'ധനുഷിന്റേയും വിജയ്‍യുടെയും ഫാൻ,  വേഗത കുറഞ്ഞ സിനിമകൾ മടുത്തുതുടങ്ങി'; മദ്രാസ്‌കാരന്റെ വിശേഷങ്ങളുമായി ഷെയ്ൻ നിഗം

'ധനുഷിന്റേയും വിജയ്‍യുടെയും ഫാൻ, വേഗത കുറഞ്ഞ സിനിമകൾ മടുത്തുതുടങ്ങി'; മദ്രാസ്‌കാരന്റെ വിശേഷങ്ങളുമായി ഷെയ്ൻ നിഗം

ആർഡിഎക്സ് പുറത്തിറങ്ങിയതിന് ശേഷം തമിഴിൽ നിന്ന് കൂടുതൽ ഓഫറുകൾ വരുന്നുണ്ട്

താൻ ധനുഷിന്റേയും വിജയ്‍യുടെയും കടുത്ത ആരാധകനാണെന്ന് നടൻ ഷെയ്ൻ നിഗം. തന്റെ ആദ്യ തമിഴ് സിനിമയായ മദ്രാസ്‌കാരന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടയിലായിരുന്നു പ്രതികരണം. ആർഡിഎക്സ് സിനിമ പുറത്തിറങ്ങിയതിന് ശേഷം തനിക്ക് തമിഴിൽ നിന്ന് കൂടുതൽ ഓഫറുകൾ വരുന്നുണ്ട് എന്നും ഷെയ്ൻ പറയുന്നു. ഒരു തമിഴ് സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്തല്ല ഇറങ്ങാനിരിക്കുന്ന 'മദ്രാസ്‌കാരൻ' ചെയ്തത്, എന്നാൽ പല തമിഴ് നടന്മാരെയും വലിയതോതിൽ പിന്തുടരാറുണ്ടെന്നും അനിരുദ്ധിന്റെ പാട്ടുകളുടെ ആരാധകനാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും തനിക്കില്ല എന്നും ഷെയിൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'ധനുഷിന്റേയും വിജയ്‍യുടെയും ഫാൻ,  വേഗത കുറഞ്ഞ സിനിമകൾ മടുത്തുതുടങ്ങി'; മദ്രാസ്‌കാരന്റെ വിശേഷങ്ങളുമായി ഷെയ്ൻ നിഗം
ഭയമല്ല, ഭ്രമം...;മമ്മൂട്ടിയും ഭ്രമയുഗവും ഞെട്ടിച്ചോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ആർഡിഎക്സ് സിനിമയ്ക്ക് ശേഷമാണ് തമിഴിൽ നിന്ന് ഒരു സിനിമ തന്നെ തേടിയെത്തിയത്. ആ കഥ ഇഷ്ടപ്പെടുകയും അത് ചെയ്യാമെന്ന് തീരുമാനിക്കുകയുമായിരുന്നു. ആർഡിഎക്‌സിനു സമാനമായി പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമ പക്ഷെ ആർഡിഎക്സുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല, ഷെയ്ൻ പറയുന്നു. മലയാളത്തിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ സ്വയം അടയാളപ്പെടുത്തിയ ഷെയ്ൻ നിഗം മദ്രാസ്‌കാരനിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. "ഒരു തമിഴനായാണ് ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്നത്, അത് ഒരു വെല്ലുവിളിയായിരിക്കാം, തമിഴനായി അഭിനയിക്കുന്നത് മലയാളിയായി വരരുത്." ഷെയ്ൻ പറയുന്നു.

വലിയപെരുനാൾ സിനിമയുടെ ഭാഗമായി നൃത്തം പഠിക്കാൻ ഷെയ്ൻ ചെന്നൈയിൽ പോയിരുന്നു. ഒരുപാട് ദിവസങ്ങൾ അവിടെ തന്നെ ചിലവഴിച്ചതും ആ ദിവസങ്ങളും ഓർക്കുന്നതിലൂടെ ഷെയ്ൻ തമിഴ്നാടിനോടുള്ള താല്‍പര്യം കൂടിയാണ് പ്രകടിപ്പിച്ചത്. ചെന്നൈയിൽ ഉണ്ടായിരുന്ന അവസാന ദിവസമാണ് താൻ സോമർസോൾട്ട് പഠിച്ചതെന്നും, അവിടെയുണ്ടായിരുന്ന സമയം ആ സ്ഥലത്തെയും ഭാഷയെയും മനസിലാക്കാൻ തന്നെ വലിയ തോതിൽ സഹായിച്ചിട്ടുണ്ട് എന്നും ഷെയ്ൻ പറഞ്ഞു.

സത്യമൂർത്തി എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ മദ്രാസ്‌കാരനിൽ അവതരിപ്പിക്കുന്നത്. പുതുക്കോട്ടയിൽ ജനിച്ചു വളർന്ന സത്യമൂർത്തി പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നു കല്യാണം കഴിക്കണമെന്നു തന്റെ അച്ഛൻ ആവശ്യപ്പെട്ടതോടെ നാട്ടിലേക്കു തിരിച്ച്‌ പോവുകയാണ് സത്യമൂർത്തി. അന്ന് മുതൽ സംഭവിക്കുന്ന കാര്യങ്ങളാണ് കഥ. സിനിമ ഒരു ഇമോഷണൽ ഡ്രാമയാണെന്നാണ് ഷെയ്‌നിന്റെ പക്ഷം.

നേരത്തെ ശക്തമായ ഉള്ളടക്കമുള്ള സിനിമകൾ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനു വേണ്ടിയാണു തിരഞ്ഞത്. എന്നാൽ ഇന്ന് തനിക്കുപോലും വേഗത കുറഞ്ഞ സിനിമകൾ മടുത്ത് തുടങ്ങിയിരിക്കുന്നു, ഷെയ്ൻ പറയുന്നു. കാലത്തിനനുസരിച്ച് നടക്കുന്ന ഒരു പരിണാമമായിരിക്കാം അതെന്നാണ് കരുതുന്നതെന്നും, ഇപ്പോൾ കൂടുതലും അടുപ്പം താരതമ്യേന വേഗതയുള്ള, വാണിജ്യ ഘടകങ്ങളുള്ള സിനിമകളോടാണ് എന്നും അതോടൊപ്പം നല്ല ഉള്ളടക്കവുമുണ്ടാകണം എന്നാണ് ആഗ്രഹമെന്നും ഷെയ്ൻ പറയുന്നു. ഒരു സിനിമയ്ക്ക് പ്രത്യേക വാണിജ്യഘടകങ്ങളുണ്ടായിരിക്കണം എന്ന് താൻ വിശ്വസിക്കുന്നു എന്നും ഷെയ്ൻ കൂട്ടിച്ചെർക്കുന്നു.

'ധനുഷിന്റേയും വിജയ്‍യുടെയും ഫാൻ,  വേഗത കുറഞ്ഞ സിനിമകൾ മടുത്തുതുടങ്ങി'; മദ്രാസ്‌കാരന്റെ വിശേഷങ്ങളുമായി ഷെയ്ൻ നിഗം
'ഭാഷാ ചട്ടക്കൂടുകളെ ബ്രേക്ക് ചെയ്യാനാണ് ശ്രമിച്ചത്, പുതുതലമുറയെ പരിഗണിക്കണം'; 'പ്രേമലു' പാട്ടെഴുത്തുകാരൻ സംസാരിക്കുന്നു

താൻ ഏഴു മുതൽ എട്ടുമാസങ്ങൾ വരെ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ആ സിനിമകൾ തിയേറ്ററിൽ നിന്നും പോകുന്ന അവസ്ഥയാണെന്നും, ഈട, വെയിൽ പോലുള്ള ഓഫ് ബീറ്റ് സിനിമകൾ അഭിനന്ദിക്കപ്പെടുന്നുണ്ടെങ്കിലും വലിയ പ്രേക്ഷകരിലേക്കെത്തുന്നില്ല എന്നും ഷെയ്ൻ പറയുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ ഉള്ളടക്കത്തെ നശിപ്പിക്കാത്ത തരത്തിൽ നിർബന്ധിത വാണിജ്യ ഘടകങ്ങൾ ഒരു സിനിമയിൽ ഉണ്ടായിരിക്കണമെന്നും ഷെയ്ൻ ഉറപ്പിച്ച് പറയുന്നു. വാണിജ്യഘടകങ്ങളും ഉള്ളടക്കവും തമ്മിൽ ഒരു സന്തുലിതാവസ്ഥയുണ്ടാകണമെന്നും ഷെയ്ൻ പറയുന്നു.

logo
The Fourth
www.thefourthnews.in