പ്രിയങ്ക ചോപ്ര പുരുഷനായാല്‍; ചിത്രങ്ങള്‍ വെെറലാകുന്നു

പ്രിയങ്ക ചോപ്ര പുരുഷനായാല്‍; ചിത്രങ്ങള്‍ വെെറലാകുന്നു

ജോസ് ആന്റോണിയോ സലിബ എന്ന കലാകാരനാണ് ചിത്രത്തിന് പിന്നില്‍

ലോകമെമ്പാടും ആരാധകരുളള സിനിമാ താരവും മുന്‍ മിസ് ഇന്ത്യ വിജയിയുമായ പ്രിയങ്ക ചോപ്ര പുരുഷനായാലോ? ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ താരത്തിന്റെ പുരുഷ രൂപത്തിലുളള ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായിക്കൊണ്ടിരിക്കുന്നത്.

ജോസ് ആന്റോണിയോ സലിബ എന്ന കലാകാരനാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രം തയാറാക്കിയിരിക്കുന്നത്. അതി സുന്ദരനായ പുരുഷന്റെ രൂപമാണ് വീഡിയോയുടെ അവസാനത്തില്‍ കാണാന്‍ സാധിക്കുന്നത്.

ചിത്രം വരയ്ക്കുന്ന വീഡിയോ ജോസ് ആന്റോണിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളും ലെെക്കുകളുമായി എത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ പുരുഷ സെലിബ്രിറ്റികളെ സ്ത്രീയാക്കുകയും സ്ത്രീകളെ പുരുഷന്മാരാക്കുകയും ചെയ്യുന്ന കലാകാരനാണ് അന്റോണിയോ.

പ്രിയങ്ക ചോപ്ര പുരുഷനായാല്‍; ചിത്രങ്ങള്‍ വെെറലാകുന്നു
ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്; ജോൺ സീനയ്ക്കും ഇദ്രിസ് എൽബയ്ക്കുമൊപ്പം പ്രിയങ്ക ചോപ്ര, പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ച് താരം

ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെ, സിനിമാ താരങ്ങളായ ബ്രാഡ് പിറ്റ്, ലിയാനാര്‍ഡോ ഡി കാപ്രിയോ എന്നിവരുടെയെല്ലാം ചിത്രങ്ങള്‍ സ്ത്രീകളുടേതാക്കി മാറ്റി ഇദ്ദേഹം വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്.

പ്രിയങ്ക ചോപ്രയുടെ വീഡിയോയില്‍ ആദ്യം, ഡിജിറ്റല്‍ പേന ഉപയോഗിച്ച് കണ്ണ്, പുരികം, മൂക്ക് എന്നിവയെല്ലാം വരച്ച ശേഷം പിന്നീട് മുടി കൂടി മാറ്റിയപ്പോള്‍ വിശ്വസിക്കാനാകാത്ത വിധം ചിത്രം പുരുഷന്റെതായി മാറുകയായിരുന്നു.

logo
The Fourth
www.thefourthnews.in