ആഷിഖ് ഉസ്മാൻ - ബിജു മേനോൻ ചിത്രം 'തുണ്ട്' ചിത്രീകരണം ആരംഭിച്ചു

ആഷിഖ് ഉസ്മാൻ - ബിജു മേനോൻ ചിത്രം 'തുണ്ട്' ചിത്രീകരണം ആരംഭിച്ചു

നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആഷിഖ് ഉസ്മാനൊപ്പം ഛായാഗ്രാഹകൻ ജിംഷി ഖാലിദും നിർമ്മാണ പങ്കാളിയാകുന്നുണ്ട്.

തല്ലുമാല, അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ബിജു മേനോൻ ചിത്രമായ 'തുണ്ട്'ന്റെ പൂജ ഇന്ന് നടന്നു, അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ജൂണിൽ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആഷിഖ് ഉസ്മാനൊപ്പം ഛായാഗ്രാഹകൻ ജിംഷി ഖാലിദും നിർമ്മാണ പങ്കാളിയാകുന്നുണ്ട്. അസിസ്റ്റന്റ് ക്യാമറാമാനായാണ് റിയാസ് സിമിയ മേഖലയിലേക്കെത്തുന്നത്. സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിർമ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. ഗപ്പി, അമ്പിളി, തല്ലുമാല, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ആഷിഖ് ഉസ്മാൻ - ബിജു മേനോൻ ചിത്രം 'തുണ്ട്' ചിത്രീകരണം ആരംഭിച്ചു
'പത്താനെ കടത്തിവെട്ടി ലിയോ'; യു.കെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോഡ് കളക്ഷൻ

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി യുവാക്കൾക്കിടയിൽ തരംഗമായി മാറിയ തല്ലുമാല എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനും സൗബിൻ ഷാഹീർ, ബിനു പപ്പു, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അയൽവാശി എന്ന ചിത്രത്തിനും ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് 'തുണ്ട്'.

എഡിറ്റിംഗ് നമ്പു ഉസ്മാൻ, ലിറിക്‌സ് മു.രി, ആർട്ട് ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ വിക്കി കിഷൻ, ഫൈനൽ മിക്സ് എം. ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കണ്ട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കൊസ്റ്റും മാഷർ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി ഷോബി പോൾരാജ്, ആക്ഷൻ ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്ടർ ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽ രോഹിത് കെ സുരേഷ്, വിതരണം സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ& സ്ട്രേറ്റജി ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ, ഡിസൈൻ ഓൾഡ്മങ്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

logo
The Fourth
www.thefourthnews.in