പാലും പഴവും
പാലും പഴവും

'പാലും പഴവുമായി' വികെ പ്രകാശ്; മീരജാസ്മിനും അശ്വിൻ ജോസും പ്രധാനതാരങ്ങൾ

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മീര ജാസ്മിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടു

ഒരിടവേളയ്ക്കുശേഷം കോമഡി ത്രില്ലറുമായി സംവിധായകൻ വി കെ പ്രകാശ് വീണ്ടുമെത്തുന്നു. മീര ജാസ്മിനും അശ്വിൻ ജോസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് 'പാലും പഴവും' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മീര ജാസ്മിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടു.

കംപ്ലീറ്റ് കോമഡി എന്റർടെയ്‌നറായ ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പാലും പഴവും
മല്ലിക സുകുമാരന്റെ 50 സിനിമാ വർഷം; ആഘോഷമാക്കാൻ സുഹൃത്തുക്കൾ,18 ന് സംഗമം

ക്വീൻ എലിസബത്താണ് മീര ജാസ്മിൻ അഭിനയിച്ച് ഒടുവിൽ റിലീസായ ചിത്രം. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ് നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് പാലും പഴവും. രണ്ട്‌ ക്രിയേറ്റീവ് മൈൻഡ്‌സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും രചിച്ചിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷം ഗോപി സുന്ദർ മലയാളത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാഹുൽ ദീപാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം നിലവിൽ റിലീസിന് തയാറെടുക്കുകയാണ്.

പാലും പഴവും
'ധനുഷിന്റേയും വിജയ്‍യുടെയും ഫാൻ, വേഗത കുറഞ്ഞ സിനിമകൾ മടുത്തുതുടങ്ങി'; മദ്രാസ്‌കാരന്റെ വിശേഷങ്ങളുമായി ഷെയ്ൻ നിഗം

എഡിറ്റർ -പ്രവീൺ പ്രഭാകർ, സംഗീതം -സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ - ഉദയ്, വരികൾ -സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചൻ, പശ്ചാത്തല സംഗീതം -ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ -സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ -സാബു മോഹൻ, മേക്കപ്പ് -ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം -ആദിത്യ നാനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ആശിഷ് രജനി ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ, പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -ശീതൾ സിംഗ്, ലൈൻ പ്രൊഡ്യൂസർ -സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ -ബാബു മുരുഗൻ, പിആർഒ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -അജി മസ്‌കറ്റ്, ഡിസൈൻസ് -യെല്ലോ ടൂത്ത്‌സ്,

logo
The Fourth
www.thefourthnews.in