പൊടിപാറും! സംവിധാന രംഗത്തേക്ക് അന്‍പറിവ് മാസ്റ്റേഴ്സ്; നായകന്‍ കമല്‍ഹാസൻ

പൊടിപാറും! സംവിധാന രംഗത്തേക്ക് അന്‍പറിവ് മാസ്റ്റേഴ്സ്; നായകന്‍ കമല്‍ഹാസൻ

തെന്നിന്ത്യയിലെ തന്നെ മുന്‍നിര സ്റ്റണ്ട് മാസ്റ്റേഴ്സാണ് ഈ ഇരട്ട സഹോദരന്മാർ

തെന്നിന്ത്യന്‍ സിനിമയിലെ സ്റ്റണ്ട് മാസ്റ്റേഴ്സായ അന്‍പറിവ് സംവിധായകരാവുന്നു. ഇരട്ട സഹോദരങ്ങളുടെ ആദ്യ ചിത്രത്തില്‍ കമല്‍ഹാസനാണ് നായകൻ. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കമല്‍ ഹാസന്‍ തന്നെയാണ് ഇക്കാര്യം എക്സിലൂടെ പങ്കുവെച്ചത്.

കമല്‍ ഹാസന്‍ ചിത്രം വിക്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇരട്ട സഹോദരങ്ങളായ അന്‍പറിവായിരുന്നു. 2012 മലയാള ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ സ്റ്റണ്ട് കൊറിയോഗ്രഫി ആരംഭിച്ച അന്‍പറിവ് കെജിഎഫ്, കൈതി, ഡോക്ടര്‍, ബീസ്റ്റ്, ലിയോ, ആര്‍ഡിഎക്സ്, സലാര്‍ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ തന്നെ മുന്‍നിര സ്റ്റണ്ട് മാസ്റ്റേഴ്സായി മാറുകയായിരുന്നു.

പ്രഭാസ് ചിത്രം കല്‍ക്കി 2829, കമല്‍ ഹാസന്‍ ചിത്രങ്ങളായ ഇന്ത്യന്‍ 2, തഗ് ലൈഫ്, രജിനികാന്ത് ചിത്രം വേട്ടയന്‍, രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ എന്നിവയാണ് അന്‍പറിവ് മാസ്റ്റേഴ്സിന്‍റെ പുതിയ പ്രൊജക്ടുകൾ. ചിത്രത്തിൻ്റെ പി ആർ ഒ പ്രതീഷ് ശേഖറാണ്.

പൊടിപാറും! സംവിധാന രംഗത്തേക്ക് അന്‍പറിവ് മാസ്റ്റേഴ്സ്; നായകന്‍ കമല്‍ഹാസൻ
'അന്നപൂരണി' വിവാദം: നയൻതാരക്കെതിരെ മധ്യപ്രദേശിലും കേസ്

അതേസമയം, കമല്‍ഹാസൻ്റെ 'തഗ് ലൈഫി'ന് വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുകയാണ്. മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മണിരത്‌നത്തോടൊപ്പം കമല്‍ഹാസൻ ഒന്നിക്കുന്ന ചിത്രത്തില്‍ ദുൽഖർ സൽമാൻ, ജോജു ജോർജ്, ജയം രവി, ഗൗതം കാർത്തിക്, തൃഷ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

logo
The Fourth
www.thefourthnews.in