'ലാപതാ ലേഡീസിലെയും ഹീരാമണ്ടിയിലെയും കഥാപാത്രങ്ങള്‍ക്ക് ചില സാമ്യങ്ങളുണ്ട്'; അനുഭവങ്ങള്‍ പങ്കുവച്ച് പ്രതിഭ

'ലാപതാ ലേഡീസിലെയും ഹീരാമണ്ടിയിലെയും കഥാപാത്രങ്ങള്‍ക്ക് ചില സാമ്യങ്ങളുണ്ട്'; അനുഭവങ്ങള്‍ പങ്കുവച്ച് പ്രതിഭ

തന്റെ ആഗ്രഹങ്ങള്‍ പരിഗണിക്കാതെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കേണ്ടി വന്ന യുവതിയാണ് സിനിമയില്‍ ജയ

സമീപകാലത്തിറങ്ങിയ മികച്ച ബോളിവുഡ് ചിത്രമാണ് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. നെറ്റ്ഫ്‌ളിക്‌സിലിറങ്ങിയശേഷം നിരൂപക പ്രശംസ ലഭിച്ച് മുന്നേറുന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പുഷ്പ റാണി (ജയ) യെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രതിഭ റാന്ത. സഞ്ജയ് ലീല ബന്‍സാലിയുടെ 'ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലെ തന്റെ കഥാപാത്രവുമായി ഉഷാ കുമാരിക്കു ചെറിയ സാമ്യമുണ്ടെന്ന് പറയുകയാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതിഭ.

'ലാപതാ ലേഡീസിലെയും ഹീരാമണ്ടിയിലെയും കഥാപാത്രങ്ങള്‍ക്ക് ചില സാമ്യങ്ങളുണ്ട്'; അനുഭവങ്ങള്‍ പങ്കുവച്ച് പ്രതിഭ
അമൽ നീരദിനും മമ്മൂട്ടിക്കുമൊപ്പം 'അരിവാൾ ചുറ്റിക നക്ഷത്രം' ഉണ്ടാവുമോ? ഒടുവിൽ ഉത്തരം പറഞ്ഞ് പൃഥ്വിരാജ്

തന്റെ ആഗ്രഹങ്ങള്‍ പരിഗണിക്കാതെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കേണ്ടിവന്ന യുവതിയാണ് സിനിമയില്‍ ജയ. ഹീരാമണ്ടിയില്‍ അമ്മയില്‍നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഷമ പെണ്‍കുട്ടിയെയാണ് പ്രതിഭ അവതരിപ്പത്. ഹീരാമണ്ടിയിലേക്ക് വിളിച്ചത് ഒരു മാന്ത്രികാനുഭവമായിരുന്നുവെന്നും പ്രതിഭ പറയുന്നു.

ലാപതാ ലേഡീസിൽ നിന്നും
ലാപതാ ലേഡീസിൽ നിന്നും

''ഹീരാമണ്ടിയില്‍ അഭിനയിക്കുമ്പോള്‍ മറ്റൊരു ലോകമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഹീരാമണ്ടിയിലെ സെറ്റ് തന്നെ വളരെ വലുതായിരുന്നു. രണ്ട് കഥാപാത്രങ്ങളും (ജയ, ഷമ) വലിയ വ്യത്യാസമുണ്ടായിരുന്നു. ജയ അല്‍പ്പം കരുതലുള്ളവളാണ്. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അവള്‍ ഒരുപാട് ആലോചിക്കും. ചുറ്റുപാടും നാല് കണ്ണുകളോടെ അവള്‍ നിരീക്ഷിക്കും. ജയയെ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ ഇതെല്ലാം മനസില്‍ വച്ചിരുന്നു. പക്ഷേ രണ്ട് കഥാപാത്രങ്ങള്‍ക്കും സ്വാതന്ത്ര്യമായിരുന്നു ലഭിക്കേണ്ടത്. രണ്ട് കഥാപാത്രങ്ങള്‍ക്കും ഒരേ വികാരമായിരുന്നു,'' പ്രതിഭ പറയുന്നു.

ഹീരാമണ്ടിയിൽനിന്ന്
ഹീരാമണ്ടിയിൽനിന്ന്

കിരണ്‍ റാവുവിനും സഞ്ജയ് ലീലാ ബന്‍സാലിക്കുമൊപ്പം അഭിനയിക്കുന്നത് സമുദ്രം മുറിച്ചുകടക്കുന്നത് പോലെയാണെന്നും പ്രതിഭ പറഞ്ഞു. ആമിര്‍ഖാന്റെ പ്രൊഡക്ഷന്‍സിന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണെങ്കില്‍ സഞ്ജയ് ലീലാ ബന്‍സാലിക്കൊപ്പമുള്ള സിനിമകള്‍ പീരിയോഡിക് സമയത്തുള്ളതായിരിക്കും. എങ്കിലും തന്റെ നൃത്തം പ്രേക്ഷകര്‍ കാണണമെന്നുള്ളതിനാല്‍ സഞ്ജയ് ലീലാ ബന്‍സാലിക്കൊപ്പം കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യണമെന്നാണ് പ്രതിഭയുടെ ആഗ്രഹം.

'ലാപതാ ലേഡീസിലെയും ഹീരാമണ്ടിയിലെയും കഥാപാത്രങ്ങള്‍ക്ക് ചില സാമ്യങ്ങളുണ്ട്'; അനുഭവങ്ങള്‍ പങ്കുവച്ച് പ്രതിഭ
നടൻ ചേതൻ ചന്ദ്രക്കെതിരെ ആൾക്കൂട്ട ആക്രമണം; കേസെടുത്ത് പോലീസ്

''എനിക്ക് സഞ്ജയ് സാറിന്റെ കൂടുതല്‍ സിനിമകളില്‍ പ്രവര്‍ത്തിക്കണം. ഞാന്‍ ആലിയയെയും ദീപികയെയും കണ്ടിട്ടുണ്ട്. റാം ലീല എനിക്ക് നല്ല ഇഷ്ടമാണ്. എനിക്കും ഹൃദയം തുറന്ന് നൃത്തം ചെയ്യണം,''അവര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in