യഷ് - ഗീതുമോഹൻദാസ് ചിത്രത്തിൽനിന്ന് കരീന പിന്മാറി; നായികയായി നയൻതാരയെത്തുമെന്ന് റിപ്പോർട്ട്

യഷ് - ഗീതുമോഹൻദാസ് ചിത്രത്തിൽനിന്ന് കരീന പിന്മാറി; നായികയായി നയൻതാരയെത്തുമെന്ന് റിപ്പോർട്ട്

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്

കെജിഎഫിനുശേഷം യഷ് നായകനാവുന്ന പുതിയ ചിത്രത്തിൽനിന്ന് കരീന കപൂർ പിന്മാറിയെന്ന് റിപ്പോർട്ട്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിൽനിന്നാണ് കരീന പിന്മാറിയിരിക്കുന്നത്.

ചിത്രത്തിൽ നായികയായി കരീന കപൂർ എത്തുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഡേറ്റ് ക്ലാഷ് കാരണം കരീന ചിത്രത്തിൽനിന്ന് പിന്മാറിയെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്പ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികയാവാനായി തെന്നിന്ത്യൻ താരം നയൻതാരയെ അണിയറ പ്രവർത്തകർ സമീപിച്ചതായാണ് റിപ്പോർട്ട്.

യഷ് - ഗീതുമോഹൻദാസ് ചിത്രത്തിൽനിന്ന് കരീന പിന്മാറി; നായികയായി നയൻതാരയെത്തുമെന്ന് റിപ്പോർട്ട്
'ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല;' രസകരമായ ടീസറുമായി 'ഗര്‍ര്‍ര്‍...'

ചിത്രത്തിൽ യഷിന്റെ സഹോദരി കഥാപാത്രമായിട്ടായിരുന്നു കരീനയെത്തേണ്ടിയിരുന്നത്. ചിത്രത്തിലെ റോളിനായി നയൻതാരയുമായി സംവിധായിക ഗീതു മോഹൻദാസ് ചർച്ച നടത്തിയതായും കഥയിൽ നയൻതാര തൃപ്തി പ്രകടിപ്പിച്ചതായും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

കെവിഎൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. ഗീതു മോഹൻദാസ് രചനയും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് 2025 ഏപ്രിൽ 10-നാണ് നിശ്ചയിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in