'അന്ന് അനുഭവിച്ച വേദനകള്‍ മറികടക്കാനാകുമെന്ന് കരുതിയില്ല': പാർവതി  തിരുവോത്ത്

'അന്ന് അനുഭവിച്ച വേദനകള്‍ മറികടക്കാനാകുമെന്ന് കരുതിയില്ല': പാർവതി തിരുവോത്ത്

അന്ന് അനുഭവിച്ച വേദനകള്‍ മറികടക്കാനാകുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും അന്ന് കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരുടെ ദയയോടെയാണ് മുന്നോട്ടുപോയിരുന്നതെന്നും പാർവതി പറയുന്നു

മുൻപ് കടന്നുപോയ വിഷമകരമായ സാഹചര്യങ്ങളെ മറികടക്കാനാകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. 2019 ലെ ഓണക്കാലത്ത് സഹോദരൻ പകർത്തിയ ചിത്രങ്ങള്‍ങ്ങള്‍ക്കൊപ്പമാണ് താരം സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ആ കാലത്ത് ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും താരം എഴുതി. അന്ന് അനുഭവിച്ച വേദനകള്‍ മറികടക്കാനാകുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും അന്ന് കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരുടെ ദയയോടെയാണ് മുന്നോട്ടുപോയിരുന്നതെന്നും പാർവതി പറയുന്നു.

'2019 ല്‍ എന്റെ സഹോദരന്‍ ഓണക്കാലത്ത് പകര്‍ത്തിയ ചിത്രങ്ങളാണിവ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇരുണ്ട കാലഘട്ടങ്ങളിലൊന്നായിരുന്നു അത്. ഈ ഫോട്ടോ എടുക്കുന്നതിനുള്ള ഒരു മണിക്കൂര്‍ മുന്‍പ് അനുഭവിച്ച വേദനയെ മറികടക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ആ സമയത്ത് വെളിച്ചം കണ്ടില്ല. വെളിച്ചം ഇല്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. അന്ന് എന്റെ കൂടെ എന്റെ പ്രിയപ്പെട്ടവരുണ്ടായിരുന്നു. അവരുടെ ദയയോടെയാണ് ഞാന്‍ മുന്നോട്ടുപോയിരുന്നത്. അന്ന് അസഹനീയമായ വേദനയുണ്ടായിരുന്നു, പക്ഷേ ഞാന്‍ പുഞ്ചിരിച്ചു. ആ സമയത്ത് ഞാന്‍ ആകാശത്തേയ്ക്ക് നോക്കി. ആ സമയത്താണ് ഇവിടെ ഇങ്ങനെയുണ്ടായിരിക്കാന്‍ കഴിയുന്നത് തന്നെ എത്ര ഭാഗ്യമാണെന്ന് ഞാന്‍ ചിന്തിച്ചത്. ആ സമയത്ത് എന്റെ കൂടെയുണ്ടായിരുന്നവര്‍ക്കൊക്കെ നന്ദി. പാര്‍വതി കുറിച്ചു.

'അന്ന് അനുഭവിച്ച വേദനകള്‍ മറികടക്കാനാകുമെന്ന് കരുതിയില്ല': പാർവതി  തിരുവോത്ത്
കിങ് ഓഫ് കൊത്ത ഒരു കംപ്ലീറ്റ് പാക്കേജ്; മഞ്ജു പൊറിഞ്ചുവിലെ മറിയത്തെക്കാൾ പവർ ഫുൾ: നൈല ഉഷ അഭിമുഖം

അനുഭവിച്ച വേദനകളില്‍ നിന്നെല്ലാം തിരിച്ചുവന്നതില്‍ സന്തോഷമുണ്ടെന്നും പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നുമുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

logo
The Fourth
www.thefourthnews.in