ഈ ഫോട്ടോ കുട്ടിക്കാലം ഓര്‍മിപ്പിച്ചു; ഇപ്പോഴും  കുട്ടിയായി കാണുന്ന ഉമ്മയ്ക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

ഈ ഫോട്ടോ കുട്ടിക്കാലം ഓര്‍മിപ്പിച്ചു; ഇപ്പോഴും കുട്ടിയായി കാണുന്ന ഉമ്മയ്ക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

ഫോണ്‍ നോക്കി നില്‍ക്കുന്ന സുല്‍ഫത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്

ഉമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഉമ്മയായ സുല്‍ഫത്തിന്റെ ചിത്രം പങ്കുവെച്ച് കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് കൊണ്ടു പോകുന്നുവെന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്. ഇപ്പോഴും ഉമ്മ തങ്ങളെ കുട്ടികളായാണ് കാണുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

''അമ്മയുടെ പിറന്നാളിന് പോസ്റ്റ് ചെയ്യാന്‍ ഫോട്ടോകള്‍ തിരയുന്നതിനിടയിലാണ് ഈ ചിത്രം കണ്ടെത്തിയത്. ഈ സാരിയിലുള്ള ഈ ഫോട്ടോ മറിയത്തേക്കാള്‍ ചെറിയ പ്രായത്തിലുള്ള എന്റെ കുട്ടിക്കാലവും നമ്മളൊരുമിച്ചുള്ള ചിത്രങ്ങളും എന്നെ ഓര്‍മിപ്പിക്കുകയാണ്. വീണ്ടും അതുപോലൊരു കുട്ടിയാകാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അമ്മ എന്നെ അങ്ങനെയാണ് കാണുന്നതെന്നെനിക്കറിയാം. ഞങ്ങള്‍ക്ക് എത്ര പ്രായമായാലും അമ്മയുടെ കണ്ണുകളിലും ഹൃദയങ്ങളിലും നിങ്ങളുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒരേ പ്രായമാണ്'', ദുല്‍ഖര്‍ പറയുന്നു.

ഫോണ്‍ നോക്കി നില്‍ക്കുന്ന സുല്‍ഫത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ കമന്റുകളിലൂടെ സുല്‍ഫത്തിന് പിറന്നാള്‍ ആശംസകളറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രഭാസ് നായകനായെത്തുന്ന നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എഡി സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനും ഭാഗമാകുന്നുവെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്. ഗസ്റ്റ് റോളിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ഫോട്ടോ കുട്ടിക്കാലം ഓര്‍മിപ്പിച്ചു; ഇപ്പോഴും  കുട്ടിയായി കാണുന്ന ഉമ്മയ്ക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍
യഷ് - ഗീതുമോഹൻദാസ് ചിത്രത്തിൽനിന്ന് കരീന പിന്മാറി; നായികയായി നയൻതാരയെത്തുമെന്ന് റിപ്പോർട്ട്

ഈ വര്‍ഷം ജൂണ്‍ 27ന് ചിത്രം തീയറ്ററുകളിലെത്തും. പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് കല്‍ക്കി. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് 'കല്‍ക്കി 2898 എഡി' നിര്‍മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി' എന്നാണ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in