'ഞാൻ ചോദിച്ചത് യോഹൻ അധ്യായം ഒന്ന്, അവര് എനിക്ക് തന്നത് ലിയോ'; വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് ഗൗതം മേനോൻ

'ഞാൻ ചോദിച്ചത് യോഹൻ അധ്യായം ഒന്ന്, അവര് എനിക്ക് തന്നത് ലിയോ'; വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് ഗൗതം മേനോൻ

വിജയ്‌യെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു യോഹൻ അധ്യായം ഒന്ന്

ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയുടെ വിജയാഘോഷ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സൺ ടിവി പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ പ്രവർത്തിച്ച ഓരോ ആളുകളും തങ്ങളുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവയ്ക്കുകയും ചെയ്തു. ലിയോയില്‍ നിർണായക കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകൻ ഗൗതം മേനോനും ചടങ്ങിൽ ഭാഗമായിരുന്നു.

വിജയ്‌യെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു യോഹൻ അധ്യായം ഒന്ന്. ഈ ചിത്രത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഗൗതം മേനോൻ തന്റെ സംസാരം ആരംഭിച്ചത്. ഗൗതമിന്റെ ഹിറ്റ് ഡയലോഗായ 'നാൻ കേട്ടത്, ആനാ അവരെനക്ക് കൊടുത്തത്' (ഞാൻ ചോദിച്ചത് പക്ഷെ അവര് എനിക്ക് തന്നത്) എന്ന ഡയലോഗോടെയായിരുന്നു ഗൗതം തുടങ്ങിയത്.

'ഞാൻ ചോദിച്ചത് യോഹൻ അധ്യായം ഒന്ന്, അവര് എനിക്ക് തന്നത് ലിയോ'; വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് ഗൗതം മേനോൻ
കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?

''ഞാന്‍ ചോദിച്ചത് യോഹന്‍ അധ്യായം ഒന്ന്, ഞാന്‍ മനസ് നിറഞ്ഞ് പറയുകയാണ് അവര് എനിക്ക് തന്നത് ലിയോ,'' എന്നായിരുന്നു ഗൗതം പറഞ്ഞത്. ലോകേഷ് കനകരാജിന് വേണ്ടിയാണ് താന്‍ ഈ ചിത്രം ഏറ്റെടുത്തതെന്നും മുമ്പ് വിക്രം സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ വിളിച്ചിരുന്നെങ്കിലും അന്ന് സാധിച്ചില്ലെന്നും ഗൗതം കൂട്ടിച്ചേർത്തു. വിജയ് ചിത്രം വാരിസില്‍ ശ്രീകാന്ത് അവതരിപ്പിച്ച റോളിലേക്കും തന്നെ വിളിച്ചിരുന്നെന്നും ഗൗതം വെളിപ്പെടുത്തി.

ലിയോ ചിത്രത്തിനായി ലഭിച്ച പ്രതിഫലം തനിക്ക് ഏത്രത്തോളം ഉപകാരപ്രദമായിട്ടുണ്ടെന്ന് നന്നായി അറിയാമെന്നും ഗൗതം പറഞ്ഞു. ലിയോയിലെ ഷൂട്ടിങ് അനുഭവങ്ങളും സംവിധായകന്‍ പങ്കുവച്ചു. ലിയോയുടെ ആദ്യ ഭാഗത്തില്‍ താന്‍ മരിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും ഗൗതം മേനോന്‍ പറഞ്ഞു.

ചിത്രത്തിലെ അണിയറ പ്രവർത്തകരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. തമിഴ്‌നാടിന് പുറമെ കേരളത്തിലും റെക്കോഡ് കളക്ഷനാണ് ലിയോ സ്വന്തമാക്കിയത്. വിജയ് - തൃഷ ജോഡികൾ ഒരിടവേളക്കുശേഷം ഒന്നിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

'ഞാൻ ചോദിച്ചത് യോഹൻ അധ്യായം ഒന്ന്, അവര് എനിക്ക് തന്നത് ലിയോ'; വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് ഗൗതം മേനോൻ
വിജയ് മാജിക്കിന് നന്ദി: ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും വീണ്ടും ഹിറ്റ് ലിസ്റ്റിൽ

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചത്. ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്തത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ. ഡിഒപി മനോജ് പരമഹംസ, ആക്ഷൻ അൻപറിവ്, എഡിറ്റിങ് ഫിലോമിൻ രാജ്.

logo
The Fourth
www.thefourthnews.in