കാത്തിരുന്നത് അജിത്തിനെ,  വന്നത് രജനീകാന്ത്  ; സർപ്രൈസ്ഡ് ആയില്ലേയെന്ന് നിർമാതാക്കൾ, കലിപ്പിൽ ആരാധകർ

കാത്തിരുന്നത് അജിത്തിനെ, വന്നത് രജനീകാന്ത് ; സർപ്രൈസ്ഡ് ആയില്ലേയെന്ന് നിർമാതാക്കൾ, കലിപ്പിൽ ആരാധകർ

അജിത്ത് ആരാധകർക്ക് നിരാശ ; എത്രനാൾ കാത്തിരിക്കണമെന്ന് ചോദ്യം

തുനിവിന് ശേഷമുളള അജിത്ത് ചിത്രം A62 പ്രഖ്യാപനത്തിനായി കാത്തിരിപ്പിലാണ് ആരാധകർ. മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസായിരിക്കും നിർമിക്കുക എന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെയുണ്ട്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ലൈക്ക പ്രൊഡക്ഷൻസിന്റെ ബിഗ് അനൗണ്‍സ്‌മെന്‌റ് കമിങ് എന്ന ട്വീറ്റ് വന്നത് ( വലിയ പ്രഖ്യാപനം വരുന്നു ) .

പിന്നാലെ കാത്തിരുന്ന പ്രഖ്യാനമെത്തുന്നെന്ന കുറിപ്പോടെ A62 ഹാഷ് ടാഗുകൾ ട്വിറ്ററിൽ തരംഗമായി . ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നും ആരാധകർ കുറിച്ചു. പക്ഷെ ലൈക്ക പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചതാകട്ടെ രജനീകാന്തിന്റെ 170 -ാമത് ചിത്രവും. പ്രഖ്യാപനം കണ്ട ആരാധകർ അക്ഷാരർത്ഥത്തിൽ നിരാശരായി

കാത്തിരുന്നത് അജിത്തിനെ,  വന്നത് രജനീകാന്ത്  ; സർപ്രൈസ്ഡ് ആയില്ലേയെന്ന് നിർമാതാക്കൾ, കലിപ്പിൽ ആരാധകർ
ജയ് ഭീം സംവിധായകനൊപ്പം രജനീകാന്ത് ; സ്ഥിരീകരിച്ച് ലൈക്ക പ്രൊഡക്ഷൻസ്

പിന്നാലെ എത്തി അജിത്ത് ആരാധകർക്കുള്ള ട്രോളുകൾ. ഇനിയും എത്രനാൾ കാത്തിരിക്കണമെന്നാണ് ഇപ്പോൾ അജിത്ത് ആരാധകരുടെ ചോദ്യം .

ദീപാവലി റിലീസ് ആയി എത്തുന്ന വമ്പൻ ചിത്രങ്ങളുടെ ലൈൻ അപ്പ് നേരത്തെ തന്നെയായിട്ടുണ്ട് . ഇതാണ് പ്രഖ്യാപനം വൈകുന്നതിൽ അജിത്ത് ആരാധകരെ നിരാശരാകുന്നത്. കമൽഹാസന്റെ ഇന്ത്യൻ 2 , രജനാകാന്തിന്റെ ജയിലർ, വിജയ് ചിത്രം ലിയോ എന്നിവയാണ് ദീപാവലി റിലീസായി തമിഴകത്ത് എത്തുന്ന വമ്പൻ ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in