14 വർഷങ്ങൾക്ക് ശേഷം ഹിറ്റ് കോംമ്പോ വീണ്ടും; പ്രിയദർശൻ - അക്ഷയ് കുമാർ ചിത്രം ഒരുങ്ങുന്നു

14 വർഷങ്ങൾക്ക് ശേഷം ഹിറ്റ് കോംമ്പോ വീണ്ടും; പ്രിയദർശൻ - അക്ഷയ് കുമാർ ചിത്രം ഒരുങ്ങുന്നു

ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അക്ഷയ് കുമാറും താനും വീണ്ടും ഒന്നിക്കുന്നതായി പ്രിയദർശൻ പ്രഖ്യാപിച്ചത്

ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായ പ്രിയദർശൻ - അക്ഷയ് കുമാർ കൂട്ടുകെട്ട് പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊന്നിക്കുന്നു. 2010 ൽ പ്രിയദർശൻ സംവിധാനം ചെയ്ത 'ഖാട്ടാ മീട്ടാ' എന്ന ചിത്രത്തിലായിരുന്നു അക്ഷയ് കുമാറുമായി സംവിധായകൻ അവസാനമായി ഒന്നിച്ചത്. മലയാളത്തിലെ ഹിറ്റ് ചിത്രം 'വെള്ളാനകളുടെ നാട്' എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഖാട്ടാ മീട്ടാ.

'ഹേരാ ഫേരി', 'ഭൂൽ ഭുലയ്യ', 'ഗരം മസാല' തുടങ്ങിയ ചിത്രങ്ങളും അക്ഷയ് കുമാർ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയിരുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അക്ഷയ് കുമാറും താനും വീണ്ടും ഒന്നിക്കുന്നതായി പ്രിയദർശൻ പ്രഖ്യാപിച്ചത്.

14 വർഷങ്ങൾക്ക് ശേഷം ഹിറ്റ് കോംമ്പോ വീണ്ടും; പ്രിയദർശൻ - അക്ഷയ് കുമാർ ചിത്രം ഒരുങ്ങുന്നു
'ബ്ലാക്ക് ആന്‍ഡ് വൈറ്റ്,12 വെള്ള മുണ്ടുകളുടെ മാത്രം ചെലവ്'; ട്രോളുകള്‍ക്ക് പിന്നാലെ ഭ്രമയുഗം ബജറ്റ് പറഞ്ഞ് നിർമാതാവ്‌

അക്ഷയുമായി പുതിയ പ്രോജക്ടുകൾക്കായി ചർച്ചകൾ നടത്തിയിരുന്നു. തേസ്, ഖട്ടാ മീട്ടാ, രംഗ്രെസ് പോലെ ഗൗരവ സ്വഭാവമുള്ള തന്‍റെ സിനിമകൾ ഹിന്ദി പ്രേക്ഷകർ സാധാരണയായി ഇഷ്ടപ്പെടുന്നില്ലെന്നും പ്രിയദർശൻ പറഞ്ഞു.

അക്ഷയ് കുമാറിനൊപ്പം ഒരു കോമഡി ചിത്രമാണ് താൻ പുതുതായി ഒരുക്കുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. കോമിക് ഫാന്റസി വിഭാഗത്തിൽ പെടുന്ന ചിത്രം എക്ത കപൂറാണ് നിർമിക്കുന്നത്.

സെപ്തംബറോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം നിരവധി ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ബഡേ മിയാൻ ചോട്ടെ മിയാൻ, സ്‌കൈ ഫോഴ്‌സ്, കരൺ ജോഹറിനൊപ്പമുള്ള പേരിടാത്ത ചിത്രം തുടങ്ങിയവ അക്ഷയ് കുമാറിന്റെതായി ഒരുങ്ങുന്നുണ്ട്.

logo
The Fourth
www.thefourthnews.in