എല്ലാ തിയേറ്ററുകളിലും 
ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കും; പ്രഖ്യാപനവുമായി ആദിപുരുഷ് ടീം

എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കും; പ്രഖ്യാപനവുമായി ആദിപുരുഷ് ടീം

പ്രഖ്യാപനം മുതൽ നിരവധി കാരണങ്ങൾ കൊണ്ട് വിമർശനങ്ങൾ നേരിട്ട ചിത്രമാണ് ആദിപുരുഷ്

പ്രഭാസ് ചിത്രം ആദിപുരുഷിൻറെ എല്ലാ സ്‌ക്രീനിങ്ങിലും തിയേറ്ററിൽ ഒരു സീറ്റ് ഹനുമാന് വേണ്ടി സമർപ്പിക്കുമെന്ന് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസിന് 10 ദിവസം മാത്രം അവശേഷിക്കെയാണ് പ്രഖ്യാപനം. ആളുകളുടെ വിശ്വാസം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഒരു സീറ്റ് ഹനുമാന് വേണ്ടി സമർപ്പിക്കുക. ഓരോ സ്‌ക്രീനിംഗിലും ഈ സീറ്റ് വിൽക്കാതെ വെക്കും.

എല്ലാ തിയേറ്ററുകളിലും 
ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കും; പ്രഖ്യാപനവുമായി ആദിപുരുഷ് ടീം
'സീതയോട് നീതി പുലർത്തുകയെന്നത് വെല്ലുവിളി; ആദിപുരുഷിലെ കഥാപാത്രത്തെ കുറിച്ച് കൃതി സനോൺ

"രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാൻ പ്രത്യക്ഷപ്പെടും. ഇത് ഞങ്ങളുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച് പ്രഭാസ് നായകനായ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് വിൽക്കാതെ ഹനുമാന് റിസർവ് ചെയ്യും. ഏറ്റവും വലിയ രാമഭക്തനായ ഹനുമാനെ ആദരിച്ച ചരിത്രം കേൾക്കൂ. അജ്ഞാതമായ രീതിയിലാണ് ഞങ്ങൾ ഈ മഹത്തായ പ്രവൃത്തി ആരംഭിച്ചത്. ഭഗവാൻ ഹനുമാന്റെ സന്നിധിയിൽ മഹത്വത്തോടും പ്രതാപത്തോടും കൂടി നിർമ്മിച്ച ആദിപുരുഷനെ നാമെല്ലാവരും കാണണം." അണിയറപ്രവർത്തകർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

ഈ വർഷം ഏറെ പ്രതീക്ഷയോടെ സിനിമ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് ഓം റൗട്ട് ചിത്രമായ ആദിപുരുഷ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് ആദിപുരുഷ്. 500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി ബോളിവുഡ് താരം സെയ്ഫ് അലിഖാനുമാണ് വേഷമിടുന്നത്.

കൃതി സനോൻ ആണ് ചിത്രത്തിൽ സീതയായി വേഷമിടുന്നത്. ഐമാക്സ് 3ഡി ഫോര്‍മാറ്റില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എല്ലാ തിയേറ്ററുകളിലും 
ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കും; പ്രഖ്യാപനവുമായി ആദിപുരുഷ് ടീം
'ഹൃദയം തകര്‍ക്കുന്നു' - ആദിപുരുഷ് ടീസറിനെതിരായ വിമര്‍ശനങ്ങളോടും ട്രോളുകളോടും പ്രതികരിച്ച് സംവിധായകന്‍ ഓം റൗട്ട്

പ്രഖ്യാപനം മുതൽ നിരവധി കാരണങ്ങൾ കൊണ്ട് വിമർശനങ്ങൾ നേരിട്ട ചിത്രമാണ് ആദിപുരുഷ്. ടീസറിലെ വിഎഫ്എക്സിന്റെ നിലവാരമില്ലായ്മ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ക്ഷണിച്ചുവരുത്തിയിരുന്നു.സെയ്ഫ് അലി ഖാന്റെ 'രാവണൻ മനുഷ്യനാണ്' എന്ന പരാമർശവും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

ടീസർ പുറത്തുവന്നതിന് പിന്നാലെ ഹിന്ദു സംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ശ്രീരാമനെയും ഹനുമാനെയും രാവണനെയും സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്ത് അയോധ്യയിലെ പുരോഹിതർ ചിത്രം നിരോധിക്കണമെന്ന് കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. ചിത്രം ഇതിഹാസവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇത് ഹിന്ദു ദൈവങ്ങളോടും ദേവതകളോടും ഉള്ള അനാദരവാണെന്നും ആയിരുന്നു വിമർശനം.

logo
The Fourth
www.thefourthnews.in