'ഇത് സാങ്കൽപ്പികമല്ല, എല്ലാം നിജം', മുകുന്ദൻ ഉണ്ണിക്ക് ശേഷം മോളിവുഡ് ടൈംസുമായി അഭിനവ് സുന്ദര്‍; നായകനായി നസ്‌ലൻ

'ഇത് സാങ്കൽപ്പികമല്ല, എല്ലാം നിജം', മുകുന്ദൻ ഉണ്ണിക്ക് ശേഷം മോളിവുഡ് ടൈംസുമായി അഭിനവ് സുന്ദര്‍; നായകനായി നസ്‌ലൻ

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്

മുകുന്ദനുണ്ണി അസോസിയേറ്റ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ അഭിനവ് സുന്ദർ നായക്. മോളിവുഡ് ടൈംസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ യുവതാരം നസ്‌ലൻ കെ ഗഫൂർ ആണ് നായകനാവുന്നത്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ആദ്യസിനിമയായ മുകുന്ദനുണ്ണി ഇഷ്ടമായെങ്കിൽ തീർച്ചയായും രണ്ടാമത്തെ സിനിമയും ഇഷ്ടമാകുമെന്ന് നേരത്തെ സിനിമ പ്രഖ്യാപിച്ചപ്പോൾ അഭിനവ് പറഞ്ഞിരുന്നു.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയുടെ ആദ്യ വാർഷികത്തിലായിരുന്നു അഭിനവ് തന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചത്. 2022 ലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്സ്.

'ഇത് സാങ്കൽപ്പികമല്ല, എല്ലാം നിജം', മുകുന്ദൻ ഉണ്ണിക്ക് ശേഷം മോളിവുഡ് ടൈംസുമായി അഭിനവ് സുന്ദര്‍; നായകനായി നസ്‌ലൻ
ഈ ഫോട്ടോ കുട്ടിക്കാലം ഓര്‍മിപ്പിച്ചു; ഇപ്പോഴും കുട്ടിയായി കാണുന്ന ഉമ്മയ്ക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിൽ തീർത്തും ഗ്രേ ഷേഡിൽ ഉള്ള നായകനെ അവതരിപ്പിച്ച ചിത്രം ബോക്സോഫീസിൽ വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ജോയ് മൂവിസിന്റെ ബാനറിൽ ഡോ. അജിത്ത് ജോയ് ആയിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ് നിർമിച്ചത്. വിനീത് ശ്രീനിവാസൻ അഡ്വ. മുകുന്ദനുണ്ണിയായി എത്തിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.

വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്. നേരത്തെ മുകുന്ദനുണ്ണിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു സിനിമ സംവിധാനം ചെയ്ത ശേഷമായിരിക്കും മുകുന്ദനുണ്ണിയുടെ രണ്ടാം ഭാഗം ചെയ്യുകയെന്നും അഭിനവ് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in