കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?

കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?

പ്രാചീന ഇന്ത്യയിലെ പ്രൊഫഷണല്‍ കൊലപാതകികളും കൊള്ളക്കാരുമായിരുന്നു തഗ്ഗികളെന്നാണ് ചരിത്രം പറയുന്നത്

ഉലകനായകന്‍ കമല്‍ഹാസനും മണിരത്‌നവും 36 വര്‍ഷത്തിനുശേഷം ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ആദ്യമായിട്ടാണ് ഒരു മണിരത്‌നം സിനിമയ്ക്ക് ഇംഗ്ലിഷ് പേര് നല്‍കിയത്.

ചിത്രത്തിന്റെ ടൈറ്റിലും അനൗണ്‍സ്‌മെന്റ് വീഡിയോയും പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. നായകന് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന ഈ ചിത്രം നായകന്റെ തുടര്‍ച്ചയാണോ എന്നതായിരുന്നു ഉയര്‍ന്ന ആദ്യ ചോദ്യം. തഗ് ലൈഫിലെ കഥാപാത്രത്തിന്റെ പേര് രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ്. നായകനിലെ വേലുനായ്ക്കറുടെ കൊച്ചുമകന്റെ പേര് ശക്തി എന്നായിരുന്നു.

കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?
ഉലകനായകൻ @ 69; പുറത്തിറങ്ങാനിരിക്കുന്ന കമൽഹാസൻ ചിത്രങ്ങൾ

എന്നാല്‍ നായകന്റെ രണ്ടാം ഭാഗമായിരിക്കില്ല ചിത്രമെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. വേലുനായ്ക്കര്‍ നായകനില്‍ മരിക്കുന്നതിനാലും കഥാപാത്രത്തിന്റെ പ്രായവുമെല്ലാം വച്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ആദ്യമായി ഒരു ചിത്രത്തിന് മണിരത്‌നം ഇംഗ്ലീഷ് പേര് നല്‍കിയത് വെറുതെ അല്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ കമല്‍ഹാസനെ അവതരിപ്പിച്ച രീതി തികഞ്ഞ അഭ്യാസിയായ ഒരാളായിട്ടായിരുന്നു. ബ്രട്ടീഷുകാരുടെ കാലത്ത് പേടിസ്വപ്‌നമായിരുന്ന തഗ്ഗികളുടെ ജീവിതകഥയാണ് ചിത്രത്തില്‍ കാണിക്കുന്നതെന്നാണ് പ്രചരിക്കുന്ന ഫാന്‍സ് തിയറികളില്‍ ഒന്ന്. പ്രാചീന ഇന്ത്യയിലെ പ്രൊഫഷണല്‍ കൊലപാതകികളും കൊള്ളക്കാരുമായിരുന്നു തഗ്ഗികളെന്നാണ് ചരിത്രം പറയുന്നത്.

ആരാണ് തഗ്ഗികള്‍?

14-ാം നൂറ്റാണ്ടില്‍ ഉണ്ടായെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഗ്രൂപ്പാണ് തഗ്ഗികള്‍. വഞ്ചന എന്നര്‍ത്ഥം വരുന്ന തുഗ്ന എന്ന വാക്കില്‍ നിന്നാണ് തഗ്ഗ് എന്ന വാക്ക് ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. കാളിദേവിയുടെ അനുയായികളാണ് തങ്ങളെന്നാണ് തഗ്ഗികള്‍ സ്വയം വിശേഷിപ്പിക്കുന്നത്. 14 ാം നൂറ്റാണ്ട് മുതല്‍ 19 നൂറ്റാണ്ട് വരെ നീണ്ടുനില്‍ക്കുന്ന ചരിത്രമാണ് തഗ്ഗികള്‍ക്കുള്ളത്.

ഇന്ത്യയുടെ വടക്കുകിഴക്കേ പ്രദേശത്തായിരുന്നു തഗ്ഗികളുടെ ഉത്ഭവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 20 ലക്ഷത്തോളം ആളുകളെ തഗ്ഗികള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. തങ്ങള്‍ കാളിയുടെ പുത്രന്മാരാണെന്നും കൊല പുണ്യകര്‍മമായിട്ടുമായിരുന്നു ഇവര്‍ വിശ്വസിച്ചിരുന്നത്.

കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?
കമൽ ഹാസൻ - മണിരത്‌നം ചിത്രത്തിൽ ദുൽഖർ സൽമാനും; കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നാലെ

വ്യാപാരികളെയും മറ്റു യാത്രക്കാരുടെയും വിശ്വാസം പിടിച്ചുപറ്റി അവസരം ലഭിക്കുമ്പോള്‍ കൊല നടത്തി പണവും വസ്തുക്കളും അപഹരിക്കുന്നതാണ് ഇവരുടെ രീതി. പാരമ്പര്യമായിട്ടാണ് തഗ് ഗ്രൂപ്പുകളില്‍ അംഗത്വം ലഭിക്കുക. ഗുരുവിന്റെ കീഴില്‍ പരിശീലനത്തിനുശേഷമാണ് ഇവരെ ഗ്രൂപ്പുകളില്‍ പ്രവേശിപ്പിക്കുക. ഗ്രൂപ്പ് നേതാവിന്റെ സ്ഥാനം പാരമ്പര്യമായി അച്ഛന്മാരില്‍നിന്ന് മക്കളിലേക്ക് കൈമാറും.

അതേസമയം തഗ്ഗികള്‍ക്കിടയില്‍ തന്നെ വിവിധ ഗ്രൂപ്പുകളുള്ളതായും ചരിത്രം പറയുന്നു. കൊള്ള നടത്തുന്നതിന് പകരം രാജാക്കന്മാര്‍ക്കും ജന്മീന്ദര്‍മാര്‍ക്കും വേണ്ടി പ്രൊഫഷണലായി കൊലപാതകം നടത്തുന്ന സംഘവും ഇക്കൂട്ടത്തിലുള്ളതായിട്ടാണ് പറയപ്പെടുന്നത്.

1830 കളിലാണ് ഇന്ത്യയിലെ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ തഗ്ഗികളെ അടിച്ചമര്‍ത്താൻ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. ബ്രിട്ടിഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന വില്യം ഹെന്റി സ്ലീമാനെയായിരുന്നു ഇതിനുള്ള ഉത്തരവാദിത്തം എല്‍പ്പിച്ചിരുന്നത്. ഇതിനായി ആന്റി-ട്രാഫിക്കിങ് ആന്‍ഡ് ആന്റി റോബറി ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ച് സ്ലീമാനെ അതിന്റെ ആദ്യ തലവനായി നിയമിച്ചു. തുടര്‍ന്ന് ആയിരക്കണക്കിന് തഗ്ഗികളെ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. നിരവധി പേരെ ജനവാസമില്ലാത്ത ദ്വീപുകളിലേക്ക് നാടുകടത്തുകയും ചെയ്തു.

Thuggee and Dacoit suppression Act (1836-48) , Criminal Tribes Act (1871-1947) എന്നിവ ഉപയോഗിച്ചായിരുന്നു ഈ നടപടികള്‍. 1904 ല്‍ ഇന്ത്യയില്‍ തഗ്ഗികള്‍ ഇല്ലാതായതായി ബ്രട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബ്രട്ടീഷ് സര്‍ക്കാര്‍ തഗ്ഗി ആൻഡ് ഡക്കോയിറ്റ് ഡിപ്പാര്‍ട്ട്മെന്റ് സെന്‍ട്രല്‍ ക്രിമിനല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) ആയി പുനര്‍നാമകരണം ചെയ്തു. പിന്നീട് ഇത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്റലിജന്‍സ് ( ഡിസിഐ) ആയി മാറി.

കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?
നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; അസംഘടിത മേഖല പൂർണമായി തകർന്നെന്നും പറക്കാല പ്രഭാകർ

അതേസമയം, 600 കൊല്ലത്തോളം നീണ്ട ചരിത്രമുള്ള തഗ്ഗികള്‍ ഇല്ലാതാകുമെന്ന് വിശ്വസിക്കാത്തവരുമുണ്ട്. തഗ്ഗികള്‍ തങ്ങളുടെ പ്രവര്‍ത്തനം തുടര്‍ന്നതായും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തഗ്ഗികളുടെ പിന്‍ഗാമികളെത്തി മോഷണവും കൊലപാതകവും നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാര്‍ത്തി നായകനായ തീരന്‍ എന്ന ചിത്രം തഗ്ഗി ഗ്രൂപ്പുകളില്‍ പെട്ട കൊള്ളക്കാര്‍ തമിഴ്‌നാട്ടിലെത്തി കൊലപാതകം നടത്തി കൊള്ള നടത്തിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു. ഇതിനിടെ കമല്‍ - മണിരത്‌നം സിനിമ ആധുനിക കാലത്തെ പ്രൊഫഷണല്‍ കൊലപാതകി സംഘത്തിന്റെ കഥയാണ് പറയുന്നതെന്ന ഫാന്‍സ് തിയറിയും നിലവിലുണ്ട്.

കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?
അയാൾ ഒരു ഇതിഹാസമാണ്; ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് 'മാർവൽ' സംവിധായിക

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് കമല്‍ - മണിരത്‌നം ചിത്രമായ തഗ് ലൈഫിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്നു ടൈറ്റില്‍ റിലീസിന് മുന്‍പുള്ള മണിക്കൂറുകളില്‍ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

തഗ് ലൈഫില്‍ കമല്‍ ഹാസനും മണിരത്‌നവും എ ആര്‍ റഹ്‌മാനൊപ്പം വീണ്ടും കൈകോര്‍ക്കുന്നു. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് എന്നിവരോടൊപ്പം മറ്റു മികച്ച സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ചിത്രമായിരിക്കും. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയും പ്രവര്‍ത്തിക്കുന്നു.

logo
The Fourth
www.thefourthnews.in