അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇത് 'റൂത്തിന്റെ ലോകമല്ല', അമല്‍ നീരദുമൊത്തുള്ള സിനിമ പുതിയ കഥയെന്ന് ലാജോ ജോസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇത് 'റൂത്തിന്റെ ലോകമല്ല', അമല്‍ നീരദുമൊത്തുള്ള സിനിമ പുതിയ കഥയെന്ന് ലാജോ ജോസ്

അമൽ നീരദിൻ്റെ സിനിമാ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

അമല്‍ നീരദിന്റെ പുതിയ സിനിമയേതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഒപ്പം സിനിമയെക്കുറിച്ചും തിരക്കഥാകൃത്തിനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളെല്ലാം പരക്കുകയാണ്. സൂചനകള്‍ പോലെ തന്നെ ഒടുവില്‍ ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിന്റേത് തന്നെയാണ് കഥയെന്ന് വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരക്കഥാകൃത്തും അമല്‍ നീരദിന്റെ സിനിമാ പ്രഖ്യാപനത്തിന്റെ ദിവസവും സമയവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പ്രേക്ഷകര്‍ക്ക് വ്യക്തമായത്.

പിന്നാലെ ഏവരും സ്വീകരിച്ച റൂത്തിന്റെ ലോകമാണ് സിനിമയാകുന്നതെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇതിലെ അഭ്യൂഹങ്ങള്‍ക്ക് ലാജോ തന്നെ തിരശീലയിട്ടിരിക്കുകയാണ്. സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് കമന്റിലൂടെ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് കഥാകൃത്ത്. ഇത് റൂത്തിന്റെ ലോകത്തെ അടിസ്ഥാനമാക്കിയല്ലെന്നും പുതിയ കഥയാണെന്നും ലാജോ കമന്റിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. റൂത്തിന്റെ ലോകമാണെന്നത് അഭ്യൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇത് 'റൂത്തിന്റെ ലോകമല്ല', അമല്‍ നീരദുമൊത്തുള്ള സിനിമ പുതിയ കഥയെന്ന് ലാജോ ജോസ്
ആക്ഷന്‍ ഹീറോസായി ചാക്കോച്ചനും ഫഹദും; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ലാജോ ജോസിൻ്റെ നോവലുകൾ
ലാജോ ജോസിൻ്റെ നോവലുകൾ

അതേസമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അമല്‍ നീരദിന്റെ സിനിമയുടെ പ്രഖ്യാപനം. ഇതിനകം തന്നെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, സ്രിന്റ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ എന്നിവരുടെ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. ഒപ്പം ഇനി ഏതൊക്കെ താരങ്ങള്‍ അണിനിരക്കുമെന്നും സിനിമ ഏതാണെന്നുമുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മപര്‍വ്വത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായാണ് ഒരുമിക്കുന്നത്. ആക്ഷന്‍ ത്രില്ലറില്‍ ഫഹദ് ഫാസിലിനും സുപ്രധാന റോളിലുണ്ട്. ജ്യോതിര്‍മയിയും ഷറഫുദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ജ്യോതിര്‍മയി വീണ്ടും സിനിമയില്‍ സജീവമാകുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ് എന്നാണ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in