർ പിക്ച്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് താരം നിർമ്മിക്കുക

'താരം' സിനിമയിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് നിവിൻ പോളി; ചിത്രീകരണം മാറ്റി വച്ചത് മേക്ക് ഓവറിനായി
പത്തുവര്‍ഷമായി ഇവിടെയുണ്ട്; പക്ഷെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് പ്രണയവിലാസത്തിലെ വിനോദിനെ - ഹക്കീം ഷാ
logo
The Fourth
www.thefourthnews.in