നടൻ വിശാൽ ഉയർത്തിയ കൈക്കൂലി ആരോപണം: സെൻസർ ബോർഡിന്റെ അടിയന്തര യോഗം ഇന്ന്

നടൻ വിശാൽ ഉയർത്തിയ കൈക്കൂലി ആരോപണം: സെൻസർ ബോർഡിന്റെ അടിയന്തര യോഗം ഇന്ന്

എല്ലാ മേഖലാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ വിശാല്‍ പറഞ്ഞ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന

നടൻ വിശാൽ ഉയർത്തിയ കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി ബി എഫ് സി) ഇന്ന് അടിയന്തര യോഗം ചേരും. ചെയർമാൻ പ്രസൂണ്‍ ജോഷി വിളിച്ചുചേര്‍ത്ത യോഗത്തിൽ എല്ലാ മേഖലാ ഉദ്യോഗസ്ഥരും പങ്കെടുക്കും.

മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മുംബൈ സി ബി എഫ് സി ഉദ്യോഗസ്ഥർക്ക് 6.5 ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടിവന്നുവെന്നായിരുന്നു നടന്‍ വിശാലിന്റെ വെളിപ്പെടുത്തൽ. ഇടപാട് സംബന്ധിച്ച വിവരങ്ങൾ താരം പങ്കുവച്ചിരുന്നു.

സംഭവത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഫിലിം പ്രൊഡക്ഷന്‍ അസോസിയേഷൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

അഴിമതി ആരോപണങ്ങള്‍ കാരണം, മറ്റ് ഹിന്ദി, പ്രാദേശിക സിനിമകളുടെ സെന്‍സര്‍ഷിപ്പ് ഇതുവരെ സി ബി എഫ് സി പൂർത്തിയാക്കിയിട്ടില്ല.ഇതിനാൽ സിനിമകളുടെ റിലീസ് തിയിതി മാറ്റാൻ ചില നിർമാതാക്കാൾ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ.

കൈക്കൂലി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്സ് അസോസിയേഷൻ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയതായി മുന്‍ സി ബി എഫ് സി ഉദ്യോഗസ്ഥൻ അശോകിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

100 കോടി ക്ലബിൽ ഇടം നേടിയ മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി നൽകേണ്ടിവന്നെന്നായിരുന്നു നടൻ വിശാലിന്‍റ വെളിപ്പെടുത്തല്‍.  ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാനും യു എ സർട്ടിഫിക്കറ്റ് ലഭിക്കാനുമാണ് ഉദ്യോഗസ്ഥർ പണം വാങ്ങിയതെന്നും വിശാൽ പറഞ്ഞു.

രണ്ടു തവണയായാണ് പണം കൈമാറിയത്. മൂന്നു ലക്ഷം രൂപ രാജന്‍ എന്ന ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും വിശാല്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

നടൻ വിശാൽ ഉയർത്തിയ കൈക്കൂലി ആരോപണം: സെൻസർ ബോർഡിന്റെ അടിയന്തര യോഗം ഇന്ന്
മാർക്ക് ആന്റണിയുടെ സെൻസർ സർട്ടിഫിക്കറ്റിന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി; തെളിവ് പുറത്തുവിട്ട് നടൻ വിശാൽ

സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. തന്റെ പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്കും, കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയത്തിനും നടന്‍ വിശാലും സോഷ്യല്‍ മീഡിയയിലൂടെ നന്ദി പ്രകടിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in