ബ്രിട്ടീഷ് രാജാവ് എഡ്വേർഡ് ഏഴാമൻ ആശ്ചര്യംതൂകി, 'ഹോ എന്തൊരു അത്ഭുത യന്ത്രമാണത്'

ബ്രിട്ടീഷ് രാജാവ് എഡ്വേർഡ് ഏഴാമൻ ആശ്ചര്യംതൂകി, 'ഹോ എന്തൊരു അത്ഭുത യന്ത്രമാണത്'

ചിലപ്പോ നമ്മളെ ആശ്ചര്യപ്പെടുത്തുന്ന, നിരാശരാക്കുന്ന, യാതൊരു ചിന്തയ്ക്കും വഴിവെക്കാത്ത ഒരുപാട് വീഡിയോ ക്ലിപ്പുകൾ മനോഹരമായി അടുക്കിവെച്ചാണ് അലക്സ്‌ ദാനിയേൽസനും മാക്സ്മിലനും ചിത്രം ഒരുക്കിയിരിക്കുന്നത്

1902-ൽ എദ്വാർഡ് രാജാവിന്റെ പട്ടാഭിഷേകം ചിത്രീകരിക്കാൻ ഒരു അമേരിക്കൻ കമ്പനി വിശ്വവിഖ്യാത സംവിധായകൻ ജോർജ്‍സ് മേലീസിനെ ഏൽപ്പിക്കുന്നു. പക്ഷെ ബ്രിട്ടീഷ് അധികാരികൾ അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കുന്നു. വാശിപ്പുറത്ത് അദ്ദേഹം ഫ്രാൻസിൽ നിന്നുള്ള അഭിനേതാക്കളെ വെച്ച് അദ്ദേഹത്തിന്റെ ഭാവനയിലുള്ള പട്ടാഭിഷേകം ചിത്രീകരിക്കുന്നു. മാത്രമല്ല പട്ടാഭിഷേകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ അത് പുറത്തിറക്കുന്നു.

യഥാർത്ഥത്തിൽ പട്ടാഭിഷേക ചടങ്ങിൽ നടക്കാത്ത മനോഹര നിമിഷങ്ങൾ കണ്ടു അത്ഭുതപ്പെട്ട  എദ്വാർഡ് രാജാവിന്റെ  വാക്കുകളാണ്  തുടക്കത്തിൽ കുറിച്ചത്. ഫോട്ടോഗ്രാഫി ജനിച്ചിട്ട് 200 വർഷങ്ങൾക്കിപ്പുറവും നമ്മുടെ മനസിനെ തൊടുന്ന ചിത്രങ്ങളെയോ ചലച്ചിത്രങ്ങളെയോ കാണുമ്പോ നാം ഇപ്പോഴും അത്ഭുതപ്പെടാറുണ്ട്. ചരിത്രത്തിൽ ഇതുപോലെ ആദ്യ ചിത്രങ്ങളും ചലച്ചിത്രങ്ങളും കണ്ടു ഞെട്ടിയ മനുഷ്യരിലൂടെയാണ് ആൻഡ് ദി കിങ് സെഡ് വാട്ട്‌ എ ഫണ്ടാസ്റ്റിക്ക് മെഷീൻ എന്ന ഡോക്ക്യുമെന്ററി സഞ്ചരിക്കുന്നത്. പരിണാമം എന്ന് തന്നെ പറയാം.

നമ്മെളെങ്ങനെ നമ്മളെ ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും കാണുന്നു എന്നാണ് ചിത്രത്തിന്റെ ആശയം. ചിലപ്പോ നമ്മളെ തന്നെ ആശ്ചര്യപ്പെടുത്തുന്ന, നിരാശരാക്കുന്ന, ചിന്തിപ്പിക്കുന്ന, യാതൊരു ചിന്തയ്ക്കും വഴിവെക്കാത്ത ഒരുപാട് വീഡിയോ ക്ലിപ്പുകൾ മനോഹരമായി  അടുക്കിവെച്ചാണ് തിരക്കഥാകൃത്തുക്കളും സംവിധായകരുമായ അലക്സ്‌ ദാനിയേൽസനും മാക്സ്മിലൻ വാൻ അട്രിക്കും ചിത്രം ഒരുക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് രാജാവ് എഡ്വേർഡ് ഏഴാമൻ ആശ്ചര്യംതൂകി, 'ഹോ എന്തൊരു അത്ഭുത യന്ത്രമാണത്'
'മുന്‍പത്തെ ഞാനല്ല, കാതലിനുശേഷമുള്ള ഞാന്‍'; സുധി കോഴിക്കോട് അഭിമുഖം

എ. ഐയും സോഷ്യൽ മീഡിയ ഫേക്ക് ന്യൂസുകളുടേയുമൊക്കെ തുടക്കം ചിത്രത്തിൽ കാണാം. ഹിറ്റ്ലർക്ക് വേണ്ടി ട്രായംഫ് ഓഫ് ദി വിൽ എന്നാ വിശ്വവിഖ്യാത പ്രൊപ്പഗാണ്ട സിനിമ സംവിധാനം ചെയ്ത ലെനി റീഫിൻസ്റ്റാൾ ചിത്രത്തെ അവലോകനം ചെയ്യുന്നുണ്ട്. നരഹത്യസിദ്ധാന്തം അംഗീകരിച്ച് ഹിറ്റ്‌ലറെ രക്ഷകനായി ഉയർത്തിക്കാട്ടുന്ന സിനിമയുടെ സൗന്ദര്യാത്മകതയാണ് സംവിധായിക വിവരിക്കുന്നത്. ഈ ചിത്രത്തിന് രാഷ്ട്രീയമായി യാതൊരു ബന്ധവുമില്ലെന്നും നിങ്ങൾ ഓരോ ഫ്രയിമിയിലെ സൗന്ദര്യം കാണുന്നില്ലെയെന്നും സംവിധായിക ചോദിക്കുന്നുണ്ട്.

പ്രകമ്പനം കൊള്ളിക്കുന്ന ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയിൽ മാർച്ച് ചെയ്യുന്ന നാസി പടയെ ചിത്രീകരിച്ചതിന്റെ സൗന്ദര്യം വർണിക്കുന്ന സംവിധായികയ്ക്ക് പിന്നാലെ എത്തുന്നത് നാസി ക്യാമ്പുകളിലെ അതിക്രമങ്ങൾ ചിത്രീകരിച്ച സിഡ്നി ബെൺസ്റ്റെയിനിന്റെ മെമ്മറി ഓഫ് ദി ക്യാമ്പ്സ് എന്ന ചിത്രത്തിലെ സീനുകളെ സംവിധായകനും എഡിറ്ററും വിവരിക്കുന്ന ക്ലിപ്പാണ്. എന്താണ് യാഥാർഥ്യം, എന്താണ് തെറ്റ് എന്ന ചോദ്യം ചിത്രത്തിലുടനീളം കാണാം. കശ്മീർ ഫയല്‍സും മറ്റും പോലുള്ള പ്രൊപ്പഗാണ്ട സിനിമകളെയും ഏകാധിപതികളെ ജനകീയരാക്കാൻ ഒരുക്കുന്ന ഇൻസ്റ്റാഗ്രാം റീൽ എന്നിവ ആഘോഷിക്കപ്പെടുന്നതിന്റെ സൈക്കോളജി എന്തെന്ന് തുറന്ന് കാട്ടുന്നു ഈ ഭാഗങ്ങൾ.

നമ്മെളെങ്ങനെ നമ്മളെ ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും കാണുന്നു എന്നാണ് ചിത്രത്തിന്റെ ആശയം

മറ്റൊരു ഭാഗം സ്ട്രൈക്ക് ചെയ്തത് ലൈവ് വ്ളോഗ് ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോയാണ്. അവൻ പലയിടങ്ങളിൽ സ്ട്രീം ചെയ്യുന്നതും അവന്റെ ആരാധകർ അവൻ പോകുന്ന സ്ഥലത്തെ ആളുകളെ ഫോൺ ചെയ്തു ശല്യപ്പെടുത്തുന്നതും. പിന്നീട് ഒരു ഗുണ്ടയുടെ  കൊല്ലുമെന്നുള്ള ഭീഷണിയും തുടർന്ന് ആരാധകർ പോലീസ് സ്റ്റേഷനിൽ വ്യാജ ഭീഷണി മുഴക്കിയത് കാരണം അവൻ ജെയിലിൽ ആകുന്നതുമൊക്കെയാണ്. ആ അനുഭവം എത്രത്തോളം മോശമായിരുന്നുവെന്നും അവൻ പറയുന്നുണ്ട്.

സമീപകാലത്ത് ഏറെ വിവാധങ്ങൾ ഉണ്ടാക്കിയ ലൈവ് സ്ട്രീമർ തൊപ്പിയെ ഓർമിപ്പിക്കും വിധമാണ് ആ ഭാഗം തോന്നിയത്. ലൈവിൽ കമന്റ് ചെയ്യുന്ന വ്യാജന്മാർ സൂപ്പർ ചാറ്റ് ചെയ്യുമ്പോൾ വരുന്ന ആരോചകമായ മെസേജുകൾ ആണ് കൂടുതലും അയാളുടെ സ്ട്രീമിൽ വരാറ്. പലതിലും അയാൾ  ആസ്വസ്തനാകുന്നുമുണ്ട്. കഴിഞ്ഞ ദിവസം അബദ്ധത്തിൽ അയാളുടെ പെൺസുഹൃത്തിന്റെ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞതും ടോക്സിക് ആയ ഈ ആരാധകക്കൂട്ടം അവരുടെ വ്യക്തിപരമായ ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നു പറയേണ്ടതില്ലല്ലോ.

ബ്രിട്ടീഷ് രാജാവ് എഡ്വേർഡ് ഏഴാമൻ ആശ്ചര്യംതൂകി, 'ഹോ എന്തൊരു അത്ഭുത യന്ത്രമാണത്'
ഇവന്‍ മാത്യു ദേവസി; സമൂഹഭയമെന്ന പുറംചട്ടയില്‍ 'കാതല്‍' മൂടിവയ്ക്കപ്പെട്ടവന്‍

ഐസിസ് പ്രൊപ്പഗാണ്ട വീഡിയോ നിർമ്മാണത്തിനിടയിൽ പല തവണ ഖുർആൻ വാക്യങ്ങൾ തെറ്റിക്കുന്ന തീവ്രവാദി ആ വീഡിയോ ചിത്രീകരിക്കുന്നയാളോട്  പറയുന്നുണ്ട്. തീവ്രത നഷ്ടപ്പെടാതെ പറയാം തെറ്റിയാലും സാരമില്ല എഡിറ്റിങ്ങിൽ ശെരിയാക്കാമല്ലോ എന്ന്. ചിത്രങ്ങളിലും വീഡിയോകളിലും എങ്ങനെ തന്നെ മറ്റുള്ളവർ കാണണമെന്ന് തീരുമാനിക്കുന്നുവെന്നത്തിന്റെ ഉത്തമ ഉദാഹരണമായാണ് ഈ ക്ലിപ്പ് കാണിക്കുന്നത്. നമ്മൾ കാണുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും  ഭീമഭാഗവും അതെടുക്കുന്ന മനുഷ്യന്റെ വീക്ഷണത്തെ എത്രത്തോളം അടിസ്ഥാനപ്പെടുത്തിയെന്നതാണ്  കാണിക്കുന്നത്. ഈ വാദം സാധുകരിക്കാൻ  ഒരു സുന്ദരി തന്റെ ചിത്രം പല പോസുകളിൽ പകർത്തുന്നതും അതിൽ മികച്ചതെന്ന് തോന്നിയത് സെലെക്ട് ചെയ്യുന്നതും കാണിക്കുന്നുണ്ട്.

നേടിഫ്ലിക്സ് സിഇഒ റീഡ് ഹാഷിംറിങ്സിന്റെ വീഡിയോ ക്ലിപ്പും മേൽപ്പറഞ്ഞ വാദത്തെ സധൂകരിക്കുന്നത് കാണാം. അവരുടെ സബ്സ്ക്രൈബർമാരുടെ വാധങ്ങൾക്കനുസരിച്ച് അവർ സിനിമകൾ എടുക്കാറില്ല. ലോക ക്‌ളാസിക്കുകൾ ആവശ്യപ്പെടുന്ന അവർ ഒന്നിൽ കൂടുതൽ തവണ കാണുന്നത് കച്ചവട  സിനിമകൾ ആയിരിക്കും. മനുഷ്യർ തങ്ങൾ മികച്ച ഭൗതിക നിലവാരം ഉള്ളവരായാണ് സ്വയം അവതരിപ്പിക്കാൻ ശ്രമിക്കാറ് എന്നാണ് അദ്ദേഹത്തിന്റെ വാദം.

തൊട്ട് പിന്നാലെ വരുന്ന ടെഡ് ടർണാരോട് ഇന്റർവ്യൂവിൽ അദ്ദേഹത്തിന്റെ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന  ഭൗതിക നിലവാരം കുറഞ്ഞ ഒരു ഷോയെ പറ്റിയാണ്. അപ്പൊ അദ്ദേഹം പറയുന്നത് ആ ഷോ ആളുകൾ കാണട്ടെയെന്നും അതവരുടെ ദയനീയ ജീവിതത്തിൽ നിന്നുള്ള തത്കാലിക രക്ഷപ്പെടൽ ആകുമെന്നുമാണ്.  മറ്റ് ചാനലുകൾ ഈ ഐഡിയ പിന്തുടർന്നാലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി എന്നാൽ ഞാൻ ന്യൂസ് ചാനൽ ആരംഭിക്കും എന്നാണ് പുള്ളി മറുപടി നൽകിയത്. പിൽക്കാലത്ത് സി. എൻ. എൻ എന്ന വർത്താ നെറ്റ്‌വർക്ക് അദ്ദേഹം സ്ഥാപിച്ചു.

അലക്സ്‌ ദാനിയേൽസനും മാക്സ്മിലൻ വാൻ അട്രിക്കും സംവിധാനം ചെയ്ത ഈ ഡോക്യു  സിനിമ മികച്ചൊരു പഠനം കൂടിയാണ്.  ആധുനിക കാലത്ത് റീലുകളിലും ഷോട്ട്സുകളിലും ഫാസ്റ്റ് പേസ്ഡ് സിനിമകളിലും ജീവിക്കുന്ന മനുഷ്യരക്കൂടി കണക്കിലെടുതാണ് ക്ലിപ്പുകൾ ഉപയോഗിച്ചുള്ള പരീക്ഷണം സംവിധാകയകർ നടത്തിയിട്ടുണ്ടാകുക. ചിത്രത്തിന്റെ അവസാനം രാജാവ് പറഞ്ഞപോലെ ഓരോ പ്രേക്ഷകനും മനസിലോർക്കും ഹോ എന്തൊരു അത്ഭുത യന്ത്രമാണിതെന്ന്.

ഗോവയിൽ നടക്കുന്ന 54-ാമത് ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഡോക്യൂ മോണ്ടാഷ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. 2023 ബെർലിനാലെയിൽ ക്രിസ്റ്റൽ ബെയർ പുരസ്‌കാരത്തിനു നോമിനേഷൻ, സൺഡാൻസ് , സവോ പോളോ എന്നീ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in