കോടികള്‍ വാരും സിനിമകളും സവിശേഷ വിജയ ഫോര്‍മുലയും

കോടികള്‍ വാരും സിനിമകളും സവിശേഷ വിജയ ഫോര്‍മുലയും

ഇന്ത്യന്‍ സിനിമയുടെ വരുമാനം 2027-ഓടെ 19,144 കോടി രൂപ ആയി വളരുമെന്നാണ് പിഡബ്‌ള്യുസി പഠനം പറയുന്നത്

ഈ ലേഖനം എഴുതുമ്പോള്‍ ലോകം മുഴുവന്‍ ആരാധകരുള്ള ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഇരട്ടവേഷം ചെയ്ത വമ്പന്‍ചിത്രം ജവാന്‍ ഇറങ്ങി 16 ദിവസം ആയിട്ടുണ്ട്. 300-350 കോടി രൂപയ്ക്ക് നിര്‍മിച്ച ചിത്രം 11 ദിവസം കൊണ്ട് തന്നെ ലോകമെമ്പാടും ഉള്ള സ്‌ക്രീനിങ്ങുകളിലൂടെ ഇന്ത്യയിലും വിദേശത്തുമായി 1450 കോടി രൂപ കളക്ഷന്‍ നേടി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്.

കിങ് ഖാന്റെ തൊട്ടുമുമ്പിറങ്ങിയ വമ്പന്‍ പണംവാരി ചിത്രമായ പഠാന്റെ കളക്ഷന്‍ റെക്കോഡുകള്‍ ഇതോടെ പഴങ്കഥയായി. 1,055 കോടി രൂപയുടെ ബിസിനസാണ് ലോക സിനിമാ വിപണിയില്‍ പഠാന്‍ നടത്തിയത്. ആറു വര്‍ഷത്തിനിടെ ഇറങ്ങിയ ചിത്രങ്ങളില്‍ 1,250 കോടി നേടിയ കെജിഎഫ് ചാപ്റ്റര്‍ 2, 1,300 കോടി വാരിയ ആര്‍ആര്‍ആര്‍, 1,800 കോടി സമ്പാദിച്ച ബ്രഹ്‌മാണ്ഡ സിനിമയായ ബാഹുബലി 2 എന്നിവയാണ് പണം വാരല്‍ പട്ടികയില്‍ ഏറ്റവും മുമ്പില്‍.

കോടികള്‍ വാരും സിനിമകളും സവിശേഷ വിജയ ഫോര്‍മുലയും
കിങ് ഈസ് കിങ്; 1000 കോടി ക്ലബിൽ ജവാൻ

ജവാന്റെ തൊട്ടു മുമ്പേ ഇറങ്ങിയ പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള രജനീകാന്തിന്റെ ജയിലര്‍ 650 കോടി രൂപ നേടി തൊട്ടുപിന്നാലെ ഉണ്ട്. ബോളിവുഡ് പണ്ടേ എഴുതിത്തള്ളിയ സണ്ണി ഡിയോളിന്റെയും അമീഷാ പട്ടേലിന്റെയും വന്‍ തിരിച്ചുവരവ് കണ്ട ഗദ്ദര്‍ രണ്ടാം ഭാഗത്തിന് ഇതുവരെ ആഗോളവ്യാപകമായി 681 കോടി കളക്ഷനുണ്ട്. രജനീകാന്തിനെപ്പോലെ തന്നെ തമിഴ്‌ സിനിമാവേദിയില്‍ അതിനായക പരിവേഷമുള്ള കമല്‍ഹാസനും ഈ വര്‍ഷം പണംവാരി പടങ്ങളുടെ പട്ടികയില്‍ ഇടം കിട്ടി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വന്ന വിക്രം 500 കോടിക്ക് മേല്‍ നേടി. മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം പൊന്നിയിന്‍സെല്‍വന്‍ ഒന്നാം ഭാഗത്തിനും കിട്ടി 500 കോടിക്ക് മുകളില്‍. വിവിധ ഭാഷയില്‍ ഡബ്ബ് ചെയ്ത് എത്തിയ അല്ലു അര്‍ജുന്റെ പുഷ്പയും 400 കോടിക്ക് അടുത്ത് പണം വാരി.

ബോക്സ് ഓഫീസില്‍ വിജയം കൊയ്ത ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ചില പ്രത്യേക പാക്കേജുകളില്‍ വരുന്നവയാണ്. അതായത് കോടികള്‍ വാരാന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ ഫോര്‍മുല നിലവിലുണ്ട്. അത് ഭാഷ-ദേശ അതിര്‍ത്തികള്‍ ലംഘിക്കുന്ന ഒന്നാണ്

ഒടിടി ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ പ്രചാരം നേടിയ കാലത്താണ് മേല്‍പറഞ്ഞ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിന്ന് ബോക്‌സ്ഓഫീസ് കളക്ഷന്‍ തന്നെ ഏകേദശം 8,000 കോടിക്ക് മുകളിലേക്ക് നേടിയിരിക്കുന്നത്. ഒടിടിയുടെ സ്വാധീനം കാരണം ചെറുകിട, ഇടത്തരം ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കൂട്ടത്തോടെ പരാജയപ്പെടുമ്പോഴാണ് ബിഗ് ബജറ്റ്, ബിഗ് ക്യാന്‍വാസ് ചിത്രങ്ങളുടെ ഈ തകര്‍പ്പന്‍ പ്രകടനം.

കോടികള്‍ വാരും സിനിമകളും സവിശേഷ വിജയ ഫോര്‍മുലയും
അടിയന്തിരാവസ്ഥയ്ക്കും ഇന്ദിരയുടെ കൊലപാതകത്തിനുമിടയിലെ ദശാബ്ദം പരുവപ്പെടുത്തിയ ചലച്ചിത്രകാരന്‍

ബോക്സ് ഓഫീസില്‍ വിജയം കൊയ്ത ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ചില പ്രത്യേക പാക്കേജുകളില്‍ വരുന്നവയാണ്. അതായത് കോടികള്‍ വാരാന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ ഫോര്‍മുല നിലവിലുണ്ട്. അത് ഭാഷ-ദേശ അതിര്‍ത്തികള്‍ ലംഘിക്കുന്ന ഒന്നാണ്. ആ ഫോര്‍മുല ചിലര്‍ കണ്ടെത്തി, അവര്‍ അതിന്റെ നേട്ടം കൊയ്തു. എക്കാലവും ഇന്ത്യന്‍ സിനിമയുടെ നായകത്വം വഹിച്ചിരുന്ന ബോളിവുഡിനെ പിന്നിലാക്കി തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായികളാണ് ഈ വിജയ ഫോര്‍മുലയുടെ മഹത്വം ആദ്യം തിരിച്ചറിഞ്ഞതെന്നതും പ്രത്യേകതയാണ്.

കോടികളുടെ ബജറ്റാണ് ഇത്തരം സിനിമകള്‍ക്ക് ചെലവഴിക്കുന്നത്. ഇത് ആദ്യം തന്നെ വാര്‍ത്തകളിലൂടെ ചോര്‍ത്തി നല്‍കി ജനങ്ങളുടെ ഇടയില്‍ ആകാംഷ ജനിപ്പിക്കുന്നിടത്ത് തുടങ്ങുന്നു സിനിമയുടെ കച്ചവടതന്ത്രം

കോടികളുടെ ബജറ്റാണ് ഇത്തരം സിനിമകള്‍ക്ക് ചെലവഴിക്കുന്നത്. ഇത് ആദ്യം തന്നെ വാര്‍ത്തകളിലൂടെ ചോര്‍ത്തി നല്‍കി ജനങ്ങളുടെ ഇടയില്‍ ആകാംഷ ജനിപ്പിക്കുന്നിടത്ത് തുടങ്ങുന്നു സിനിമയുടെ കച്ചവടതന്ത്രം. ഇന്ത്യയിലെ ഭാഷകള്‍ക്കും ഉപദേശീയതകള്‍ക്കും അതീതമായി സ്വീകരിക്കപ്പെടാന്‍ സാധ്യതയുള്ള കഥകള്‍ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.

അതാത് ഭാഷയിലെ സൂപ്പര്‍സ്റ്റാറുകളെ നായകന്മാരാക്കുക, വന്‍തുക ചെലവഴിച്ച് വിശാലവും ഗംഭീരവുമായ സെറ്റുകള്‍ നിര്‍മിക്കുക, ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലുള്ള പ്രാദേശിക സിനിമകളില്‍ മിന്നിനില്‍ക്കുന്ന സൂപ്പര്‍സ്റ്റാറുകളെ അതിഥിവേഷത്തില്‍ കൊണ്ടുവരിക, തമിഴോ തെലുങ്കോ മലയാളമോ ആണ് ഭാഷ എന്നുനോക്കാതെ കഥയുടെ ആവശ്യത്തിന് അനുസൃതമായി ബിഹാറിലോ യുപിയിലോ ചിത്രീകരിക്കുക, മെഷീന്‍ ഗണ്ണുകള്‍ പോലെ വലിയ തോക്കുകള്‍, ഹെലികോപ്റ്ററുകള്‍ പോലുള്ളവ ഉപയോഗിക്കുക, ഒരു സിനിമയില്‍ തന്നെ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന രംഗങ്ങള്‍ ചിത്രീകരിക്കുക, ക്രൂരമായ കൊലപാതകരംഗങ്ങള്‍ കാണിക്കുക, സൈക്കോ വില്ലന്മാരെ അവതരിപ്പിക്കുക, സാധാരണക്കാരെ രസിപ്പിക്കുകയും അവരെക്കൊണ്ട് നിരന്തരം പാടിക്കുകയും ചെയ്യുന്ന ഗാനങ്ങളും അവയുടെ ലിറിക്കല്‍ വീഡിയോയും ചിത്രത്തിന് മുന്നേ ഇറക്കി ഹൈപ്പ് ഉണ്ടാക്കുക തുടങ്ങിയ സ്ഥിരം ചേരുവകള്‍ വമ്പന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ഈ ചിത്രങ്ങളിലെല്ലാം കാണാം.

കോടികള്‍ വാരും സിനിമകളും സവിശേഷ വിജയ ഫോര്‍മുലയും
കെ ജി ജോര്‍ജ്: കഥാപാത്രങ്ങളുടെ ഗ്രേ ഏരിയകളില്‍ ആനന്ദം കണ്ടെത്തിയ സ്വപ്നാടകന്‍

തോക്കുകളും സ്‌ഫോടനങ്ങളുമായി ഹോളിവുഡിനെ കടത്തിവെട്ടുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുക, മോഷന്‍ പോസ്റ്ററുകളും ടീസറുകളും ഇറക്കി സാമൂഹിക മാധ്യമങ്ങളിലും സിനിമയ്ക്ക് വലിയ പ്രചാരം കൊടുക്കുക, റിലീസിങ്ങിന് മുമ്പുതന്നെ താരങ്ങളെ ഉള്‍പ്പെടുത്തി പ്രമോഷണല്‍ പരിപാടികള്‍ ചെയ്യുക എന്നിവയും പ്രധാനമാണ്. ഇതിനൊക്കെ പുറമെ ചുരുങ്ങിയത് അഞ്ചു ഭാഷകളില്‍ ചിത്രം ഇന്ത്യയിലും ലോകമെമ്പാടും റിലീസ് ചെയ്യുന്നതും ഈ വിജയ ഫോര്‍മുലയുടെ ഭാഗമാണ്.

ഇന്ത്യന്‍ സിനിമയില്‍ പണമൊഴുക്കിയുള്ള ഒരു ആധുനികയുഗം തുടങ്ങിവച്ച എസ്എസ് രാജമൗലിയുടെ ബാഹുബലി ഒന്നാം ഭാഗം, രണ്ടാം ഭാഗം, കീരവാണിയെ ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് ഉയര്‍ത്തിയ തെലുങ്കിലെ സൂപ്പര്‍താരങ്ങളായ രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറും ബോളിവുഡ് താരങ്ങളായ അജയ്‌ ദേവ്ഗണും ആലിയ ഭട്ടുമെല്ലാം അഭിനയിച്ച ആര്‍ആര്‍ആര്‍, അല്ലു അര്‍ജ്ജുനും ഫഹദ് ഫാസിലും തകര്‍ത്ത് അഭിനയിച്ച പുഷ്പ (രണ്ടാംഭാഗം), വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായി, തൃഷ തുടങ്ങി മള്‍ട്ടിസ്റ്റാര്‍ കോംബോകള്‍ നിരന്ന വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍, കമലും വിജയ് സേതുപതിയും നായകനും പ്രതിനായകനുമായി വന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിലെ വിക്രം, രജനീകാന്തും വിനായകനും തകര്‍ത്താടിയ ജയിലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇഴകീറി പരിശോധിച്ചാല്‍ ഏറിയും കുറഞ്ഞും ഈ ഫോര്‍മുലയാണ് പിന്തുടര്‍ന്നിരിക്കുന്നതെന്ന് കാണാം.

കഴിഞ്ഞ വര്‍ഷം കൂടുതല്‍ സിനിമകളും വന്‍ നഷ്ടമായി ഹിറ്റുകള്‍ ഇല്ലാതിരുന്ന ബോളിവുഡില്‍ മേല്‍പ്പറഞ്ഞ വിജയ ഫോര്‍മുല പരീക്ഷിക്കാന്‍ ഷാരൂഖ് ഖാന്‍ തയാറായതാണ് ജവാന്റെ വിജയത്തിന് പിന്നില്‍. ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള തമിഴ് സംവിധായകന്‍ അറ്റ്‌ലിയെയാണ് സ്വന്തം നിര്‍മാണത്തില്‍ ഒരുക്കിയ തന്റെ സിനിമയ്ക്കായി ഷാരൂഖ് കൊണ്ടുവന്നത്. ഒപ്പം തമിഴ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ നായികയാക്കി. തമിഴ് നടന്‍ വിജയ് സേതുപതി വില്ലനുമായി ചേര്‍ന്നു. നിലവില്‍ എആര്‍ റഹ്‌മാനേക്കാള്‍ കൂടുതല്‍ റേറ്റും റേറ്റിങ്ങുള്ള തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധും കൂടി ചേര്‍ന്നപ്പോള്‍ 52-ാം വയസില്‍ ഷാരൂഖ് ഖാന്റെ പേരില്‍ ഒരു വമ്പന്‍ ഹിറ്റ് കൂടെ എഴുതിച്ചേര്‍ക്കപ്പെട്ടു.

സിനിമയുടെ സാമ്പത്തിക വിജയം മാത്രമാണ് ഇപ്പോള്‍ നോക്കുന്നത്. ജയിലറില്‍ മലയാളികള്‍ക്കുവേണ്ടി മോഹന്‍ലാലും വിനായകനും ഉണ്ടായിരുന്നു. ഹിന്ദി ആസ്വാദകര്‍ക്ക് രസിക്കാനായി ജാക്കി ഷ്റോഫിനെയും നെല്‍സണ്‍ സിനിമയില്‍ കൂട്ടി. കന്നടക്കാരെ കയ്യടിപ്പിക്കാന്‍ ശിവരാജ് കുമാര്‍ ഉണ്ടായിരുന്നു. ഒപ്പം ഐറ്റം ഡാന്‍സുമായി തമന്നയും

മേല്‍പ്പറഞ്ഞ വിജയ ഫോര്‍മുല ശരിവയ്ക്കുന്ന ഒരു കഥ ജയിലര്‍ റിലീസുമായി ബന്ധപ്പെട്ട ചടങ്ങില്‍ രജനി പറയുകയുണ്ടായി. ജയിലറിനുള്ള കരാര്‍ സംവിധായകന്‍ നെല്‍സണുമായി ഒപ്പിട്ടപ്പോള്‍ അദ്ദേഹം ഇളയദളപതി വിജയിയെ നായകനാക്കി ബീസ്റ്റ് എടുക്കുകയായിരുന്നു. ജയിലര്‍ തുടങ്ങുന്നതിനു മുന്നേ ബീസ്റ്റ് റിലീസായെങ്കിലും ചിത്രത്തിന് കിട്ടിയത് മോശം അഭിപ്രായമായിരുന്നു. രജനികാന്ത് ഇതില്‍ ആശങ്ക അറിയിച്ചപ്പോള്‍ നിര്‍മാതാക്കള്‍ പറഞ്ഞു, മുടക്കിയതിനേക്കാള്‍ ഇരട്ടിത്തുക ഇപ്പോള്‍ തന്നെ കളക്ഷന്‍ കിട്ടിയിട്ടുണ്ട്, അതുകൊണ്ടു പേടിക്കേണ്ട എന്ന്. അതായത് മേല്‍പ്പഞ്ഞ വിജയ ഫോര്‍മുല നടപ്പാക്കിയതിനാല്‍ സിനിമ ഇറങ്ങും മുമ്പേ തന്നെ സാമ്പത്തിക ലാഭം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.

സിനിമയുടെ സാമ്പത്തിക വിജയം മാത്രമാണ് ഇപ്പോള്‍ നോക്കുന്നത്. ജയിലറില്‍ മലയാളികള്‍ക്കുവേണ്ടി മോഹന്‍ലാലും വിനായകനും ഉണ്ടായിരുന്നു. ഹിന്ദി ആസ്വാദകര്‍ക്ക് രസിക്കാനായി ജാക്കി ഷ്റോഫിനെയും നെല്‍സണ്‍ സിനിമയില്‍ കൂട്ടി. കന്നടക്കാരെ കയ്യടിപ്പിക്കാന്‍ ശിവരാജ് കുമാര്‍ ഉണ്ടായിരുന്നു. ഒപ്പം ഐറ്റം ഡാന്‍സുമായി തമന്നയും. സിനിമ റിലീസ് ആകും മുമ്പേ തന്നെ തമന്നയുടെ കാവാലയ്യ പാട്ടും അതിന്റെ ലിറിക്കല്‍ വീഡിയോയും വന്‍ ഹിറ്റായി. സ്നൈപ്പര്‍സ്, വാളുകള്‍, വലിയ സ്ഫോടനങ്ങള്‍, കുറഞ്ഞത് 500 പേരുടെ കൊലപാതകം അങ്ങനെ എല്ലാ ചേരുവകളും ചേര്‍ത്ത ജയിലര്‍ സ്വാഭാവികമായും ഹിറ്റായി.

കോടികള്‍ വാരും സിനിമകളും സവിശേഷ വിജയ ഫോര്‍മുലയും
കെ ജി ജോര്‍ജ്: കഥാപാത്രങ്ങളുടെ ഗ്രേ ഏരിയകളില്‍ ആനന്ദം കണ്ടെത്തിയ സ്വപ്നാടകന്‍
വിജയ ഫോര്‍മുലയുടെ സ്വാധീനം നിക്ഷേപകര്‍ക്കും പ്രോത്സാഹനമാകുകയാണ്. ഇന്ത്യന്‍ സിനിമാവിപണിയിലേക്ക് വര്‍ഷംതോറും പണത്തിന്റെ ഒഴുക്കിന് ശക്തി കൂടുന്നതായാണ് വ്യവസായത്തെപ്പറ്റി ആധികാരികമായി പഠിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്

ഈ വിജയഫോര്‍മുലയുടെ മറ്റൊരു നേട്ടം ഹോളിവുഡ് സിനിമകള്‍ പോലെ ആഗോളമാര്‍ക്കറ്റുകളെ ലക്ഷ്യംവച്ചുള്ളതായി ഇന്ത്യന്‍ സിനിമകളും വളരുന്നുവെന്നാണ്. ഭാഷയുടെ അതിരുകള്‍ക്ക് അപ്പുറത്ത് വിദേശികളെ പോലും ഇന്ത്യന്‍ സിനിമകള്‍ രസിപ്പിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് അനുഭവം. ജപ്പാനിലും ചൈനയിലും ഇപ്പോള്‍ ആഫ്രിക്കയില്‍ പോലും ഇന്ത്യന്‍ ചിത്രങ്ങള്‍ ഹിറ്റാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ ഫോര്‍മുലയുടെ സ്വാധീനം നിക്ഷേപകര്‍ക്കും പ്രോത്സാഹനമാകുകയാണ്. ഇന്ത്യന്‍ സിനിമാവിപണിയിലേക്ക് വര്‍ഷംതോറും പണത്തിന്റെ ഒഴുക്കിന് ശക്തി കൂടുന്നതായാണ് വ്യവസായത്തെപ്പറ്റി ആധികാരികമായി പഠിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. 2020ല്‍ 3,300 കോടി ആയിരുന്നു ഇന്ത്യന്‍ സിനിമാ വ്യവസായം നേടിയ വരുമാനം. 2021 ഇല്‍ അത് 9,155 കോടി ആയി. ഇത് 2027 ഓടെ 19,144 കോടിയായി വളരുമെന്നാണ് പ്രതീക്ഷയെന്ന് പിഡബ്‌ള്യുസി പഠനം പറയുന്നു.

സിനിമകള്‍ ഹിറ്റാകുന്നതിനോടൊപ്പം ഇന്ത്യന്‍ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് രംഗം 2030 ഓടെ അഞ്ച് കോടി വിലമതിപ്പുള്ള വ്യവസായമായി മാറുമെന്നാണ് പിഡബ്‌ള്യുസി പറയുന്നത്. ഇന്ത്യന്‍ ഡിജിറ്റല്‍ പരസ്യമേഖല 2023 ല്‍ 23,673 കോടി നേടുമെന്നും പിഡബ്‌ള്യുസി പഠനം കണക്കുകൂട്ടുന്നു. ഇത് 2021ല്‍ 18,938 കോടി മാത്രമാണ്. ഇതിനൊപ്പം ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട് ഗെയിമിങ്, കോമിക് മേഖല 2024 ഓടെ മൂന്ന് ലക്ഷം കോടി നേടുമെന്നാണ് പിഡബ്‌ള്യുസിയുടെ കണക്കുകൂട്ടല്‍. ഒപ്പം 2023 ല്‍ സംഗീതമേഖലയുടെ മൂല്യം 2300 കോടി ആകുമെന്നും പറയുന്നു. 2020ല്‍ ഇത് 1500 കോടി മാത്രമായിരുന്നു.

ഇന്ത്യന്‍ സിനിമകളുടെ റിലീസിന് ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരും കാത്തിരിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. വിനോദമേഖലയില്‍ കരുത്തുറ്റ ഒരു ഇന്ത്യന്‍ മാതൃക അങ്ങനെ പതിയെ വികസിക്കുകയാണ്.

logo
The Fourth
www.thefourthnews.in