അനുരാഗ് കശ്യപിന്റെ  'പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത്' ഒടിടിയിലേക്ക്

അനുരാഗ് കശ്യപിന്റെ 'പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത്' ഒടിടിയിലേക്ക്

സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കശ്യപ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കിവച്ചത്

അനുരാഗ് കശ്യപിന്റെ ഓള്‍മോസ്റ്റ് 'പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത് ഡിജിറ്റല്‍ പ്രീമിയറിനൊരുങ്ങുന്നു. മാര്‍ച്ച് 31 ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

അലയ എഫും നവാഗതനായ കരണ്‍ മേത്തയും അഭിനയിച്ച മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ വലിയ പ്രക്ഷക പ്രശംസ നേടിയിരുന്നു.

അനുരാഗ് കശ്യപിന്റെ  'പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത്' ഒടിടിയിലേക്ക്
നീലവെളിച്ചം നേരത്തെ എത്തും; പുതിയ തീയതി പ്രഖ്യാപിച്ച് സംവിധായകൻ

സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കശ്യപ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. സീ സ്റ്റുഡിയോസും കശ്യപിന്റെ ഗുഡ് ബാഡ് ഫിലിംസും ചേര്‍ന്നാണ് 'പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത്' ഒരുക്കിയിരിക്കുന്നത്. 2022 നവംബറില്‍ നടന്ന മരാകെച്ച് ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു.

logo
The Fourth
www.thefourthnews.in