ഐശ്വര്യയുടെ 'ലാല്‍ സലാം' ഷൂട്ടിങ് ആരംഭിച്ചു; പുതിയ പോസ്റ്റര്‍ പുറത്ത്

ഐശ്വര്യയുടെ 'ലാല്‍ സലാം' ഷൂട്ടിങ് ആരംഭിച്ചു; പുതിയ പോസ്റ്റര്‍ പുറത്ത്

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്

ഐശ്വര്യ രജനീകാന്തിന്റെ സംവിധായികയാവുന്ന പുതിയ സിനിമ ലാല്‍ സാലാമിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ ആരംഭിച്ചു. സിനിമയുടെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മകള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ക്രിക്കറ്റാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനിന്ന ജീവിത രാജശേഖര്‍ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. രജനികാന്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ജീവിത എത്തുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന

ഐശ്വര്യയുടെ 'ലാല്‍ സലാം' ഷൂട്ടിങ് ആരംഭിച്ചു; പുതിയ പോസ്റ്റര്‍ പുറത്ത്
വീണ്ടും രജനി-ലൈക്ക പ്രൊഡക്ഷന്‍സ് കൂട്ടുകെട്ട്; അണിയറയില്‍ രണ്ട് ചിത്രങ്ങള്‍

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് സംവിധാനത്തിലേക്ക് തിരിച്ച് വരുന്നത്. ധനുഷ് നായകനായ ചിത്രം 3 യും വയ് രാജ വയ്യുമാണ് മുന്‍പ് ഐശ്വര്യ സംവിധാനം ചെയ്ത ചിത്രങ്ങള്‍. 'വീരന്‍' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in