'അഴകിയ തമിഴ് മകൻ' മുതൽ 'ലിയോ' വരെ; ദളപതി വിജയ് ഇരട്ടവേഷത്തിൽ എത്തിയ ചിത്രങ്ങൾ

'അഴകിയ തമിഴ് മകൻ' മുതൽ 'ലിയോ' വരെ; ദളപതി വിജയ് ഇരട്ടവേഷത്തിൽ എത്തിയ ചിത്രങ്ങൾ

വിജയ് അഭിനയിക്കുന്ന 68-ാം ചിത്രത്തിലും ഇരട്ടവേഷത്തിലായിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍

ദളപതി വിജയ് നായകനായി എത്തുന്ന ലിയോ റിലീസിന് ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19 ന് ലോകവ്യാപകമായി തിയേറ്റുകളിൽ എത്തും. ചിത്രത്തിൽ ലിയോ - പാർഥിപൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പേരുകളിലാണ് വിജയ് അഭിനയിക്കുന്നത്. രണ്ടും ഒരാളാണോ അതോ ഡബിൾ റോളാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ഡബിൾ റോളിൽ വിജയ് എത്തിയ ഭൂരിപക്ഷം ചിത്രങ്ങളും ആരാധകർ ആഘോഷമാക്കിയവയാണ്. വിജയ് ഒന്നിലധികം റോളുകൾ അഭിനയിച്ച ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

'അഴകിയ തമിഴ് മകൻ' മുതൽ 'ലിയോ' വരെ; ദളപതി വിജയ് ഇരട്ടവേഷത്തിൽ എത്തിയ ചിത്രങ്ങൾ
ആരാധകര്‍ക്ക് വീണ്ടും നിരാശ; ലിയോ ആദ്യ ഷോ തുടങ്ങുക 9 മണിക്ക്, ഉത്തരവില്‍ വ്യക്തത വരുത്തി മന്ത്രി

അഴകിയ തമിഴ് മകൻ

വിജയ് ഡബിൾ റോളിൽ എത്തിയ ആദ്യ ചിത്രമാണ് അഴകിയ തമിഴ് മകൻ. ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായും പ്രതിനായകനായും വിജയ് എത്തി. ഗുരു, പ്രസാദ് എന്നീ കഥാപാത്രങ്ങളെയായിരുന്നു ചിത്രത്തിൽ വിജയ് അവതരിപ്പിച്ചത്. സ്വർഗചിത്ര അപ്പച്ചൻ നിർമിച്ച ചിത്രത്തിൽ ശ്രിയ ശരൺ, നമിത തുടങ്ങിയവരായിരുന്നു നായികമാർ. എന്നാൽ ചിത്രം ആരാധകരെ വേണ്ട വിധത്തിൽ തൃപ്തിപ്പെടുത്തിയില്ല.

വില്ല്

പോക്കിരിയുടെ വമ്പൻ വിജയത്തിനു ശേഷം പ്രഭുദേവ- വിജയ് കൂട്ടുകെട്ട് വീണ്ടുമെത്തിയ ചിത്രമായിരുന്നു വില്ല്. പുകഴ്, ശരവണൻ എന്നിങ്ങനെ അച്ഛൻ - മകൻ റോളുകളായിരുന്നു ചിത്രത്തിൽ വിജയ് ചെയ്തത്. ഡബിൾ റോളായിരുന്നെങ്കിലും രണ്ട് കഥാപാത്രങ്ങളും ഒരുമിച്ച് സ്‌ക്രീനിൽ എത്തിയിരുന്നില്ല. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ വിജയ് - വടിവേലു തമാശകൾ ഇന്നും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു. എന്നാൽ ചിത്രം ശരാശരി വിജയമായി ഒതുങ്ങി.

'അഴകിയ തമിഴ് മകൻ' മുതൽ 'ലിയോ' വരെ; ദളപതി വിജയ് ഇരട്ടവേഷത്തിൽ എത്തിയ ചിത്രങ്ങൾ
വെറുപ്പല്ല പകരം സ്‌നേഹമാണ് നല്‍കേണ്ടത്; വിജയ് ചിത്രത്തെ കുറിച്ചുള്ള തെറ്റായ വാർത്തയ്ക്ക് മറുപടിയുമായി വെങ്കട്ട് പ്രഭു

കത്തി

വ്യത്യസ്തങ്ങളായ രണ്ട് കഥാപാത്രങ്ങളെ വിജയ് അവതരിപ്പിച്ച ചിത്രമായിരുന്നു കത്തി. തുപ്പാക്കിക്ക് ശേഷം വിജയ് - മുരുഗദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച കത്തിയിൽ ജീവാനന്ദം, കതിരേശൻ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിച്ചത്. ചിത്രത്തിലെ 'സെൽഫി പുള്ളെ' എന്ന ഗാനം എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു.

സാമന്തയായിരുന്നു ചിത്രത്തിലെ നായിക. ബോക്‌സോഫീസിൽ വലിയ വിജയമാണ് കത്തി നേടിയത്.

പുലി

വിജയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായിരുന്നു പുലി. ചിത്രത്തിൽ മരുധീരൻ, പുലിവേന്ദൻ എന്നിങ്ങനെ അച്ഛൻ മകൻ റോളിലാണ് വിജയ് എത്തിയത്. ശ്രീദേവി, കിച്ച സുദീപ് തുടങ്ങിയവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ചിമ്പു ദേവനായിരുന്നു. ഹൻസിക മോട്വാനി , ശ്രുതി ഹാസൻ എന്നിവരായിരുന്നു ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മെർസൽ

വിജയ് ട്രിപ്പിൾ റോളിൽ എത്തിയ ചിത്രമായിരുന്നു മെർസൽ. അച്ഛനും ഇരട്ടസഹോദരന്മാരായും വിജയ് അഭിനയിച്ച ചിത്രം ആറ്റ്‌ലി - വിജയ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായിരുന്നു. വെട്രിമാരൻ, വെട്രി, മാരൻ എന്നിങ്ങനെയായിരുന്നു വിജയ് കഥാപാത്രങ്ങളുടെ പേര്. അച്ഛന്റെയും അമ്മയുടെയും മരണത്തിന് കാരണമായവരോട് പ്രതികാരം ചെയ്യുന്ന മക്കളുടെ റോളിലായിരുന്നു വിജയ് എത്തിയത്. സാമന്ത, കാജൽ അഗർവാൾ, നിത്യ മേനൻ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.

ബിഗിൽ

വിജയ് -ആറ്റ്‌ലി കൂട്ടുകെട്ട് മൂന്നാം തവണ ഒന്നിച്ച ബിഗിലിൽ രായപ്പൻ, മെക്കിൾ രായപ്പൻ എന്നിങ്ങനെ അച്ഛൻ - മകൻ കോമ്പോയിൽതന്നെയായിരുന്നു വിജയ് ഈ ചിത്രത്തിലും അഭിനയിച്ചത്. വിജയ് യുടെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ബിഗിലിലെ രായപ്പൻ. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക.

'അഴകിയ തമിഴ് മകൻ' മുതൽ 'ലിയോ' വരെ; ദളപതി വിജയ് ഇരട്ടവേഷത്തിൽ എത്തിയ ചിത്രങ്ങൾ
വിജയ് ചിത്രം ലിയോ എ ഹിസ്റ്ററി ഓഫ് വയലൻസിന്റെ റീമേക്കോ? മറുപടി പറഞ്ഞ് ലോകേഷ് കനകരാജ്

ഇതിന് പുറമെ തെറി എന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പിൽ വിജയ് എത്തുന്നുണ്ട്. വ്യത്യസ്തപേരുകളിൽ എത്തിയ ഒരു കഥാപാത്രം തന്നെയായിരുന്നു ഇതും. 68-ാ മത്തെ സിനിമയിലും വിജയ് ഡബിൾ റോളിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ, മീനാക്ഷി ചൗധരി, പ്രിയങ്ക അരുൾ മോഹൻ, വൈഭവ്, മോഹൻ, ജയറാം എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in