തമിഴിൽ മാസ് റോളുമായി കാളിദാസ് ജയറാം, ഒപ്പം അർജുൻ ദാസും; ക്യാമ്പസ് ആക്ഷൻ ഡ്രാമയുമായി ബിജോയ് നമ്പ്യാർ

തമിഴിൽ മാസ് റോളുമായി കാളിദാസ് ജയറാം, ഒപ്പം അർജുൻ ദാസും; ക്യാമ്പസ് ആക്ഷൻ ഡ്രാമയുമായി ബിജോയ് നമ്പ്യാർ

അർജുൻ ദാസിൻ്റെയും കാളിദാസ് ജയറാമിൻ്റെയും ഇൻട്രൊഡക്ഷൻ സീക്വൻസോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്

ആരാധകർ ഏറെ കാത്തിരുന്ന ബിജോയ് നമ്പ്യാരുടെ മാസ് ചിത്രം 'പോർ' ന്റെ ട്രെയ്‌ലർ പുറത്ത്. കാളിദാസ് ജയറാമിനൊപ്പം അർജുൻ ദാസും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് പോർ. തമിഴ് ട്രെയ്‌ലർ നടൻ ആര്യയും ഹിന്ദി ട്രെയ്‌ലർ ജോൺ എബ്രഹാമും ആണ് റിലീസ് ചെയ്തിട്ടുള്ളത്. ഒരു ക്യാമ്പസ് ആക്ഷൻ ഡ്രാമയാണ് പോർ.

തമിഴിൽ മാസ് റോളുമായി കാളിദാസ് ജയറാം, ഒപ്പം അർജുൻ ദാസും; ക്യാമ്പസ് ആക്ഷൻ ഡ്രാമയുമായി ബിജോയ് നമ്പ്യാർ
സംവിധായകനാകാനൊരുങ്ങി ബിഗ് ബോസ് താരം വിജെ അഭിഷേക്; എഡിറ്റിങ് അഭിനവ് സുന്ദർ നായക്

ദുൽഖർ സൽമാൻ ചിത്രം 'സോളോ'ക്ക് ശേഷം ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാർച്ച് ഒന്നിന് പോർ തിയേറ്ററുകളിൽ എത്തും. മികച്ച കാമറ ആംഗിളുകൾ, പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്ന ക്ലാസിക്കൽ മ്യൂസിക് ഫ്യൂഷൻ തുടങ്ങിയവ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറ്റുന്നുണ്ട്. നേരത്തെ ചിത്രത്തിന്റേതായി പുറത്ത് വന്ന ടൈറ്റിൽ പോസ്റ്ററുകളും ടീസറുകളും വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

അർജുൻ ദാസിൻ്റെയും കാളിദാസ് ജയറാമിൻ്റെയും ഇൻട്രൊഡക്ഷൻ സീക്വൻസോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഇരുവരുടെയും ക്യാമ്പസ് ജീവിതത്തിന്റെ ഭാഗങ്ങൾ ട്രെയ്ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്യാമ്പസിൽ വിദ്യാർത്ഥികളുമായി തല്ലുണ്ടാക്കുന്ന കാളിദാസിനെയും ഫാർമ കമ്പനിയിൽ ജോലി ചെയ്യാൻ ഒരുങ്ങുന്ന അർജുൻ ദാസിനെയും കാണിക്കുന്നുണ്ട്. ഇരുവരുടെയും പ്രണയവും പകയും പ്രതികാര ദാഹവും രണ്ടര മിനുട്ട് ട്രെയ്‌ലറിൽ കാണാവുന്നതാണ്.

തമിഴിൽ മാസ് റോളുമായി കാളിദാസ് ജയറാം, ഒപ്പം അർജുൻ ദാസും; ക്യാമ്പസ് ആക്ഷൻ ഡ്രാമയുമായി ബിജോയ് നമ്പ്യാർ
'പാലും പഴവുമായി' വികെ പ്രകാശ്; മീരജാസ്മിനും അശ്വിൻ ജോസും പ്രധാനതാരങ്ങൾ

ഒരു കോളേജ് ഫെസ്റ്റിൻ്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. 'ഒരു ഭാഗം തിരഞ്ഞെടുക്കുക' ( പിക്ക് എ സൈഡ്) എന്ന ടാഗ്‌ലൈനോടെയാണ് ട്രെയ്‌ലർ പങ്കുവെച്ചിരിക്കുന്നത്. സഞ്ചന നടരാജൻ, ഭാനു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രണയത്തെ പറ്റിയുള്ള പകയേക്കാൾ മൂർച്ചയേറിയതാണ് ഇരുവരും തമ്മിലുള്ള പകയെന്ന് ട്രെയ്‌ലർ കാണിച്ച് തരുന്നുണ്ട്.

ബിജോയ് നമ്പ്യാർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഡാങ്കേ' എന്ന ഹിന്ദി പതിപ്പിൽ ഇഹാൻ ഭട്ട് , ഹർഷവർദ്ധൻ റാണെ, നികിത ദത്ത, ടിജെ ഭാനു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഹിന്ദിയിലും തമിഴിലും ഒരേ സമയം ചിത്രീകരണം നടക്കുന്നുണ്ട്.

തമിഴിൽ മാസ് റോളുമായി കാളിദാസ് ജയറാം, ഒപ്പം അർജുൻ ദാസും; ക്യാമ്പസ് ആക്ഷൻ ഡ്രാമയുമായി ബിജോയ് നമ്പ്യാർ
മല്ലിക സുകുമാരന്റെ 50 സിനിമാ വർഷം; ആഘോഷമാക്കാൻ സുഹൃത്തുക്കൾ,18 ന് സംഗമം

ടി-സീരീസ്, ബിജോയ് നമ്പ്യാർ, പ്രഭു ആൻ്റണി, മധു അലക്സാണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in