'മാസ്റ്റർ ഈസ് ബാക്ക്'; വിജയം ആവർത്തിക്കാൻ എആർ മുരുഗദോസ്, തമിഴിലും ഹിന്ദിയിലും പുതിയ ചിത്രങ്ങൾ

'മാസ്റ്റർ ഈസ് ബാക്ക്'; വിജയം ആവർത്തിക്കാൻ എആർ മുരുഗദോസ്, തമിഴിലും ഹിന്ദിയിലും പുതിയ ചിത്രങ്ങൾ

തമിഴിലും ഹിന്ദിയിലും വ്യത്യസ്ത ചിത്രങ്ങളുമായിട്ടാണ് എആർ മുരുഗദോസ് വീണ്ടും സജീവമാകുന്നത്.

തമിഴിലെ ഹിറ്റ്‌മേക്കർമാരിൽ ഒരാളായിരുന്ന എആർ മുരുഗദോസ് ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെയെത്തുന്നു. രമണ മുതൽ തമിഴിലും ഹിന്ദിയിലും ഹിറ്റ് ചിത്രങ്ങൾ മാത്രം ഒരുക്കിയിരുന്ന എആർ മുരുഗദോസ് രജിനീകാന്തിനെ നായകനാക്കി ചിത്രീകരിച്ച 'ദര്‍ബാര്‍' വന്‍ പരാജയം ഏറ്റുവാങ്ങിയതോടെയാണ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.

വിജയകാന്ത്, അജിത്ത്, വിജയ്, സൂര്യ, ആമീർഖാൻ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾക്ക് അവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചത് ഏആർ മുരുഗദോസ് ആയിരുന്നു. തമിഴിലും ഹിന്ദിയിലും വ്യത്യസ്ത ചിത്രങ്ങളുമായിട്ടാണ് എആർ മുരുഗദോസ് വീണ്ടും സജീവമാകുന്നത്.

'മാസ്റ്റർ ഈസ് ബാക്ക്'; വിജയം ആവർത്തിക്കാൻ എആർ മുരുഗദോസ്, തമിഴിലും ഹിന്ദിയിലും പുതിയ ചിത്രങ്ങൾ
ഒടുവിൽ ആമീർഖാനും തിരിച്ചുവരുന്നു; ഇടവേളക്ക് ശേഷം പുതിയ ചിത്രം ആരംഭിച്ചു

തമിഴിൽ ശിവകാർത്തികേയനൊപ്പമാണ് മുരുഗദോസ് ഒന്നിക്കുന്നത്. നിലവിൽ ചിത്രീകരണം നടക്കുന്ന രാജ്കുമാർ പെരിയസാമിയുടെ 'എസ്‌കെ 21' ന് ശേഷം ഒരുങ്ങുന്ന 'എസ്‌കെ 23' ആണ് എആർ മുരുഗദോസ് ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.

എസ്‌കെ 21 ന്റെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ശിവകാർത്തികേയൻ പുതിയ ചിത്രീകരണത്തിൽ ജോയിൻ ചെയ്യും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, സംവിധായകൻ എആർ മുരുകദോസ് തന്റെ അടുത്ത സംരംഭത്തിന് തയ്യാറെടുക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു,

കന്നഡ നടി രുക്മിണി വസന്ത് ആയിരിക്കും ചിത്രത്തിലെ നായികയാവുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും.

'മാസ്റ്റർ ഈസ് ബാക്ക്'; വിജയം ആവർത്തിക്കാൻ എആർ മുരുഗദോസ്, തമിഴിലും ഹിന്ദിയിലും പുതിയ ചിത്രങ്ങൾ
'ആ പയ്യനെ ഒരുപാട് ഇഷ്ടമായി, നേരിട്ട് കണ്ട് അഭിനന്ദിക്കണം'; നസ്‌ലെന് പ്രശംസയുമായി പ്രിയദർശൻ

ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ തിരുപ്പതി പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ, വിദ്യുത് ജംവാൾ എന്നിവർ അതിഥി വേഷത്തിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം സൽമാൻഖാനെ നായകനാക്കി ഹിന്ദിയിലും മുരുഗദോസ് ചിത്രം ഒരുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആമിർ ഖാൻ നായകനായ ഗജിനിയിലൂടെയാണ് മുരുഗദോസ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്, തമിഴിൽ സൂര്യ അഭിനയിച്ച ഗജിനിയുടെ റീമേക്കായിരുന്നു ഇത്.

'മാസ്റ്റർ ഈസ് ബാക്ക്'; വിജയം ആവർത്തിക്കാൻ എആർ മുരുഗദോസ്, തമിഴിലും ഹിന്ദിയിലും പുതിയ ചിത്രങ്ങൾ
തലമുറകൾക്കപ്പുറത്തേക്ക് വളർന്ന് ഇന്നും പ്രണയസുഗന്ധം ചൊരിയുന്ന 'മലർകൾ'

അക്ഷയ് കുമാർ അഭിനയിച്ച ഹോളിഡേ ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം, വിജയ് അഭിനയിച്ച തുപ്പാക്കിയുടെ റീമേക്ക് ആയിരുന്നു ഇത്. പിന്നീട് സൊനാക്ഷി സിൻഹയെ നായികയാക്കി 2017-ൽ പുറത്തിറങ്ങിയ അകിരയും അദ്ദേഹം സംവിധാനം ചെയ്തു

എന്നാൽ അകിര ബോക്‌സോഫീസിൽ പരാജയമായി. ഇതിന് പിന്നാലെ എത്തിയ സ്‌പൈഡറും രജിനി ചിത്രം ദർബാറും ബോക്‌സോഫീസിൽ ചലനം സൃഷ്ടിക്കാതിരുന്നതോടെ 2020 ൽ എആർ മുരുഗദോസ് സംവിധാനത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in