'ബ്ലാക്ക് ആന്‍ഡ് വൈറ്റ്,12 
വെള്ള മുണ്ടുകളുടെ മാത്രം ചെലവ്'; ട്രോളുകള്‍ക്ക് പിന്നാലെ ഭ്രമയുഗം ബജറ്റ്  പറഞ്ഞ് നിർമാതാവ്‌

'ബ്ലാക്ക് ആന്‍ഡ് വൈറ്റ്,12 വെള്ള മുണ്ടുകളുടെ മാത്രം ചെലവ്'; ട്രോളുകള്‍ക്ക് പിന്നാലെ ഭ്രമയുഗം ബജറ്റ് പറഞ്ഞ് നിർമാതാവ്‌

ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ മാത്രം നിർമിക്കുന്നതിനായി മാത്രമായാണ് ചക്രവർത്തി രാമചന്ദ്ര നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിച്ചത്

മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയുഗത്തിനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പൂർണമായി ബ്ലാക്ക് അൻഡ് വൈറ്റിൽ ചിത്രീകരിച്ച ഭ്രമയുഗം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാണ്.

ചിത്രത്തിന്റെ നിർമാണ ചിലവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ചിത്രത്തിന് 2.5 കോടി രൂപമാത്രമാണ് ചിലവായതെന്നും ഒടിടി റൈറ്റിലൂടെ ഇതിനോടകം ടേബിൾ പ്രോഫിറ്റ് ലഭിച്ചുവെന്നും ചിലർ പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന് 35 കോടി രൂപയാണ് ചിലവായതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ മറ്റൊരു വിഭാഗം പറഞ്ഞത്.

'ബ്ലാക്ക് ആന്‍ഡ് വൈറ്റ്,12 
വെള്ള മുണ്ടുകളുടെ മാത്രം ചെലവ്'; ട്രോളുകള്‍ക്ക് പിന്നാലെ ഭ്രമയുഗം ബജറ്റ്  പറഞ്ഞ് നിർമാതാവ്‌
രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്, പോരാടാനിറങ്ങുന്ന ഉദയനിധി; എന്താവും തമിഴ്‌നാട് രാഷ്ട്രീയം

ഇതോടെ ഭ്രമയുഗത്തിന്റെ നിർമാണ ചിലവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സർക്കാസം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ചിത്രത്തിന് ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് കൊണ്ട് അധികം ചിലവ് വന്നില്ലെന്നും കോസ്റ്റ്യൂം വിഭാഗത്തിൽ 12 വെള്ള മുണ്ടുകളുടെ ചിലവ് മാത്രമേ ഉണ്ടായിട്ടുള്ളുവെന്നുമെല്ലാമായിരുന്നു പുറത്തുവന്ന പോസ്റ്റുകൾ.

ഇതിനിടെ ചിത്രത്തിന് 25 കോടി രൂപയാണ് നിർമാണ ചിലവ് ആയതെന്ന് എക്‌സിലെ ഒരു പ്രൊഫൈൽ പോസറ്റ് ചെയ്തു. ഇതിന് മറുപടിയായി ചിത്രത്തിന്റെ നിർമാതാവ് തന്നെ നേരിട്ടെത്തി. ചിത്രത്തിന് പബ്ലിസിറ്റി ചിലവുകൾ കൂടാതെ 27.73 കോടി രൂപയാണ് നിർമാണ ചിലവ് ആയതെന്നായിരുന്നു ചിത്രത്തിന്റെ നിർമാതാവ് ആയ ചക്രവർത്തി രാമചന്ദ്ര മറുപടി നൽകിയത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിലാണ് ചക്രവർത്തി രാമചന്ദ്ര ഭ്രമയുഗം നിർമിക്കുന്നത്. ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ മാത്രം നിർമിക്കുന്നതിനായി മാത്രമായാണ് ചക്രവർത്തി രാമചന്ദ്ര നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിച്ചത്. YNOT സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ എസ് ശശികാന്തും ഈ പുതിയ സംരംഭത്തിൽ പങ്കാളിയാണ്.

മമ്മൂട്ടി, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഭ്രമയുഗം' സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവനാണ്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമായിട്ടാണ് ചിത്രീകരിച്ചത്. അമാൽഡ ലിസ്, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ.

logo
The Fourth
www.thefourthnews.in