മനോഹരമായ മനസുകൾ ഒരുമിക്കുമ്പോൾ ഇതുപോലുള്ള സിനിമകൾ ലഭിക്കുന്നു; കാതലിനെ പുകഴ്ത്തി നടൻ സൂര്യ

മനോഹരമായ മനസുകൾ ഒരുമിക്കുമ്പോൾ ഇതുപോലുള്ള സിനിമകൾ ലഭിക്കുന്നു; കാതലിനെ പുകഴ്ത്തി നടൻ സൂര്യ

പുരോഗമനപരമായ സിനിമയാണ് കാതലെന്നും സൂര്യ

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നിർമിക്കുകയും നായകനാവുകയും ചെയ്ത കാതലിനെ പുകഴ്ത്തി നടൻ സൂര്യ. മനോഹരമായ മനസുകൾ ഒരുമിക്കുമ്പോൾ കാതൽ പോലുള്ള സിനിമകൾ ലഭിക്കുന്നെന്ന് സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പുരോഗമനപരമായ സിനിമയാണ് കാതലെന്നും സൂര്യ പറഞ്ഞു.

മനോഹരമായ മനസുകൾ ഒരുമിക്കുമ്പോൾ ഇതുപോലുള്ള സിനിമകൾ ലഭിക്കുന്നു; കാതലിനെ പുകഴ്ത്തി നടൻ സൂര്യ
ദേശാടനക്കിളി മുതൽ മൂത്തോൻ വരെ; കാതലിന് മുൻപേ മലയാളത്തിൽ എത്തിയ 5 ക്വീർ ചിത്രങ്ങൾ

സംവിധായകൻ ജിയോ ബേബി, നടൻ മമ്മൂട്ടി, തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ, ജ്യോതിക എന്നിവരെയും സൂര്യ അഭിനന്ദിച്ചു. നേരത്തെ നടി സമന്തയും ചിത്രത്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

ഈ വർഷത്തെ സിനിമ കാതൽ ആണെന്നും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിൽ നിന്ന് പുറത്തുകടക്കാൻ തനിക്ക് ഒരുപാട് കാലം വേണ്ടിവരുമെന്നുമായിരുന്നു സമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മമ്മൂട്ടി സാർ, നിങ്ങൾ ആണെന്റെ ഹീറോ, ഈ പ്രകടനത്തിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് ഒരുപാട് കാലം വേണ്ടിവരും. ജ്യോതിക ലവ് യൂ. ജിയോ ബേബി ലജന്ററി എന്നും സമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കാതൽ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മാത്യു ദേവസി എന്ന സ്വവർഗ അനുരാഗിയായ കഥാപാത്രത്തെയാണ് മമ്മുട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിച്ച ചിത്രത്തിന് ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.

മനോഹരമായ മനസുകൾ ഒരുമിക്കുമ്പോൾ ഇതുപോലുള്ള സിനിമകൾ ലഭിക്കുന്നു; കാതലിനെ പുകഴ്ത്തി നടൻ സൂര്യ
'മുന്‍പത്തെ ഞാനല്ല, കാതലിനുശേഷമുള്ള ഞാന്‍'; സുധി കോഴിക്കോട് അഭിമുഖം

സാലു കെ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

logo
The Fourth
www.thefourthnews.in