'പത്താനെ കടത്തിവെട്ടി ലിയോ'; യു.കെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോഡ് കളക്ഷൻ

'പത്താനെ കടത്തിവെട്ടി ലിയോ'; യു.കെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോഡ് കളക്ഷൻ

ലോകേഷിന്റെ 'സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ' ഭാഗമാണോ ലിയോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഷാരുഖ് ഖാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രം പത്താന്റെ യു.കെയിലെ കളക്ഷൻ റെക്കോഡ് തകർത്ത് വിജയ് ചിത്രം ലിയോ. പത്താൻ ആദ്യ ദിനം യു.കെയിൽ നേടിയ കളക്ഷൻ റെക്കോഡാണ് റിലീസിന് മുമ്പെ തന്നെ അഡ്വാൻസ് ബുക്കിംഗിലൂടെ ലിയോ മറികടന്നത്.

3.19 ലക്ഷം പൗണ്ടാണ് (എകദേശം 3 കോടി ഇന്ത്യൻ രൂപ) യായിരുന്നു പത്താന്റെ ആദ്യ ദിനത്തിലെ കളക്ഷൻ. എന്നാൽ ലിയോ അഡ്വാൻസ് ബുക്കിംഗിലൂടെ ഇതിനോടകം 3.20 ലക്ഷം പൗണ്ട് നേടി. റിലീസിന് ഇനിയും പന്ത്രണ്ട് ദിവസം ബാക്കി നിൽക്കെയാണിത്. ഇതോടെ യു.കെയിൽ ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ സ്വന്തമാക്കുന്ന ഇന്ത്യൻ ചിത്രമായി ലിയോ മാറി.

'പത്താനെ കടത്തിവെട്ടി ലിയോ'; യു.കെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോഡ് കളക്ഷൻ
ലിയോ ചിത്രത്തിനായി കാത്തിരിക്കുന്നെന്ന് ഷാരൂഖ്; മറുപടിയുമായി വിജയ്

ലിയോയുടെ ആദ്യദിന കളക്ഷൻ 3.19 ലക്ഷം പൗണ്ട് കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ലിയോയുടെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വിജയ്‌യിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ലിയോയെത്തുന്നത്. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയ്‌യും ലോകേഷും മാസ്റ്ററിന് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൊവിഡിന് ശേഷം തിയേറ്ററുകളിൽ എത്തിയ മാസ്റ്റർ തിയേറ്റർ ഉടമകൾക്ക് വലിയ ആശ്വാസമായിരുന്നു. ലോകേഷിന്റെ 'സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ' ഭാഗമാണോ ലിയോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. 14 വർഷങ്ങൾക്കു ശേഷം വിജയ് - ത്രിഷ ഹിറ്റ് ജോഡികൾ ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. യു.എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒക്ടോബർ 19 ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

'പത്താനെ കടത്തിവെട്ടി ലിയോ'; യു.കെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോഡ് കളക്ഷൻ
ഷാരൂഖ് ഖാനും വിജയ്‌യും ഒരുമിക്കുന്നു?; സൂചന നല്‍കി അറ്റ്‌ലി
logo
The Fourth
www.thefourthnews.in