ബിലാലിന് മുന്നേ 'ബോഗയ്ൻവില്ല'; ആരാധകർ കാത്തിരുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ച് അമൽ നീരദ്

ബിലാലിന് മുന്നേ 'ബോഗയ്ൻവില്ല'; ആരാധകർ കാത്തിരുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ച് അമൽ നീരദ്

അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്

ആരാധകരുടെ ആകാംക്ഷയ്ക്കും കാത്തിരിപ്പിനുമൊടുവിൽ സിനിമയുടെ പേര് പ്രഖ്യാപിച്ച് അമൽ നീരദ്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ചഭിനയിക്കുന്ന 'ബോഗയ്ൻവില്ല'യെന്ന ചിത്രമാണ് അമൽ നീരദ് പ്രൊഡക്ഷൻസിൻ്റെയും ഉദയ പിക്ചേഴ്സിന്റെയും നിർമാണത്തിലൊരുങ്ങുന്നത്.

നേരത്തെ പോസ്റ്റർ പുറത്തിറക്കിയത് പോലെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിര്‍മയി, സ്രിന്റ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ എന്നിവർ ഉൾപ്പെടുന്ന പോസ്റ്ററാണ് സംവിധായകൻ പുറത്ത് വിട്ടിരിക്കുന്നത്. ആക്ഷൻ ത്രില്ലർ സിനിമയാണെന്ന സൂചന നേരത്തെയുള്ള പോസ്റ്ററുകളിൽ നിന്നും വ്യക്തമായിരുന്നെങ്കിലും പുതിയ പോസ്റ്ററിലൂടെ ഇക്കാര്യം ഉറപ്പിക്കുകയാണ്.

ബിലാലിന് മുന്നേ 'ബോഗയ്ൻവില്ല'; ആരാധകർ കാത്തിരുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ച് അമൽ നീരദ്
അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇത് 'റൂത്തിന്റെ ലോകമല്ല', അമല്‍ നീരദുമൊത്തുള്ള സിനിമ പുതിയ കഥയെന്ന് ലാജോ ജോസ്

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ. ലാജോ ജോസിൻ്റെ റൂത്തിൻ്റെ ലോകമെന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിതെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നെങ്കിലും ഇത് പുതിയ കഥയാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മപര്‍വ്വത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായാണ് ഒരുമിക്കുന്നത്. ആക്ഷന്‍ ത്രില്ലറില്‍ ഫഹദ് ഫാസിലും സുപ്രധാന റോളിലുണ്ട്. ജ്യോതിര്‍മയിയും ഷറഫുദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ജ്യോതിര്‍മയി വീണ്ടും സിനിമയില്‍ സജീവമാകുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ്.

logo
The Fourth
www.thefourthnews.in