ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം; പരസ്പരധാരണയോടെ വേർപിരിയുന്നതായി ജി വി പ്രകാശ് കുമാറും സൈന്ധവിയും

ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം; പരസ്പരധാരണയോടെ വേർപിരിയുന്നതായി ജി വി പ്രകാശ് കുമാറും സൈന്ധവിയും

11 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്

ഗായിക സൈന്ധവിയും സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറും തമ്മിലുള്ള വിവാഹബന്ധം വേർപിരിയുന്നു. ഇരുവരും ഇതുസംബന്ധിച്ച് പ്രസ്താവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ച് ഞങ്ങൾ ഇരുവരുടെയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി വേർപിരിയുന്നുവെന്നാണ് ഇരവരും പങ്കുവെച്ച പ്രസ്താവനകളിൽ പറയുന്നത്.

11 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. സ്‌കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന ജി വി പ്രകാശ് കുമാറും സൈന്ധവിയും 2013 ലാണ് വിവാഹിതരായത്. ഇരുവർക്കും ആവ്‌നി എന്ന് പേരുള്ള മകളുണ്ട്.

ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം; പരസ്പരധാരണയോടെ വേർപിരിയുന്നതായി ജി വി പ്രകാശ് കുമാറും സൈന്ധവിയും
'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

വളരെ ആലോചിച്ചതിന് ശേഷമാണ് തീരുമാനം എടുത്തതതെന്നും ഈ സമയത്ത് തങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർത്ഥിക്കുന്നതായും ജി വി പ്രകാശ് കുമാറും സൈന്ധവിയും പറഞ്ഞു.

സംഗീത സംവിധായകനായ ജി വി പ്രകാശ് കുമാർ വിവിധ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കർണാടിക് സംഗീതജ്ഞയായ സൈന്ധവി സിനിമ ഗായികയായും ചാനൽ റിയാലിറ്റി ഷോകളിൽ ജഡ്ജായും പ്രവർത്തിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in