ശത്രുക്കളല്ല, രജിനിക്കൊപ്പം അഭിനയിക്കാതിരുന്നതിനുള്ള കാരണം മറ്റൊന്ന്; വെളിപ്പെടുത്തി സത്യരാജ്

ശത്രുക്കളല്ല, രജിനിക്കൊപ്പം അഭിനയിക്കാതിരുന്നതിനുള്ള കാരണം മറ്റൊന്ന്; വെളിപ്പെടുത്തി സത്യരാജ്

നീണ്ട 38 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്
Published on

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ രജിനികാന്തിനൊപ്പം നടൻ സത്യരാജും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. നീണ്ട 38 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

വാർത്ത പുറത്തുവന്നതോടെ പലതരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. രജിനികാന്തും സത്യരാജും പിണക്കത്തിലായിരുന്നെന്നും അതിനാലാണ് ഇതുവരെ ഒരുമിച്ച് അഭിനയിക്കാത്തതെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങൾ. എന്നാൽ താനും രജിനിയും ശത്രുക്കൾ അല്ലെന്നും മികച്ച കഥാപാത്രം ലഭിക്കാത്തത് കൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാതിരുന്നതെന്നുമാണ് സത്യരാജ് വെളിപ്പെടുത്തിയിരിക്കുന്നത്.

സത്യരാജ് പ്രധാനവേഷത്തിൽ അഭിനയിച്ച 'വെപ്പൺ' എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച് താരം മനസുതുറന്നത്. മിസ്റ്റർ ഭരത് എന്ന ചിത്രത്തിലാണ് അവസാനമായി തങ്ങൾ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മികച്ച വേഷമായിരുന്നു ഈ ചിത്രത്തിലേത് എന്നാൽ പിന്നീട് അതുപോലുള്ള വേഷം ലഭിച്ചില്ലെന്നും സത്യരാജ് പറഞ്ഞു.

ശത്രുക്കളല്ല, രജിനിക്കൊപ്പം അഭിനയിക്കാതിരുന്നതിനുള്ള കാരണം മറ്റൊന്ന്; വെളിപ്പെടുത്തി സത്യരാജ്
നടൻ ശരത്കുമാറിനെതിരെ പരാതിയുമായി ധനുഷിന്റെ അമ്മ ഹൈക്കോടതിയിൽ

ഇതിനിടെ ഷങ്കർ സംവിധാനം ചെയ്ത ശിവാജിയിൽ വില്ലനായി തന്നെ വിളിച്ചിരുന്നു. എന്നാൽ അക്കാലത്ത് നിരവധി സിനിമകളിൽ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാത്രവുമല്ല പ്രത്യേകിച്ച് വലിയ റോളായിരുന്നില്ല അതെന്നും സത്യരാജ് പറയുന്നു. യന്തിരനിൽ ഡാനി ഡെൻസോങ്പ ചെയ്ത വേഷം ചെയ്യാനാണ് തന്നെ വിളിച്ചിരുന്നത് എന്നാൽ തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത റോളായിരുന്നു അതെന്നും സത്യരാജ് പറയുന്നു.

ഇതിനാലാണ് രജിനിക്കൊപ്പം ഒന്നിച്ചൊരു ചിത്രം ചെയ്യുന്നത് നീണ്ടത്. പുതിയ ചിത്രത്തിൽ തന്റെ റോൾ എന്താണെന്നത് നിർമാണ കമ്പനി വെളിപ്പെടുത്തുമെന്നും ഇപ്പോൾ അതിനെ കുറിച്ച് പറയാൻ അനുവാദമില്ലെന്നും സത്യരാജ് പറഞ്ഞു.

logo
The Fourth
www.thefourthnews.in