കളംമാറ്റി ചവിട്ടി ജിസ് ജോയ്, ഇത് ബിജു മേനോന്റെയും ആസിഫിന്റെയും പോരാട്ടം; ത്രില്ലടിപ്പിച്ച് 'തലവൻ' ട്രെയ്‌ലര്‍

കളംമാറ്റി ചവിട്ടി ജിസ് ജോയ്, ഇത് ബിജു മേനോന്റെയും ആസിഫിന്റെയും പോരാട്ടം; ത്രില്ലടിപ്പിച്ച് 'തലവൻ' ട്രെയ്‌ലര്‍

വ്യത്യസ്ത റാങ്കുകളിലുള്ള രണ്ട് പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്

ഒരിടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് 24 ന് റിലീസ് ചെയ്യും. ഫീൽ ഗുഡ് മൂവികളിലൂടെ ശ്രദ്ധേയനായ ജിസ് ജോയ് ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന.

വ്യത്യസ്ത റാങ്കുകളിലുള്ള രണ്ട് പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

കളംമാറ്റി ചവിട്ടി ജിസ് ജോയ്, ഇത് ബിജു മേനോന്റെയും ആസിഫിന്റെയും പോരാട്ടം; ത്രില്ലടിപ്പിച്ച് 'തലവൻ' ട്രെയ്‌ലര്‍
ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം; പരസ്പരധാരണയോടെ വേർപിരിയുന്നതായി ജി വി പ്രകാശ് കുമാറും സൈന്ധവിയും

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

logo
The Fourth
www.thefourthnews.in