എന്റെ സിനിമ കാണണമെന്ന് നിർബന്ധമില്ല, പക്ഷേ വോട്ട് ചെയ്യണമെന്ന് ടൊവിനോ തോമസ്

എന്റെ സിനിമ കാണണമെന്ന് നിർബന്ധമില്ല, പക്ഷേ വോട്ട് ചെയ്യണമെന്ന് ടൊവിനോ തോമസ്

സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കൺ കൂടിയാണ് ടൊവിനോ

താൻ വോട്ടുചെയ്യുന്നത് പാർട്ടി നോക്കിയല്ലെന്നും വ്യക്തികളെ നോക്കിയാണെന്നും നടൻ ടൊവിനോ തോമസ്. വോട്ട് ചെയ്യുകയെന്നത് ഒരു പൗരന്റെ കടമയാണെന്നും തൃക്കാക്കര ഭാരതമാതാ കോളേജിൽ സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ ടൊവിനോ പറഞ്ഞു.

വോട്ടുചെയ്യാനുള്ള ഒരു അവസരവും ഇന്നുവരെ നഷ്ടപ്പെടുത്തിയിട്ടില്ല. സുരക്ഷിതരായും തുല്യതയോടെയും കഴിയാൻ വോട്ട് പാഴാക്കരുതെന്നും ടൊവിനോ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കൺ കൂടിയാണ് ടൊവിനോ.

എന്റെ സിനിമ കാണണമെന്ന് നിർബന്ധമില്ല, പക്ഷേ വോട്ട് ചെയ്യണമെന്ന് ടൊവിനോ തോമസ്
മാസല്ല, ക്ലാസും; പതിഞ്ഞ താളത്തില്‍ വിറപ്പിക്കാതെ വാലിബന്‍

എന്റെ ഒരു സിനിമ ഇറങ്ങുണ്ട് എന്നാൽ അത് കാണമെന്ന് നിർബന്ധമില്ല പക്ഷേ വോട്ട് ചെയ്യുക എന്നത് നിർബന്ധമാണെന്നും ടൊവിനോ പറഞ്ഞു. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമാണ് ടൊവിനോയുടെതായി തീയേറ്ററിൽ റിലീസിനൊരുങ്ങുന്നത്.

കേരളത്തെ നടുക്കിയ രണ്ട് പ്രധാന കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന ചിത്രം, നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

യൂഡ്ലീ ഫിലിംസ് നിർമിച്ച ചിത്രത്തിൽ ആധ്യ പ്രസാദ്, നെടുമുടി വേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷൻ സീക്വൻസുകളും സസ്പെൻസും നിറഞ്ഞ ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in